Wednesday, December 06, 2017 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 02.26 PM

സമ്പൂര്‍ണ്ണ മാസഫലം - - 2017 ഡിസംബര്‍ 1 മുതല്‍ 31 വരെ

1193 വൃശ്ചികം 16 മുതല്‍ ധനു 16 വരെ
uploads/news/2017/12/171407/jyothiPREDdec041217.jpg

ഗ്രഹപ്പകര്‍ച്ചകള്‍


11-12-2017, 4.19 എ.എമ്മിന് ബുധന്‍ വൃശ്ചികത്തില്‍ (വക്രം)
16-12-2017, 3.02 എ.എമ്മിന് രവി ധനുവില്‍
20-12-2017, 6.27 പി.എമ്മിന് ശുക്രന്‍ ധനുവില്‍

ഗ്രഹമൗഢ്യാദികള്‍


9-12-2017 അസ്തമയത്തില്‍ ബുധന് വക്രമൗഢ്യാരംഭം
19-12-2017 ഉദയത്തിന് ബുധന്‍ വക്രമൗഢ്യാവസാനം
8-12-2017 ഉദയം മുതല്‍ മാസം മുഴുവന്‍ ശുക്രന് മൗഢ്യം
7-12-2017 ഉദയം മുതല്‍ മാസം മുഴുവന്‍ ശനിക്ക് മൗഢ്യം

ഗ്രഹയുദ്ധം


16-12-2017-ല്‍ കുജ ശുക്രയുദ്ധം. ജയം ശുക്രന്
25-12-2017-ല്‍ ശുക്ര-ശനി യുദ്ധം. ജയം ശുക്രന്

മേടക്കൂട് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. പരിശ്രമിക്കുന്ന മാര്‍ഗങ്ങളില്‍ക്കൂടിയെല്ലാം സാമ്പത്തികനേട്ടം കൈവരിക്കും. ഉന്നതപരീക്ഷകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കും. ഭൂമി വാങ്ങുന്നതിനും ഭൂമി സംബന്ധമായ ഇടപാടുകളില്‍ക്കൂടി സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇടയാകും. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അയല്‍ക്കാരുമായി കലഹിക്കാനിടവരും. കുടുംബസ്വത്ത് വീതം വയ്ക്കാനിടയാകും. ബന്ധുജനഗുണം ഉണ്ടാകും. അകാരണമായി പൊതുജനങ്ങളുമായി കലഹിക്കാനിടയായേക്കാം. മുടങ്ങിക്കിടന്നിരുന്ന വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. കോടതിവ്യവഹാരങ്ങള്‍ അനുകൂലമാകും. സഞ്ചാരക്ലേശം കുറയും. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകാം.

വാഹനലാഭം ഉണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങളുണ്ടാകാം. തൊഴില്‍രംഗത്ത് അപവാദങ്ങള്‍ക്കിടയാകും. വിനോദയാത്രയ്ക്ക് അവസരം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപി
ന്തുണ കുറയും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല എന്നിവ സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം മൂന്ന് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി മോശമായിരിക്കും. ശാരീരികാസ്വസ്ഥതകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. അപ്രതീക്ഷിതമായ ധനനഷ്ടം ഉണ്ടായേക്കാം. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ കഴിയും. ധനാഗമ മാര്‍ഗങ്ങള്‍ വര്‍ദ്ധിക്കും. പുറമേനിന്നുളള സഹായങ്ങളില്ലാതാകും. വാഹനസംബന്ധമായ ദുരിതങ്ങള്‍ക്കിടവരും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയപ്രതീക്ഷയുണ്ടാകും.

സുഹൃത്ബന്ധങ്ങള്‍ പെട്ടെന്ന് വേര്‍പെട്ട് പോകാനിടയായേക്കാം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിയുണ്ടായേക്കാം. വ്യവഹാരങ്ങള്‍ രമ്യതയില്‍ പരിഹരിക്കാനിടയാകും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. സഞ്ചാരക്ലേശം കൂടും. വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. വിദേശ വിനോദയാത്രകള്‍ക്ക് അവസരമുണ്ടാകും.

ഔദ്യോഗികരംഗത്ത് സ്ഥാനക്കയറ്റത്തിനും ധനലാഭത്തിനും ഇടയാകുന്നതാണ്. സ്ത്രീകളുമായി കലഹിക്കുന്നതിനും അപഖ്യാതിക്കും ഇടയായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


ശാസ്താക്ഷേത്രത്തില്‍ ശനിയാഴ്ച ദിവസം നെയ്യ് വിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കുകയും, വിഷ്ണുക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിവസം പാല്പായസ നിവേദ്യം, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലുപ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്‌നോപശാന്തയേ.''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി പൊതുവില്‍ മെച്ചമായിരിക്കും. വിശ്വാസപൂര്‍വം ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും വിപരീത ഫലങ്ങള്‍ വന്നുചേരാന്‍ ഇടയാകും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. സന്താനസുഖം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും.

ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന അനുകൂലഫലങ്ങള്‍ വന്നുചേരും. ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സഫലീകരിക്കും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. ദാമ്പത്യസുഖം കുറയും. സ്ത്രീകളുമായി കലഹിക്കുന്നതിനും അപഖ്യാതിക്കും ഇടയായേക്കാം. കുടുംബസ്വത്ത് നഷ്ടപ്പെടാനിടയായേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കാനിടയാകും.

ധനാഗമ മാര്‍ഗങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. പരീക്ഷാവിജയമുണ്ടാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമിശനൈശ്ചരം.''

Ads by Google
TRENDING NOW