Saturday, September 08, 2018 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 03 Dec 2017 09.05 AM

ബസ് ഡിപ്പോയിലെ ശുചിമുറി ഉപയോഗിച്ചു; കെ.എസ്.ആര്‍.ടി.സി. ഡ്രൈവറടക്കം നാലു പേര്‍ക്ക് കര്‍ണാടക ആര്‍.ടി.സി. ക്കാരുടെ മര്‍ദ്ദനം

KSRTC employees

കോഴിക്കോട്: െമെസൂര്‍ ബസ് ഡിപ്പോയിലെ ശുചിമുറി ഉപയോഗിച്ചതിന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറടക്കം നാലു പേര്‍ക്കു കര്‍ണാടക ആര്‍.ടി.സി. ജീവനക്കാരുടെ മര്‍ദനം. റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫീസര്‍ അജിത്കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ വിജയന്‍, കണ്ടക്ടര്‍ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ മുസ്തഫ എന്നിവര്‍ക്കാണ് ഇന്നലെ രാവിലെ മര്‍ദനമേറ്റത്. പരുക്കേറ്റ ഇവരെ െമെസൂരിലെ കെ.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയന്റെ കണ്ണിനാണ് പരുക്ക്.

സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക ആര്‍.ടി.സിയുടെ ബസ് സര്‍വീസ് കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തടഞ്ഞു. കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളും സര്‍വീസുകളും നിര്‍ത്തിവച്ചു. െമെസൂര്‍, ബംഗളുരു എന്നിവിടങ്ങളിലേക്കു പോകേണ്ട നിരവധി യാത്രക്കാര്‍ കോഴിക്കോടും മറ്റിടങ്ങളിലും കുടുങ്ങി. മര്‍ദനമേറ്റ സംഭവത്തില്‍ ഒരു തീരുമാനമാവാതെ യാത്ര തുടരില്ലെന്ന തീരുമാനത്തിലായിരുന്നു ബസ് ജീവനക്കാര്‍. തുടര്‍ന്ന് സോണല്‍ ഓഫീസരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ചു മണിയോടെ ബസുകള്‍ യാത്ര പുനരാരംഭിച്ചു. മര്‍ദിച്ച രണ്ടു പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കേരളത്തിലെ ജീവനക്കാര്‍ക്ക് ഒരു തരത്തിലുള്ള മര്‍ദനവും ഉണ്ടാകില്ലെന്ന് െമെസൂര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഉറപ്പ് നല്‍കിയതായി സോണല്‍ ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം െവെകിട്ട് അഞ്ചിന് കോഴിക്കോട് നിന്നും െമെസൂരിലേക്കു പുറപ്പെട്ട ആര്‍.എസ്.സി 856 കോഴിക്കോട്-െമെസൂര്‍ ബസിലെ ഡ്രൈവര്‍ വിജയന്‍, കണ്ടക്ടര്‍ ബാബുരാജ് എന്നിവര്‍ക്കാണ് ആദ്യം മര്‍ദനമേറ്റത്. ഡിപ്പോയിലെ ശുചിമുറിയില്‍ പോയ ഇവരെ കംഫര്‍ട്ട് സ്‌റ്റേഷന്‍ ജീവനക്കാരും കര്‍ണാടക ആര്‍.ടി.സി ജീവനക്കാരും ചേര്‍ന്നാണ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച കൗണ്ടര്‍ ജീവനക്കാരന്‍ അജിത്കുമാര്‍, മാനന്തവാടിയിലേക്കുള്ള ബസിലെ കണ്ടക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ക്കും മര്‍ദനമേറ്റു. ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട്ടേക്ക് തിരിച്ചു പുറപ്പെടേണ്ട ബസാണിത്.

െമെസൂരില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ മര്‍ദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. കര്‍ണാടകയുടെ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് തടഞ്ഞു. രാവിലെ പത്തിന് ശേഷം െമെസൂരിലേക്ക് പോകാനിരുന്ന അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കര്‍ണാടകയിലേക്ക് പോകാനിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ മൂന്നു സര്‍വീസുകള്‍ തടയുകയും കര്‍ണാടകയുടെ റിസവര്‍വേഷന്‍ കൗണ്ടര്‍ അടപ്പിക്കുകയും ചെയ്തു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിന് ടി.കെ.നൗഷാദ്, ഇ.സുനില്‍കുമാര്‍,വി.എസ്.സിന്ദുകുമാര്‍, ഇ.കെ.ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW