Friday, November 16, 2018 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
സനില്‍ അടൂര്‍
Saturday 02 Dec 2017 08.55 AM

സന്നിധാനത്ത് പാചകവാതക സിലിണ്ടര്‍ സൂക്ഷിക്കുന്ന യാതൊരുവിധ സുരക്ഷാ മുന്‍കരുതലുമില്ലാതെ

uploads/news/2017/12/170789/gas.jpg

ശബരിമല: സന്നിധാനത്ത് അശ്രദ്ധമായും അപകടകരമായും പാചകവാതക സിലണ്ട റുകള്‍ സൂക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ അഗ്‌നിശമന സേനാ ഹോട്ടലുകളുടെ അടുക്കളയില്‍ അടുപ്പിനോട് ചേര്‍ന്ന് പത്തിലധികം സിലിണ്ടറുകള്‍ അടുക്കി വച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. മിക്ക സ്ഥാപനങ്ങളിലും അഗ്നിശമന ഉപകരണങ്ങള്‍ കുറവാണ്. ഉള്ളവയാകട്ടെ കാലഹരണപ്പെട്ടതും. പ്രവര്‍ത്തന രഹിതമായവ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് ഫയര്‍ ഫോഴ്‌സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇലക്ട്രിക്കല്‍ വയറിങ് പാനലുകള്‍ പലയിടത്തും അപകടകരമായ രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. മിക്ക കെട്ടിടങ്ങളിലെയും വയറിങ് സംവിധാനങ്ങള്‍ പലതും പഴക്കമുള്ളതും തുറന്ന നിലയിലുമാണ്.അരവണ, അപ്പം പ്ലാന്റുകളില്‍ അഗ്നിശമന ഉപകരണങ്ങള്‍ കൂടുതല്‍ വാങ്ങി വയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇവ റീഫില്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. അടിയന്തിര സാഹചര്യമുണ്ടായാല്‍ അരവണ പ്ലാന്റില്‍ രക്ഷാപ്രവര്‍ത്തനത്തിന് സുരക്ഷാ വാതിലുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW