Saturday, May 19, 2018 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 05.18 PM

മഴനീര്‍ത്തുള്ളിയായ് പ്രണയം...

ബ്യൂട്ടിഫുള്ളിലൂടെ മലയാളമനസ്സില്‍ ചേക്കേറിയ തെലുങ്ക് സുന്ദരി മേഘ്‌ന രാജിന്റെ പ്രണയവിശേഷങ്ങളിലൂടെ...
uploads/news/2017/12/171439/meghanarajwed041217.jpg

''മഴത്തുള്ളികള്‍ മണ്ണിന് കുളിരായ് പെയ്യുമ്പോലെ മനസ്സില്‍ പ്രണയം പെയ്തിറങ്ങിയപ്പോള്‍ അവന്‍ അവളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു. വിസ്മയമായിരുന്നു മറുപടിയെങ്കിലും നിറഞ്ഞ ചിരിയിലെ അവളുടെ ഇഷ്ടം അവനും തിരിച്ചറിഞ്ഞു...

സുന്ദരമായ ഈ പ്രണയനിമിഷം സിനിമയിലല്ല, മറിച്ച് മേഘ്‌നരാജിന്റെ ജീവിതത്തിലേക്ക് പ്രണയം നിറച്ച് തെന്നിന്ത്യന്‍ അഭിനേതാവ് ചിരജ്ഞീവി സര്‍ജ എത്തിയത് ഇങ്ങനെയാണ്.

ബാല്യം മുതല്‍ ഒപ്പം നടന്ന കൂട്ടുകാരന്‍ ജീവിതസഖിയായി ക്ഷണിച്ചപ്പോള്‍ അല്‍പ്പം അത്ഭുതപ്പെട്ടെങ്കിലും മേഘ്‌നയും സമ്മതം മൂളി. കാരണം, പറയാതെ പറഞ്ഞൊരിഷ്ടം എന്നും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

നിറഞ്ഞ ചിരിയും, കഥ പറയുന്ന കണ്ണുകളും പ്രണയം തുളുമ്പുന്ന ഭാവങ്ങളുമൊക്കെയായി മേഘ്‌നരാജ് മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മലയാളിയല്ലാഞ്ഞിട്ടു കൂടി മലയാളസിനിമാപ്രേക്ഷകര്‍ ഈ അഭിനേത്രിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത് അച്ഛനമ്മമാരില്‍ നിന്ന് പൈതൃകമായി കിട്ടിയ അഭിനയപാടവം കൊണ്ടാണ്.

യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ മേഘ്‌നയ്ക്ക് ഇപ്പോഴൊരു വലിയ സന്തോഷം കൂടി പങ്കുവയ്ക്കാനുണ്ട്. 10 വര്‍ഷം മനസ്സില്‍ സൂക്ഷിച്ച പ്രണയം താലിച്ചരടിന് വഴിമാറുന്നു. പ്രണയം തുളുമ്പുന്ന കണ്ണുകള്‍ വിടര്‍ത്തി ആ വിശേഷങ്ങള്‍ മേഘ്‌ന പറഞ്ഞു തുടങ്ങി...

തികച്ചും അവിചാരിതമായി ഒരു വിവാഹനിശ്ചയം ?


അവിചാരിതമെന്നു തോന്നുമെങ്കിലും ഞങ്ങള്‍ ബാല്യം മുതല്‍ സുഹൃത്തുക്കളാണ്. ചീരുവിന്റെയും എന്റെയും കുടുംബങ്ങള്‍ തമ്മിലും നല്ലൊരു ആത്മബന്ധമുണ്ട്. അഭിനേതാക്കളാകും മുമ്പ് എല്ലാം തുറന്നു പറയുന്ന സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

കുറച്ചു നാള്‍ മുന്‍പ് എന്നെ പ്രണയിക്കുന്നുവെന്നും ജീവിതപങ്കാളിയാക്കാന്‍ താത്പര്യമുണ്ടെന്നും ചീരു പറഞ്ഞു. ആ നിമിഷം മുതലാണ് ഞാനും പ്രണയിച്ചു തുടങ്ങിയത്. പിന്നെ എല്ലാവരും പരസ്പരം സംസാരിച്ചു. ഞങ്ങളെക്കാള്‍ താത്പര്യം കുടുംബക്കാര്‍ക്കായിരുന്നു.

പ്രണയം തുറന്നു പറഞ്ഞതാരാണ് ?


അങ്ങനെ വളരെ റൊമാന്റിക്കായ തുറന്നു പറച്ചിലൊന്നുമുണ്ടായില്ല. ഹൗ ഈസ് മൈ മില്‍ (ഗ്ഗങകഘ)?ഝ (എന്നു ചോദിച്ച് ചീരു എനിക്കൊരു മെസേജ് ഇട്ടു. അതിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ മദര്‍ ഇന്‍ ലോ എങ്ങയെുണ്ടെന്നാണ് ചോദിച്ചതെന്നന്ന് പറഞ്ഞു. എന്റെ അമ്മയെ ചീരു സംബോധന ചെയ്തത് അങ്ങനെയാണ്.

ചീരുവിന്റെ മനസ്സില്‍ അങ്ങനെയൊരു ഫീലിംഗ് ഉണ്ടെന്നറിഞ്ഞത് അപ്പോഴാണ്. പിന്നീടൊരിക്കല്‍ ചീരുവിന്റെ കൂടെ കോഫിഷോപ്പില്‍ നിന്നിറങ്ങി കാറില്‍ കയറിയിരുന്നപ്പോള്‍ എന്നെ പ്രൊപ്പോസ് ചെയ്തു. ഐ ലവ് യൂ ആന്‍ഡ് ഐ വാണ്ട് ടു മാരി യൂ എന്ന് പറഞ്ഞു. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാനല്‍പ്പം സര്‍പ്രൈസ്ഡായി. ആലോചിച്ച് പറയാമെന്ന് പറഞ്ഞു.

uploads/news/2017/12/171439/meghanarajwed041217b.jpg

പ്രണയം പറഞ്ഞ ശേഷമാണോ വിളിപ്പേരിലും വ്യത്യാസം വന്നത് ?


ഞാന്‍ പണ്ടുമുതലേ ചിരഞ്ജീവിയെ ചീരു എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ ഡാര്‍ലിംഗ് എന്നത് ചുരുക്കി ഡാ എന്നാക്കിയിട്ടുണ്ട്.(ചിരി) എന്നെയാണെങ്കില്‍ കുട്ടിമാ എന്നാണ് വിളിക്കുന്നത്. വീട്ടിലെ എന്റെ വിളിപ്പേരായിരുന്നു അത്. പണ്ട് അമ്മയും അച്ഛനും വിളിച്ചിരുന്നത് ഇപ്പോള്‍ ചീരുവും വിളിച്ചു തുടങ്ങി.

പ്രണയസമ്മാനങ്ങളും നല്‍കിയിട്ടുണ്ടാകുമല്ലോ ?


ഒരുപാട്. പക്ഷേ ഐ വുഡ് സേ ദാറ്റ്, വണ്‍ ഓഫ് ദ ബെസ്റ്റ് ഗിഫ്റ്റ് ചീരു ഹാസ് എവര്‍ ഗിവണ്‍ മീ ഈസ് ഫോര്‍ മൈ ബര്‍ത്ത്‌ഡേ. ആ സമ്മാനമെനിക്ക് ഒരിക്കലും മറക്കാനാവില്ല. എന്റെ ഒരു ജന്മദിനത്തില്‍ അച്ഛനും അമ്മയും നാട്ടിലില്ലായിരുന്നു. അന്നത് ആഘോഷിക്കാനെനിക്ക് സങ്കടമായി.

പക്ഷേ എന്റെ മാതാപിതാക്കളും സുഹൃത്തുക്കളുമൊക്കെയുള്ള ഒരു വീഡിയോ കൊളാഷാക്കി ചീരു പ്രെസന്റ് ചെയ്തു. അതിലൂടെത്തന്നെ എന്നെ പ്രൊപ്പോസും ചെയ്തു. അതിലും വലിയൊരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ് എനിക്ക് കിട്ടാനില്ല.

ഞാന്‍ കൊടുത്തിട്ടുള്ള എല്ലാ സമ്മാനങ്ങളെക്കാളും വിലമതിക്കുന്നത് ഞാനെന്ന ഗിഫ്റ്റാണെന്ന് ചീരു പറയാറുണ്ട്. എങ്കിലും ഞാന്‍ കൊടുത്ത ലൂയിസ് വൂയിട്ടന്‍ വാലറ്റ് ചീരു ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

കുടുംബങ്ങളുടെ പിന്തുണ... ?


സത്യത്തില്‍ മേഘ്‌നയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന്്ചീരു എന്റെ അമ്മയെ അറിയിച്ചിരുന്നു. അമ്മയ്ക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടായി ചീരുവിനെയറിയാം. എനിക്ക് തരുന്ന സപ്പോര്‍ട്ടും, കെയര്‍ ചെയ്യുന്ന രീതിയുമൊക്കെ കണ്ടിട്ടുണ്ട്. എങ്കിലും സുഹൃത്തും ജീവിതപങ്കാളിയും രണ്ടും രണ്ടാണല്ലോ. അതുകൊണ്ട് ആലോചിക്കണമെന്ന് പറഞ്ഞു.

അച്ഛനാണെങ്കില്‍ ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. വിവാഹപ്രായമെത്തിയെന്ന് സത്യത്തില്‍ വിശ്വസിക്കാന്‍ പോലുമായില്ല. എങ്കിലും ചീരുവിനെ അറിയാവുന്നതു കൊണ്ട് ടെന്‍ഷന്‍ കുറവായിരുന്നു. രണ്ടു കുടുംബങ്ങളും തമ്മില്‍ സംസാരിച്ചു, ഉറപ്പിച്ചു. വിവാഹനിശ്ചയ സമയത്ത് സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണു നിറഞ്ഞിരുന്നു.

Ads by Google
Loading...
TRENDING NOW