Sunday, December 03, 2017 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 03 Dec 2017 01.16 AM

കഥാപ്രസംഗം പുതിയ അവതരണഭംഗിയോടെ 'ഓര്‍മകള്‍ക്കെന്ത്‌ സുഗന്ധം'

uploads/news/2017/12/170977/sun4.jpg

ഉല്‍സവപ്പറമ്പുകളില്‍ നിറഞ്ഞാടിയ കഥാപ്രസംഗകലയെ, കാലോചിതമായ മാറ്റങ്ങളോടെ പുതിയ സാങ്കേതികതയുടെ പിന്‍ബലത്തോടെ, അവതരിപ്പിക്കുകയാണ്‌. വി. സാംബശിവനെ നായകനാക്കി പല്ലാംകുഴി എന്നചിത്രം സംവിധാനം ചെയ്‌ത എം.എന്‍.ശ്രീധരന്‍.
'ഓര്‍മ്മകള്‍ക്കെന്ത്‌ സുഗന്ധം' എന്ന്‌ പേരിട്ട കഥാപ്രസംഗത്തിന്റെ ദൃശ്യാവിഷ്‌ക്കാരം സാംബശിവന്റെ മകനും കാഥികനുമായ വസന്തകുമാര്‍, ഇടക്കൊച്ചി സലിംകുമാര്‍തുടങ്ങിയ മികച്ച കഥാപ്രാസംഗികരെ അണിനിരുത്തിയാണ്‌ അവതരിപ്പിക്കുന്നത്‌. പാഠ സേ്‌റ്റാണ്‍ മള്‍ട്ടി മീഡിയ ഇന്‍കോര്‍പ്പറേറ്റ്‌ കബനിക്കുവേണ്ടി രാജീവ്‌ പനയ്‌ക്കലാണ്‌ നിര്‍മ്മാണം. തൃപ്പൂണിത്തുറ പേട്ട ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു ചിത്രീകരണം. ഉല്‍സവപ്പറമ്പുകളില്‍ നിറഞ്ഞാടിയ കഥാപ്രസംഗകലയെ പുതിയ സാങ്കേതികതയുടെ പിന്‍ബലത്തോടെ ശീതീകരിച്ച ആഡംബരമുറികളില്‍ ഇരുന്ന്‌, ഉയര്‍ന്നനിലവാരം ഉള്ള ടെലിവിഷനിലും, ഹോംതീയേറ്ററിലും പുതുതലമുറയ്‌ക്കും, പഴയ തലമുറയ്‌ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ്‌ ഓര്‍മ്മകള്‍ക്കെന്ത്‌ സുഗന്ധം തയ്യാറാക്കിയിരിക്കുന്നത്‌.
ഹരികഥാക്ഷേപത്തെ ദൈവങ്ങളുടെ വേദിയില്‍ നിന്നു മാനവികവിഷയങ്ങള്‍ പ്രമേയമാക്കിയുള്ള ജനകീയ കലാരൂപമാക്കിയവരില്‍ പ്രമുഖന്മാരാണ്‌ വി. സാംബശിവനും, കെടാമംഗലം സദാനന്ദനും കൈയ്യില്‍ ചപ്ലാക്കട്ടകൊണ്ട്‌ താളംപിടിച്ച്‌ അവതരിപ്പിച്ചിരുന്ന കഥാപ്രസംഗത്തെ, വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഗീതാത്മകമാക്കി മാറ്റി ഇവര്‍ സാംബശിവന്‍ ഊതിപടര്‍ത്തിയ, വിപ്ലവകൊടുങ്കാറ്റും, കെടാമംഗലത്തിന്റെ ആര്‍ദ്രതയും ഇന്നും പുതുതലമുറയ്‌ക്ക് പോലും, ഊര്‍ജവും, ഉണര്‍വ്വും പകരുന്നു.
വി.സാംബശിവന്റെ ഒഥല്ലോ സാംബശിവന്റെ മകനായ, വസന്തകുമാര്‍ സാംബശിവനാണ്‌ അവതരിപ്പിക്കുന്നത്‌. കൂടാതെ ഇടക്കൊല്ലി സലിംകുമാര്‍ ഇതിഹാസ ഭൂമിയില്‍ അവതരിപ്പിക്കുന്നു. കേരളത്തിലെ, ശ്രദ്ധേയരായ എല്ലാ കാഥികന്മാരുടെയും, കഥാപ്രസംഗങ്ങള്‍പുതിയ അവതരണഭംഗിയോടെ അവതരിപ്പിക്കുന്നുണ്ട്‌. ഹോംതീയേറ്ററുകളില്‍ കൂടാതെ പ്രമുഖ ചാനലുകളിലും, ഓണ്‍ലൈന്‍ ചാനലുകളിലും, ഓര്‍മ്മകള്‍ക്കെന്ത്‌ സുഗന്ധം എന്ന നൊസ്‌റ്റ്യാള്‍ജിയ പ്രോഗ്രാം കാണാം.

Ads by Google
Sunday 03 Dec 2017 01.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW