Wednesday, July 18, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 06.01 PM

ഒറ്റ ദിവസം കൊണ്ട് കര്‍ഷകന്‍ കോടീശ്വരന്‍ ! സംഭവം ലോട്ടറി അല്ല, ഒരു പന്നിയെ വളര്‍ത്തിയാല്‍ ഇങ്ങനെ സംഭവിക്കുമോ?

pig's gallston

ഒരു ദിവസം കൊണ്ട് കോടീശ്വരനാകാന്‍ സാധിക്കുമോ ? ലോട്ടറിയടിച്ചാല്‍ സാധിക്കുമല്ലേ, എന്നാല്‍ ലോട്ടറിയല്ലാതെ തന്നെ ഒരു കര്‍ഷകന്‍ കോടീശ്വരനായിരിക്കുകയാണ്. സംഭവം അങ്ങ് ചൈനയിലാണ്. കാട്ടുപന്നിയുടെ വയറ്റില്‍ നിന്നും കിട്ടിയ ഗോരോചനക്കല്ലാണ് ഒരു ദിവസം കൊണ്ട് തന്നെ കോടീശ്വരനാക്കിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്. മൃഗങ്ങളുടെ വയറ്റില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ്വ ഔഷധത്തിന് 4,50,000 പൗണ്ടാണ് വിദഗ്ധര്‍ വില കണക്കാക്കുന്നത്. അതായത് ഏകദേശം 4 കോടി രൂപ. കര്‍ഷകനായ ബോ ചനോലുവാണ് ഒരു കാട്ടുപന്നിയുടെ കടാക്ഷത്താല്‍ കോടീശ്വരനായത്.

പശു അടക്കമുളള മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ ഔഷധമാണ് ഗോരോചനകല്ല്. ആരോഗ്യമുള്ള അപൂര്‍വം പശുക്കളിലും കാളകളിലും മറ്റ് ചില നാല്‍ക്കാലികളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം. 250 കിലോഗ്രാം ഭാരമുളള പന്നിയുടെ പിത്താശയത്തില്‍ നിന്നുമാണ് ഇത്രയും വലിയ ഗോരോചനക്കല്ല് കണ്ടെത്തിയത്. ബോയ്ക്ക് കിട്ടിയ ഗോരാചനക്കല്ലിന് നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുണ്ട്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് ഗോരോചനത്തിന് വില.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു

പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലബോറട്ടറികളില്‍ കല്ലുപോലെയാക്കിയ ഗോരോചനം ആണ് ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കുന്നത്. തിലകം ചാര്‍ത്താനും ഗോരോചനം ഉപയോഗിച്ച് വരുന്നു. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്കെതിരെ ഉത്തമ ഔഷധമായി ഗോരോചനം ഉപയോഗിക്കുന്നു. വശീകരണമന്ത്രം ജപിച്ച് ഗോരോചനക്കുറി വരച്ചാല്‍ ആരെയും വശീകരിക്കാമെന്നൊരു വിശ്വാസമുണ്ട്. ഗോരോചനക്കുറി തൊട്ടാല്‍ തടസങ്ങള്‍ അകലുമെന്നും പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നും വിശ്വാസമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW