Thursday, November 22, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 02 Dec 2017 06.06 PM

പാസ്‌പോര്‍ട്ടില്‍ പുരുഷന്‍, വേഷം സ്ത്രീയുടേത്.....റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അവസാനം സംഭവിച്ചത്

uploads/news/2017/12/170880/rimi.jpg

പുരോഗമനങ്ങളെക്കുറിച്ചൊക്കെ പറയുമ്പോഴും ചില യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മടികാണിക്കുന്നവരാണ് മനുഷ്യര്‍ എന്ന് എടുത്ത് പറയേണ്ടിരിക്കുന്നു. ഈ മനോഭാവം കൊണ്ടുതന്നെ സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങളും ഉടലെടുക്കുന്നുവെന്ന്‌വേണം പറയാന്‍. അത്തരത്തിലൊരു അനുഭവമാണിത്.

സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനായി ഗള്‍ഫില്‍ എത്തിയ നടിയും ഗായികയുമായ റിമി ടോമിയുടെ മേക്കപ്പ് സഹായിയെ അന്താരാഷ്ര്ട വിമാനത്താവളത്തില്‍ തടഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ ആയ അസം സ്വദേശി നിത്യ ബര്‍ദലോയിയെയാണ് അധികൃതര്‍ തടഞ്ഞത്. നിത്യയുടെ പാസ്‌പോര്‍ട്ടിലും വിസയിലും പുരുഷന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ നിത്യ സ്ത്രീവേഷം ധരിച്ചാണ് എത്തിയത്.

ഇതോടെ സംശയംതോന്നിയാണ് ഇവരെ തടഞ്ഞത്. മലയാള സിനിമാ ലോകത്ത് നിരവധി ട്രാന്‍സ് ജെന്‍ഡറുകള്‍ മേക്കപ്പ് സഹായികളായി നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ഒരാളാണ് നിത്യയും. അസം സ്വദേശിയായ നിത്യ റിമിയെ സ്‌റ്റേജ് ഷോയ്ക്കു വേണ്ടി അണിയിച്ചൊരുക്കാന്‍ കൂടെ ചെന്നതായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ഖുറം ആംഫി തിയറ്ററില്‍ നടന്ന സ്‌റ്റേജ്‌ഷോയില്‍ പെങ്കടുക്കാന്‍ റിമിക്കൊപ്പം എത്തിയതാണ് നിത്യ ബര്‍ദലോയി. ട്രാന്‍സ്െജന്‍ഡറായ ഇവര്‍ പാസ്‌പോര്‍ട്ടിലും വിസയിലും പുരുഷന്‍ എന്നായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍, ധരിച്ചുവന്നത് സ്ത്രീ വേഷമായിരുന്നു. പുരുഷെന്റെ പേരിലാണ് ഇവര്‍ക്ക് വിസ എടുത്തിരിക്കുന്നതെന്നു കാട്ടിയാണ് എമിഗ്രേഷന്‍ അനുമതി നല്‍കാതിരുന്നത്. തുടര്‍ന്ന് ഇവരെ അധികൃതര്‍ വ്യാഴാഴ്ച രാത്രിയുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ പലരുടെയും അനുഭവം ഇതുതന്നെയാണ്. അടുത്തിടെ നടി നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW