Monday, December 04, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 02.43 PM

മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ എന്തുകൊണ്ട് അഭിനയിക്കുന്നു? മോഹന്‍ലാല്‍ മറുപടി പറയുന്നു

Mohanlal Interview

മോഹന്‍ലാലിന്റെ പല തീരുമാനങ്ങളും നിലപാടുകളും ഏറെ വിമര്‍ശിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടായി ഒരേ രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ ഇത്തരം ചിലതുകൂടി അതിനൊപ്പമുണ്ടാവുമെന്നു വിശ്വസിക്കുന്നയാളാണു മോഹന്‍ലാല്‍. അതിനെയും ജീവിതയാത്രയെന്ന രാഗാലാപനത്തിനിടയിലെ രസകരമായ ചില ഗമകങ്ങളായി കണക്കാക്കുന്നയാള്‍.

മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ സ്വയമാവര്‍ത്തിച്ചത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യം കൊണ്ടല്ലേ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.

Mohanlal Interview

'' സിനിമയില്‍ പണ്ടു മുതലേ ഹീറോമാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ ഹീറോയിന്‍മാര്‍ക്കൊപ്പമഭിനയിക്കും. ലോകത്തുമുഴുവനങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏതു സിനിമയാണെന്നു പോലുമറിയില്ല.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു

പത്തുനാല്‍പതു കൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ക്കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍ സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു, ''എടോ, നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ?''

സ്ത്രീകള്‍ക്കുവേണ്ടയുള്ള മംഗളം പ്രസിദ്ധീകരണമായ കന്യകയിലെ മോഹനരാഗങ്ങള്‍ എന്ന അഭിമുഖ പരമ്പരയിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്.

പൂര്‍ണ അഭിമുഖം വായിക്കാന്‍ ഈ ലക്കം കന്യക വായിക്കുക

Ads by Google
Ads by Google
LATEST NEWS
TRENDING NOW