Thursday, September 13, 2018 Last Updated 26 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 11.46 AM

ലോണ്‍ എടുത്തത് കാര്‍ റെയ്‌സില്‍ പങ്കെടുക്കാന്‍; ലോണ്‍ എടുത്തുമുങ്ങിയ വിജയ് മല്യയെ വേണമെന്ന കേസില്‍ വാദം ആരംഭിച്ചു

Vijay Mallya

ലണ്ടന്‍: വിവാദം ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ കൈമാറണമെന്ന കേസില്‍ ബ്രിട്ടനിലെ വെസ്റ്റിമിന്‍സ്റ്റര്‍ കോടതിയില്‍ വാദം ആരംഭിച്ചു. ഡിസംബര്‍ 14ന് ഇത് അവസാനിക്കും. സ്വകാര്യ ബാങ്കായ ഐഡിബിഐയില്‍ നിന്നും സ്‌റ്റേറ്റ് ബാങ്കില്‍ നിന്നും 9000 കോടി രൂപയാണ് മല്യ വായ്പയെടുത്തത്. ഇന്ത്യക്കായി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ മാര്‍ക്ക് സമ്മേഴ്‌സ് കോടതിയില്‍ വാദിച്ചു.

ബ്രിട്ടനിലേക്ക് കടന്നതെന്തിനെന്ന ചോദ്യത്തിന് താന്‍ കാലങ്ങളായി ഇവിടെയാണ് താമസിക്കുന്നതെന്നും അതൊരു രക്ഷപെടലല്ലെന്നും വിജയ് മല്യ പറഞ്ഞു. എന്നല്‍, വായ്പയെടുത്ത പണം എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന് മോട്ടോര്‍ റേസിങ്ങിനും രണ്ട് കോര്‍പ്പറേറ്റ് ജെറ്റിനായി പണം ഉപയോഗിച്ചെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

2009 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ കമ്പനി ഐഡിബിഐയില്‍ നിന്നും 950 കോടിയുടേയും 150 കോടി രൂപയുടേയും വായ്പാ അപേക്ഷകളിലൂന്നിയായിരുന്നു സമ്മേഴ്‌സിന്റെ ചോദ്യങ്ങള്‍.

ഫോഴ്സ് ഇന്ത്യ ചീഫ് അക്കൗണ്ടന്റ് മാര്‍ഗരറ്റ് സ്വീനി, ഇന്ത്യന്‍ നിയമവിദഗ്ധന്‍ പ്രൊഫസര്‍ ലാവു, മെഡിക്കല്‍ വിദഗ്ധന്‍ ഡോ. അലന്‍ മിച്ചല്‍ എന്നിവരുടെ മൊഴി രേഘപ്പെടുത്തും. തന്റെ പേരിലുള്ളത് കെട്ടിച്ചമച്ചതാണെന്നും മല്യ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW