Friday, December 14, 2018 Last Updated 42 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 02 Dec 2017 12.45 PM

കാല്‍ക്കീഴിനുള്ളില്‍ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് അമ്മ ജിറാഫ്, കുട്ടി ജിറാഫിനു വേണ്ടി സിംഹം ഉപയോഗിച്ചത് വേറിട്ട ബുദ്ധി: ഈ വേട്ടയാടല്‍ വൈറലാകുന്നു

Mother giraffe,Lion

കാട്ടിലെ ഏറ്റവും ഉയരമുള്ള നിഷ്‌കളങ്ക ജീവികളാണ് ജിറാഫുകള്‍ എങ്കിലും ഇവയെ വേട്ടയാടാന്‍ പലപ്പോഴും അതീവ ദുഷ്‌കരമാണ്. സിംഹങ്ങളാണ് പലപ്പോഴൂം ജിറാഫുകളെ വേട്ടയാടാന്‍ പണി അടവ് പതിനെട്ടും പയറ്റുന്നത്. വലിയ ജിറാഫുകളെ ഇരയാക്കാന്‍ ബുദ്ധിമുട്ടേറിയതിനാല്‍ കുഞ്ഞു ജിറാഫുകളാണ് സിംഹങ്ങളുടെയും മറ്റും ഇരയായി തീരുന്നത്.

കെനിയയിലെ മാസായ് മാറയിലെ പാര്‍ക്കിലാണ് വിനോദ സഞ്ചാരികളുടെ ക്യാമറയില്‍ വേട്ടയാടല്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. കുട്ടി ജിറാഫിനെ നോട്ടമിട്ട സിംഹത്തില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ അമ്മ ജിറാഫ് നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യങ്ങളില്‍. കാല്‍ക്കീഴിനുള്ളില്‍ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചാണ് അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ കുറേ നേരം സിംഹം കാത്തിരുന്നുവെങ്കിലും കുട്ടിയെ കിട്ടണമെങ്കില്‍ അമ്മ ജിറാഫിനെ അക്രമിക്കണമെന്ന സിംഹത്തിന്റെ ബുദ്ധിയാണ് ഇരയെ കിട്ടാനായത്.

Mother giraffe,Lion

അമ്മ ജിറാഫിന്റെ മുതുകിലേയ്ക്ക് സിംഹം ചാടിക്കയറുകയായിരുന്നു. ഇതോടെ സിംഹത്തെ കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലത്തു വീണുപോകുകയും നിമിഷങ്ങള്‍ക്കുള്ളില്‍ സിംഹം കുട്ടി ജിറാഫിനെ ഇരയാക്കുകയും ചെയ്തു. നിസ്സഹായായി അമ്മ ജിറാഫിന് ആ കാഴ്ച നോക്കി നില്‍ക്കേണ്ടി വന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW