Tuesday, April 23, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 02 Dec 2017 08.22 AM

അന്‍വര്‍ എംഎല്‍എക്കെതിരെ പരാതിപ്പെട്ടയാളുടെ എസ്റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍ കെട്ടിച്ചു

P V Anwar MLA

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരേ പരാതിപ്പെട്ട എസ്‌റ്റേറ്റ് ഉടമയോടു പ്രതികാരനടപടിയെന്ന് ആരോപണം. എസ്‌റ്റേറ്റില്‍ ആദിവാസികളെക്കൊണ്ടു കുടില്‍ കെട്ടിച്ചു.

കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരേ െഹെക്കോടതിയില്‍ ഹര്‍ജി നല്‍കുകയും അനധികൃത സ്വത്തുസമ്പാദനത്തിന് ആദായനികുതിവകുപ്പില്‍ പരാതിപ്പെടുകയും ചെയ്തതിനാണ് എം.എല്‍.എ. തനിക്കെതിരേ തിരിഞ്ഞതെന്നു പൂക്കോട്ടുംപാടം റീഗല്‍ എസ്‌റ്റേറ്റ് ഉടമയും കൊല്ലം സ്വദേശിയുമായ മുരുകേഷ് നരേന്ദ്രന്‍ പറയുന്നു.

ആദിവാസികളെ രംഗത്തിറക്കി എം.എല്‍.എ. പ്രതികാരം ചെയ്യുന്നുവെന്നാരോപിച്ച് മുരുകേഷ് പൂക്കോട്ടുംപാടംപോലീസ് സ്‌റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. അന്‍വര്‍ എം.എല്‍.എയായ ഉടനെയാണു സ്വത്തുതര്‍ക്കത്തില്‍പ്പെട്ട റീഗല്‍ എസ്‌റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്‍വറിനെ ഒന്നാംപ്രതിയാക്കി, ഗുണ്ടാസംഘത്തില്‍പ്പെട്ട അമരമ്പലം പൂക്കോട്ടുംപാടം െകെനോട്ട് െഫെസല്‍, കവളമുക്കട്ട പുഞ്ച പി.ടി. സിദ്ദിഖ് (കുട്ടി) എന്നിവരടക്കം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരേ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു.

തന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എസ്.ഐക്കെതിരേ മൂന്നുദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് അന്‍വര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, എസ്.ഐ: അമൃത്‌രംഗനെതിരേ ആഭ്യന്തരവകുപ്പ് നടപടിയെടുത്തില്ല. സി.പി.എം. സംസ്ഥാനനേതൃത്വം ഇടപെട്ടതോടെ സമരപ്രഖ്യാപനം എം.എല്‍.എ. പിന്‍വലിക്കുകയും ചെയ്തു.

തുടര്‍ന്നാണ് ആദിവാസികളെ ആക്രമിക്കുകയും ജാതിപ്പേരു വിളിക്കുകയും ചെയ്‌തെന്നാരോപിച്ച് എസ്‌റ്റേറ്റ് ഉടമകളായ മുരുകേഷ് നരേന്ദ്രന്‍, ജയമുരുഗേഷ് എന്നിവര്‍ക്കെതിരേ ആദിവാസി പീഡനനിരോധന നിയമപ്രകാരം കേസെടുപ്പിച്ചത്. എന്നാല്‍, പോലീസിന്റെ അന്വേഷണത്തില്‍ പരാതി കളവാണെന്നു തെളിഞ്ഞതോടെ െഹെക്കോടതി കേസ് തള്ളി. ഇതോടെയാണ് അന്‍വറിന്റെ നിയമലംഘനങ്ങള്‍ സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം തെളിവുകള്‍ ശേഖരിച്ച് മുരുകേഷ് നിയമയുദ്ധം ആരംഭിച്ചത്. െഹെക്കോടതി നോട്ടീസ് അയച്ചതോടെ അന്‍വര്‍, ഫോണില്‍ മുരുകേഷിനെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച് മുരുകേഷ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.

ഗുണ്ടാസംഘത്തെ ഉപയോഗിച്ച് എസ്‌റ്റേറ്റിലെ വേലിയും ബാറ്ററികള്‍ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചു. എസ്‌റ്റേറ്റില്‍ എതിര്‍കക്ഷികള്‍ പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്യരുതെന്ന് മഞ്ചേരി മുന്‍സിഫ് കോടതിയുടെ ഉത്തരവുള്ളപ്പോഴാണ് ഗുണ്ടാ ആക്രമണം നടന്നത്. ഇതിനെതിരേ പോലീസ് അന്വേഷണമാരംഭിച്ചതോടെ ആദിവാസികളെക്കൊണ്ടു കുടില്‍കെട്ടിച്ച് എം.എല്‍.എ. പ്രതികാരനടപടി തുടങ്ങിയെന്നു മുരുകേഷ് പറയുന്നു. കുടില്‍കെട്ടിയ സ്ഥലം നിയമപരമായി മുരുകേഷിന്റേതാണെന്നും രേഖകള്‍ പരിശോധിച്ചെന്നും എസ്.ഐ: അമൃത്‌രംഗന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW