Sunday, November 18, 2018 Last Updated 24 Min 35 Sec ago English Edition
Todays E paper
Ads by Google
എന്‍. രമേഷ്
Sunday 03 Dec 2017 09.34 AM

മനുഷ്യാവകാശ ദിനത്തില്‍ സ്റ്റേഷന്‍ ചുമതല സിഐമാര്‍ക്ക്; സീനിയര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ത്രിശങ്കുവില്‍

Senior CI

പാലക്കാട്: പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉത്തരവ് മനുഷ്യാവകാശ ദിനമായ 10ന് നടപ്പാക്കാന്‍ നിര്‍ദേശം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്.എച്ച്.ഒ) ആകുന്നതോടെ ചുമതല ഒരു സ്‌റ്റേഷനിലേക്ക് ഒതുങ്ങുമെങ്കിലും സീനിയര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ത്രിശങ്കുവിലാണ്. കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേകം എസ്.ഐമാരെ അനുവദിക്കുമെങ്കിലും സി.ഐമാരെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്.

സംസ്ഥാനത്ത് നിലവില്‍ 444 പോലീസ് സ്‌റ്റേഷനുകളും 196 സി.ഐ ഓഫീസുകളുമാണുള്ളത്. സര്‍ക്കിള്‍ പരിധിയിലെ സ്‌റ്റേഷനുകളിലെ പ്രധാന കേസുകള്‍ സി.ഐമാരാണ് അന്വേഷിച്ചിരുന്നത്. ഇതുപൂര്‍ണമായും സ്‌റ്റേഷനുകളിലേക്ക്് മാറുമെങ്കിലും അതിന്റെ ഉത്തരവാദിത്തം എസ്.എച്ച്.ഒയായ സി.ഐയ്ക്കാവും. ഫലത്തില്‍ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും ഒരു പോലെ കൊണ്ടുനടത്തേണ്ടത് സി.ഐമാരുടെ മാത്രം ബാധ്യതയാവും.

എസ്.എച്ച്.ഒ. പദവിയില്‍ നിന്നുമാറ്റുന്നത് എസ്.ഐമാരുടെ കാര്യക്ഷമതയെ ബാധിക്കും. എസ്.എച്ച്.ഒ. അല്ലാതാവുന്നതോടെ അന്യ ജില്ലകളില്‍ കിടന്നുകഷ്ടപ്പെടാന്‍ എസ്.ഐമാര്‍ക്കു െവെമനസ്യമുണ്ട്. പോലീസുകാര്‍ക്ക് സമാനമായി മാതൃസ്‌റ്റേഷനിലോ അതിനടുത്തുള്ള സ്‌റ്റേഷനിലോ നിയമിക്കണമെന്ന ആവശ്യമാണ് എസ്.ഐമാര്‍ ഉന്നയിക്കുക.

എട്ടുവര്‍ഷത്തിലേറെ സര്‍വീസുള്ള ഇരുനൂറ്റിഅമ്പതിലേറെ എസ്.ഐമാര്‍ നിലവിലുണ്ട്. അവരെ സി.ഐമാരായി സ്ഥാനകയറ്റം നല്‍കി എസ്.എച്ച്.ഒമാരാക്കണമെന്നാണ് ആവശ്യം. സി.ഐയായി ഏഴുവര്‍ഷം പൂര്‍ത്തിയാക്കാത്തവരും ഇരുനൂറിലേറെയുണ്ട്. ഇവരെയും എസ്.എച്ച്.ഒ തസ്തികയില്‍ നിലനിര്‍ത്താം. സീനിയറായ സി.ഐമാരെ വീണ്ടും സ്‌റ്റേഷന്‍ ചുമതലയ്ക്ക് നിയോഗിക്കുന്നതിനു പകരം ഗ്രേഡ് ഡിെവെ.എസ്.പിമാരായി നിലവിലെ സര്‍ക്കിള്‍ ഓഫീസുകളില്‍ നിയമിക്കണമെന്ന് ആവശ്യമുണ്ട്.

ഡിെവെ.എസ്.പിമാരില്‍ മുതിര്‍ന്നവരെ നക്ഷത്രം ഒഴിവാക്കി അശോകസ്തംഭം നല്‍കി നിയമിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവരെ ഓരോ പോലീസ് ജില്ലയിലും രണ്ടുപേര്‍ വീതം ക്രമസമാധാനപാലനത്തിനും കേസന്വേഷണത്തിനും മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കും. നിലവിലെ സാഹചര്യത്തില്‍ 28 വര്‍ഷം സര്‍വീസുള്ള പോലീസുകാര്‍ക്ക് ഗ്രേഡ് എസ്.ഐയാകാം. പുതിയ സമ്പ്രദായത്തില്‍ ഇവര്‍ക്ക് ഗ്രേഡ് സി.ഐ ആവാനാണ് അവസരം തുറക്കുന്നത്.

Ads by Google
എന്‍. രമേഷ്
Sunday 03 Dec 2017 09.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW