Monday, December 04, 2017 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 12.49 PM

കത്തിയെരിയുന്ന രോഗാവസ്ഥ, ചികിത്സകള്‍ ഒന്നുമില്ല: ഇരുപത്തിമൂന്നുകാരി ജീവിക്കുന്നത് ഫ്രീസറിനരികെ..

Woman, Agonizing Condition

പെയ്ഗ് ഹൊവിറ്റി എന്ന 23കാരിയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞാല്‍ നമ്മള്‍ നേരിടുന്ന പല അസുഖങ്ങളും നിസ്സാരമെന്ന് തോന്നും. കോംപ്ലക്സ് റീജിയണല്‍ പെയ്ന്‍ സിന്‍ഡ്രോം എന്ന അസുഖമാണ് ഈ 23 കാരിയുടേത്. ബിര്‍മിങ്ങാം സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ രോഗത്തിന് ചികിത്സയില്ല. അപൂര്‍വരോഗത്തെത്തുടര്‍ന്ന് ഫ്രീസറിനടുത്ത് ഉറങ്ങേണ്ടി വരികയാണ് ഈ പെണ്‍കുട്ടിക്ക് ചെയ്യേണ്ടി വരുന്നത്. ശരീരത്തിന്റെ ഒരു ഭാഗം മുറിഞ്ഞുപോകുന്നതുപോലെ അസഹനീയ വേദനയാണു രോഗത്തിന്റെ പ്രത്യേകത. ഇടതുകാലിനു വേദനയും, നിരന്തരമായ മസില്‍വേദനയും നീരും ബോധം പോകുന്നുപോലുള്ള അവസ്ഥയും ഇവര്‍ നേരിടുന്നു.

രണ്ടുവര്‍ഷം മുമ്പ് ഇടതുകാല്‍മുട്ടിലെ ഒരു ശസ്ത്രക്രിയ നടത്തുമ്പോഴാണ് അപൂര്‍വരോഗത്തിന്റെ പിടിയിലാണു താന്‍ എന്നു ഹൊവിറ്റ് തിരിച്ചറിയുന്നത്. അന്നുമുതല്‍ ഇടതുകാലില്‍ വേദന വര്‍ധിച്ചു വന്നു. കോംപ്ലക്സ് റീജിയണ്‍ പെയ്ന്‍ സിന്‍ഡ്രോം ടൈപ് 2 എന്ന അപൂര്‍വ രോഗമാണു ഹൊവിറ്റിനെന്ന് ശസ്ത്രക്രിയാ വിദഗ്ധരും മറ്റു ഡോക്ടര്‍മാരും വിധിയെഴുതി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് സ്ട്രോക്ക് പറയുന്നത് ജീവനോടെ കത്തിയെരിയുന്നതുപോലുള്ള അവസ്ഥ രോഗം സൃഷ്ടിക്കുന്നുവെന്നാണ്. അനേകം സൂചികള്‍ കൊണ്ട് ഒരുമിച്ചു കുത്തുന്നതുപോലെയും തോന്നും. രോഗത്തെത്തുടര്‍ന്നു ഹൊവിറ്റിന് നഴ്സിങ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. വീടു വിട്ടു പുറത്തേക്ക് പോകാനുമാവില്ല.

Woman, Agonizing Condition

രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിനു മാത്രമേ കഴിയൂ. അതിനുവേണ്ടതാകട്ടെ ശുദ്ധമായ വായു. ഓക്സിജന്‍ ചേംബറില്‍ ഈ ചികില്‍സയാണു ഹൊവിറ്റിനു നല്‍കിക്കൊണ്ടിരിക്കുന്നത്. പക്ഷേ ചെലവു വളരെ കൂടുതലാണ്. തന്റെ മുറിയില്‍ തന്നെ ഓക്സിജന്‍ ചേംബര്‍ സ്ഥാപിക്കാന്‍ ഹൊവിറ്റിനു വേണ്ടത് 25,000 പൗണ്ടാണ്. ചികില്‍സയ്ക്കുള്ള തുക സമാഹരിക്കുന്ന വെബ്സൈറ്റിലൂടെ ഇതുവരെ 2000 പൗണ്ട് അവര്‍ സമാഹരിച്ചു. മറ്റുള്ളവരുടെ സഹായത്തോടെ ബാക്കി തുക കൂടി സമാഹരിക്കാനാണ് ഹൊവിറ്റിന്റെ പദ്ധതി. എങ്കിലും രോഗം പൂര്‍ണമായി മാറുകയില്ല.

തുക സ്വരൂപിക്കുന്നതു വരെ ഒരു കാല്‍ തലയണയില്‍ ഉയര്‍ത്തിവച്ച് ഐസ് പാക്കുകളാല്‍ മൂടി കഴിയേണ്ടിവരും. ദിവസം മുഴുവന്‍ സമയവും ഇങ്ങനെ തന്നെ കഴിയേണ്ടി വരും ഹൊവിറ്റിന്. അങ്ങനെ ചെയ്യുമ്പോള്‍ ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ടെന്നും ഹൊവിറ്റ് പറയുന്നു. നിരന്തരമായി തണുപ്പിന്റെ സാന്നിധ്യം കിട്ടാന്‍ കിടക്കയ്ക്ക് അരികില്‍ ഹൊവിറ്റ് ഒരു ഫ്രീസറും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ നിരന്തരമായി ഐസ് പാക്കുകള്‍ വച്ചതോടെ ഹൊവിറ്റിന്റെ ശരീരത്തിലെ രക്തയോട്ടം കുറഞ്ഞു. പുറമെ, മറ്റ് ആരോഗ്യപ്രശ്നങ്ങളും. രോഗം എന്നെ തളര്‍ത്തിയിരിക്കുന്നു; എന്റെ സ്വപ്നങ്ങളെയും. കടുത്ത നിരാശയുടെ ദിനങ്ങളിലൂടെ ഞാന്‍ കടന്നുപോകുന്നു. ആകാംക്ഷയും ഉല്‍കണ്ഠയുമുണ്ട് ഹൊവിറ്റ് പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW