Tuesday, December 05, 2017 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 11.11 AM

ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് ഞെട്ടി തമിഴ് സിനിമ; ഇയാള്‍ അന്താരാഷ്ട്ര നടനാണെന്ന് അവരെ കൊണ്ടും പറയിപ്പിച്ചു

uploads/news/2017/12/171670/fahad.jpg

ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് മലയാളികള്‍ അത്ഭുതപ്പെട്ടതു പോലെ ഇപ്പോള്‍ തമിഴും ആ അഭിനയ പാടവത്തിന് മുന്നില്‍ തലകുനിക്കുകയാണ്. 'വേലൈക്കാരന്‍' എന്ന ചിത്രത്തിലൂടെ ശിവകാര്‍ത്തികേയനൊപ്പമാണ് ഫഹദിന്റെ തമിഴ് അരങ്ങേറ്റം.

കഴിഞ്ഞ ദിവസമായിരുന്നു വേലൈക്കാരന്റെ ഓഡിയോ ലോഞ്ച്. എന്നാല്‍, ഈ ചടങ്ങില്‍ ഫഹദ് ഫാസിലും നയന്‍താരയും പങ്കെടുത്തില്ല. നയന്‍താര പൊതുവില്‍ ഫിലിം പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാറില്ല. ഫഹദ് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും തിരക്കുകള്‍ കൊണ്ട് താരത്തിന് എത്തിച്ചേരാന്‍ സാധിച്ചില്ല.

uploads/news/2017/12/171670/fahad-1.jpg

വേലൈക്കാരന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഫഹദ് ഫാസിലിനെ ശിവകാര്‍ത്തികേയന്‍ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ഫഹദ് ഒരു അന്താരാഷ്ര്ട നടനാണെന്നും താന്‍ ഫഹദില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ ആക്ടിംഗ് പെര്‍ഫോമന്‍സിനെ അത് മെച്ചപ്പെടുത്തിയെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളിപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും വേലൈക്കാരനും അതിലെ റോളും ഫഹദിന് വളരെ സ്‌പെഷ്യലായിരിക്കുമെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW