Saturday, December 15, 2018 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 12.37 PM

ഈ വര്‍ഷം രാജ്യം തിരഞ്ഞ സുന്ദരികളില്‍ സണ്ണി ലിയോണൊപ്പം കാവ്യ മാധവനും; പട്ടികയിലെ ഏക തെന്നിന്ത്യന്‍ താരം

uploads/news/2017/12/171700/kavya.jpg

2017 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. സംഭവ ബഹുലമായി കടന്നു പോകുന്ന ഈ വര്‍ഷത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച കാര്യങ്ങളേതൊക്കെയാണെന്ന വാര്‍ത്തകള്‍ ഇന്റര്‍നെറ്റ് ലോകത്ത് നിന്ന് വന്നു തുടങ്ങി. ഈ വര്‍ഷം ചലനമുണ്ടാക്കിയ വനിതകളുടെ പട്ടിക യാഹു പുറത്തു വിട്ടു. യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ 'ടോപ് 10' ഫീമെയ്ല്‍സിന്റെ പട്ടികയില്‍ കാവ്യ മാധവനും ഉണ്ട്. പട്ടികയിലെ ആദ്യത്തെ പേര് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ പോലെ സണ്ണി ലിയോണിന്റേത് തന്നെയാണ്. പട്ടികയില്‍ ഒമ്പതാമതായാണ് കാവ്യ മാധവന്റെ പേര്.

കഴിഞ്ഞ ജൂലൈയിലാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് നിഷ എന്ന കുഞ്ഞിനെ ദത്തെടുത്തത്. പിന്നീടിങ്ങോട്ട് സണ്ണിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

സണ്ണിക്ക് പിന്നാലെ പ്രിയങ്ക ചോപ്രയും ഐശ്വര്യ റായിയുമാണ് ലിസ്റ്റിലുള്ളത്. നിരവധി കാര്യങ്ങളാണ് പ്രിയങ്കയെ ശ്രദ്ധയയാക്കിയത്. ഈ വര്‍ഷമാണ് പ്രിയങ്ക ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിന്റെ ശക്തരായ 100 വനിതകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

uploads/news/2017/12/171700/kavya-1.jpg

സിനിമയില്‍ നിന്ന് അല്‍പ്പം അകലം പാലിക്കുന്നുണ്ടെങ്കിലും ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ഇന്നും ലോകസുന്ദരി വിശേഷണം നിലനിര്‍ത്തുന്നുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുത്താണ് ചെയ്യുന്നത്. പതിവു പോലെ കാന്‍ ഫിലിം ഫെസ്റ്റിവലിലും ഇത്തവണ തിളങ്ങി. മകള്‍ ആരാധ്യയും അമ്മയേക്കാള്‍ ശ്രദ്ധ നേടുന്നു. മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇരുവരും ചേര്‍ന്ന് പതാക ഉയര്‍ത്തി.

uploads/news/2017/12/171700/kavya-2.jpg

കഴിഞ്ഞ നവംബറില്‍ ദിലീപുമായി നടന്ന വിവാഹവും, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതുമാണ് കാവ്യ മാധവനെ വാര്‍ത്തകളില്‍ നിറച്ചത്. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക മലയാളിയാണ് കാവ്യ. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ദിഷ പട്ടാണി, ഇഷാ ഗുപ്ത എന്നിവരും ആദ്യ പത്തിലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW