Sunday, August 19, 2018 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 02 Dec 2017 12.14 PM

നാവികസേന കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

uploads/news/2017/12/170824/indian-navy'.jpg

ന്യൂഡല്‍ഹി: രാജ്യത്തെ നാവികസേനയുടെ പ്രവര്‍ത്തനം സുഗമമാക്കുവാനും കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ആണവശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യ. ഇന്ത്യാ പസഫിക്ക് മേഖലയിലെ ചൈനീസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിരോധമേഖല ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചത്.

നാവിക സേനയ്ക്ക് വേണ്ടി വലിയ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് നാവിക സേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം പുറമെ ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ ചതുഷ്‌കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന തയ്യാറെടുക്കുകയാണെന്നും ലാന്‍ബ പറഞ്ഞു.

സേനയുടെ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ യുദ്ധകപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുതിയ ആയുദ്ധ സാമഗ്രികള്‍ തുടങ്ങിയവ വികസിപ്പിക്കുമെന്നും നാവിക സേനാ മേധാവി അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW