Sunday, June 23, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Monday 04 Dec 2017 03.20 PM

ദുരന്തനിവാരണവകുപ്പു മന്ത്രി എവിടെ? ദുരന്തം വേട്ടയാടുമ്പോഴും വിവാദം വിളയിച്ച് ലാഭം കൊയ്യാന്‍ ചിലര്‍, ലക്ഷ്യം പിണറായി വിജയന്‍ തന്നെ

ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിതയതിന് പ്രതിക്കൂട്ടിലാക്കേണ്ടത് മുഖ്യമന്ത്രിയെ അല്ല. ഈ അതോറിറ്റി സംസ്ഥാനത്ത് റവന്യുവകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി അതിന്റെ ചെയര്‍മാന്‍ മാത്രമാണ്. അതോറിറ്റിയുടെ നിയന്ത്രണം മുഴുവനും റവന്യുവകുപ്പിനുമാണ്. എന്നാല്‍ ഇത്രയും വീഴ്ചയുണ്ടായിട്ടും റവന്യുവകുപ്പിനൊ അതിന്റെ മന്ത്രിക്കോ എതിരെ ഒരക്ഷരം ഉരിയാടാതെ കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളും മാധ്യമങ്ങളും പിണറായി വിജയനെയാണ് ലക്ഷ്യമാക്കിയത്.
Okhi storm disaster in Kerala, Pinarayi Vijayan

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച് കേരളമാകെ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും സര്‍ക്കാരിനെ പ്രത്യേകിച്ച് പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ നീക്കമെന്ന് സി.പി.എമ്മിന് പരാതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ നടന്ന ആരോപണങ്ങളുടെ തനിയാവര്‍ത്തനമാണ് ഇക്കാര്യത്തിലൂം പ്രതിപക്ഷകക്ഷികളും ചില മാധ്യമങ്ങളും ചേര്‍ന്ന് നടന്നുന്നതെന്നും അവര്‍ക്ക് പരാതിയുണ്ട്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ രണ്ടുദിവസമായി മുഖ്യമന്ത്രിയേയും മറ്റും മന്ത്രിമാരെയും ദുരന്തമേഖലകളില്‍ തടയുന്നതടക്കമുള്ള നാടകങ്ങള്‍ അരങ്ങേറുന്നത്. ദുരന്തനിവാരണവകുപ്പിന്റെ ചുമതലയുള്ള മന്ത്രി റവന്യുവകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ ഇ. ചന്ദ്രശേഖരനായിട്ടും ലക്ഷ്യം വയ്ക്കുന്നത് പിണായിയെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ ഒരുവിഭാഗമാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിക്കുന്നു.

Okhi storm disaster in Kerala, Pinarayi Vijayan

അതിന് ഏറ്റവും പ്രധാനമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കുന്നുവെന്നതാണ്. ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിതയതിന് പ്രതിക്കൂട്ടിലാക്കേണ്ടത് മുഖ്യമന്ത്രിയെ അല്ല. ഈ അതോറിറ്റി സംസ്ഥാനത്ത് റവന്യുവകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി അതിന്റെ ചെയര്‍മാന്‍ മാത്രമാണ്. അതോറിറ്റിയുടെ നിയന്ത്രണം മുഴുവനും റവന്യുവകുപ്പിനുമാണ്. എന്നാല്‍ ഇത്രയും വീഴ്ചയുണ്ടായിട്ടും റവന്യുവകുപ്പിനൊ അതിന്റെ മന്ത്രിക്കോ എതിരെ ഒരക്ഷരം ഉരിയാടാതെ കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളും മാധ്യമങ്ങളും പിണറായി വിജയനെയാണ് ലക്ഷ്യമാക്കിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടവകുപ്പ് എന്ന നിലയില്‍ ആ മന്ത്രിയായിരുന്നു ദുരന്തപ്രദേശങ്ങളില്‍ സജീവമായി ഇടപെടേണ്ടിയിരുന്നത്. എന്നാല്‍ ആ മന്ത്രി ദുരന്തസ്ഥലം കഴിഞ്ഞദിവസം മുഖ്യമന്ത്രിയോടൊപ്പമാണ് സന്ദര്‍ശിച്ചത്. അതിനെതിരെയൊന്നും ആരും പരാതിയുന്നയിക്കുന്നുമില്ല. എല്ലാ കുറ്റവും പിണറായിക്ക് മാത്രമാണെന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്.

മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയെന്നതാണ് മറ്റൊരാരോപണം. എന്നാല്‍ മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിച്ചതുകൊണ്ടുമാത്രം പ്രശ്‌നം അവസാനിക്കില്ല. പകരം മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് വേണ്ടത്. അത് കാര്യക്ഷമമായി തന്നെ നിര്‍വഹിച്ചിട്ടുണ്ട്. ദുരന്തം ഉണ്ടായതിന്‌ശേഷം തിരുവനന്തപുരം വിട്ട് ഒരിടത്തും പോകാതെ മുഖ്യമന്ത്രി തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത്. ദുരന്തസ്ഥലത്ത് പോകാത്തതിന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ: മന്‍മോഹന്‍സിംഗ് പറഞ്ഞത് മറക്കരുതെന്നും സി.പി.എം ഓര്‍മ്മിപ്പിക്കുന്നു. അവിടെപോയി ഷോ കാണിക്കുന്നതിലല്ല കാര്യം എന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന നിലയ്ക്ക് കേരളം കണ്ട സമാനതകളില്ലാത്ത ഒരു ദുരന്തത്തെ രാഷട്രീയമായി മുതലെടുക്കാന്‍ ചില നേതാക്കളും അതിന് കുഴലൂത്ത് നടത്തിയ മാധ്യമങ്ങളും ശ്രമിച്ചുവെന്ന പരാതി ശക്തമാകുകയാണ്.

Okhi storm disaster in Kerala, Pinarayi Vijayan

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ശരിയായ വിവരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രണ്ടുകേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞദിവസം കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്ന് ദുരന്തമേഖലയിലെത്തിയ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലും വകവയ്ക്കാതെയാണ് ഇപ്പോഴത്തെ പ്രചരണങ്ങള്‍ നടക്കുന്നത്. ഒരു മാധ്യമം സൃഷ്ടിച്ച അജണ്ട മറ്റുള്ളവര്‍ ഏറ്റെടുത്ത് ഈ ദുരന്തസമയത്ത് അതിന് പരിഹാരം കണ്ടെത്തുന്നതിന് പകരം സ്വാര്‍ത്ഥതയുടെ വിവാദം വിളയിക്കുകയായിരുന്നു. ഇത് മുതലെടുത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗവും അതിന് പിന്തുണയുമായി രംഗത്തുവരികയായിരുന്നു. പ്രത്യേകിച്ചും ആ ഭാഗത്തുനിന്നുള്ള ചില കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കും അതുപോലെ അവിടെ ജനങ്ങള്‍ തിരസ്‌കരിച്ച ചില മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കുമൊപ്പം ലത്തിന്‍സഭയും ഈ അവസരം ശരിയാംവണ്ണം മുതലെടുക്കുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ അവിടെ കാണുന്നത്.

ഓഖി ആഞ്ഞടിക്കുന്ന കഴിഞ്ഞമാസം 30നാണ് ശരിക്കും സംസ്ഥാനത്തിന് ചുഴലിക്കാറ്റിനെക്കുറിച്ച് വിവിരം ലഭിച്ചതെന്ന് കേന്ദ്രമന്ത്രിമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 28 മുതല്‍ അതിന്യൂനമര്‍ദ്ദത്തിന്റെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റിനെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് വിവരം നല്‍കിയിരുന്നു. ആ വിവരം വിവാദത്തിന് തിരികൊളുത്തിയ മാധ്യമത്തിലൂടെയും കാലാവസ്ഥനിരീക്ഷണകേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, കടലില്‍പോകരുതെന്ന മുന്നറിയിപ്പും അതിലുണ്ടായിരുന്നു. എന്നാല്‍ ഇത് സാധാരണ അറിയിപ്പ് മാത്രമാണ്. അത് നിരന്തരം നല്‍കാറുമുണ്ട്. അത് മത്സ്യതൊഴിലാളികള്‍ വകവയ്ക്കാറുമില്ല. അങ്ങനെ വകവയ്ക്കാതെ പോയവരാണ് കടലില്‍ കുടുങ്ങിയത്. അവര്‍ക്കും ചുഴലിക്കാറ്റിനെക്കുറിച്ച് വിവരമില്ലായിരുന്നു. മുപ്പതിനാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതും അത് ശക്തിപ്രാപിച്ചതും. മാത്രമല്ല, സാധാരണ ചുഴലി കടലില്‍ രൂപംകൊണ്ട് കരയിലേക്ക് അടിയ്ക്കുമ്പോള്‍ ഇത് കരയില്‍ രൂപംകൊണ്ട് കടലിലാണ് അടിച്ചത്.

Okhi storm disaster in Kerala, Pinarayi Vijayan

നവംബര്‍ മുപ്പതിന് ഉച്ചയ്ക്ക് 12ന് വിവരം ലഭിച്ചപ്പോള്‍ തന്നെ വേണ്ട നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരും കേന്ദ്ര ഏജന്‍സികളും സംയുക്തമായി ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്തതരത്തിലുള്ള രക്ഷാപ്രവര്‍ത്തനം തന്നെയാണ് നടത്തിയത്. കഴിയുന്നത്രപേരെ രക്ഷപ്പെടുത്താന്‍ അതുകൊണ്ടുതന്നെ കഴിയുകയും ചെയ്തു. എന്നാല്‍ നമ്മുടെ സമുദ്രാതിര്‍ത്തിക്കും അപ്പുറത്താണ് പലരും മീന്‍പിടിക്കാനായി പോകുന്നത്. അവിടെ ചെല്ലാന്‍ നമ്മുടെ ഏജന്‍സികള്‍ക്ക് അനുമതിയില്ലായെന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ എവിടെ പോയിട്ടുണ്ടെന്ന് തീരത്തുള്ള മറ്റുള്ളവര്‍ക്കെ അറിയൂ. എന്നാല്‍ കടല്‍ ഇത്രയും പ്രക്ഷുബ്ധമായിരിക്കുമ്പോള്‍ കരയിലിരിക്കുന്നവരെക്കൂടി വീണ്ടുമൊരു ദുരന്തത്തിന് എറിഞ്ഞുകൊടുക്കാന്‍ കഴിയില്ലെന്നതും രക്ഷാപ്രവര്‍ത്തനത്തിനെ ബാധിച്ചിട്ടുണ്ട്.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു

പക്ഷേ വസ്തുതകള്‍ വിലയിരുത്താതെ, ഇവയൊക്കെ മറച്ചുവച്ചുകൊണ്ട് സര്‍ക്കാരിനെതിരെ ആസൂത്രിതപ്രചരണമാണ് ചില മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും നടത്തിയതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ദുരന്തപ്രദേശത്ത് എത്തിയ മുന്‍ മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തി വിവാദങ്ങള്‍ ഒഴിവാക്കി രക്ഷാപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷനേതാവും പിന്നീട് സ്ഥലം സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡന്റും മറ്റ് ബി.ജെ.പി നേതാക്കളുമാണ് ദുരന്തത്തെ രാഷ്ട്രീയനേട്ടമാക്കി മാറ്റാന്‍ തയാറായത്. ഒപ്പം ഇന്നും തീരങ്ങളെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്ന സമുദായനേതൃത്വങ്ങള്‍ കൂടി ചേര്‍ന്നതോടെ സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി എന്തോ അപരാധം ചെയ്തുവെന്ന മട്ടില്‍ കാര്യങ്ങള്‍ മാറ്റിതീര്‍ത്തു. സുനാമിയുടെ കാലത്തുപോലും കാണാത്ത തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇക്കുറി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അവര്‍ അവകാശപ്പെടുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW