Tuesday, January 09, 2018 Last Updated 16 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 02 Dec 2017 06.09 PM

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഈ പൊസിഷനുകള്‍ തിരഞ്ഞെടുക്കുക, വളരെ പെട്ടെന്നു ഗര്‍ഭധാരണം സാധ്യമാകുമെന്ന് പഠനം

uploads/news/2017/12/170882/xxx.jpg

പല കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണം വൈകുന്നവര്‍ക്ക് എളുപ്പത്തില്‍ ഗര്‍ഭിണിയാകാന്‍ ചില പ്രത്യേക പൊസിഷനുകള്‍ സ്വീകരിച്ചാല്‍ മതി എന്നു പഠനം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മിഷണറി, ഡോഗി പൊസിഷനുകള്‍ സ്വീകരിക്കുന്നതാണു ഗര്‍ഭധാരണത്തിനു കൂടുതല്‍ സഹായിക്കുന്നത് എന്നു ഫ്രാന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. ഈ രണ്ടു പൊസിഷനുകളിലും ബീജം നേരിട്ടു ഗര്‍ഭാശയത്തിലേയ്ക്ക് എത്താന്‍ സഹായകമാകുമെന്നു പറയുന്നു.

ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാരുടെ എം ആര്‍ ഐ സ്‌കാനിങ്ങിലൂടെയാണ് ഈ പൊസിഷനുകളെ ഗവേഷകര്‍ വിലയിരുത്തിയത്. എന്നാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം വളഞ്ഞിരിക്കുകയോ തിരിഞ്ഞിരിക്കുകയോ ചെയ്യുന്നവരിലാണ് ഈ പൊസിഷനുകള്‍ കൊണ്ടു കൂടുതല്‍ പ്രയോജനം ഉണ്ടാകുക. നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ബന്ധപ്പെടുമ്പോള്‍ ബീജം മുകളിലേയ്ക്കു പോകാനുള്ള സാധ്യത കുറയുന്നു എന്നു വിദഗ്ധര്‍ പറയുന്നു.

എരിവും പുളിയും ഉപ്പും ഒക്കെയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു

ബന്ധപ്പെട്ടശേഷം സ്ത്രീകള്‍ അവരുടെ കാലുകള്‍ വായുവില്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ ഗര്‍ധാരണ സാധ്യത വര്‍ധിപ്പിക്കു എന്നാ വാദത്തില്‍ കഴമ്പില്ല എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട് ഉടന്‍ തന്നെ കിടക്കയില്‍ നിന്നു ചാടി എണിക്കുന്നതു നല്ലതല്ല. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷം 15 മിനിറ്റു കിടക്കയില്‍ തന്നെ കിടക്കുന്നതാണ് ഏറെ നല്ലത് എന്ന് ഇവര്‍ പറയുന്നു. സ്ത്രീകള്‍ വായുവില്‍ കാലുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും, കിടക്കയില്‍ നിന്നു ചാടി എഴുന്നേല്‍ക്കുന്നതും, ടോയ്‌ലറ്റില്‍ പോകുന്നതും ഗര്‍ഭധാരണ സാധ്യത കുറച്ചേക്കാം എന്നും ഗവേഷകള്‍ പറയുന്നു.

Ads by Google
Saturday 02 Dec 2017 06.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW