Tuesday, December 11, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 01 Dec 2017 03.18 PM

സഖാവില്‍ നിന്ന് ഞണ്ടുകളുടെ നാട്ടില്‍

പുതുമുഖ സംവിധായകന്‍ അല്‍ത്താഫ് സലീം, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയെന്ന തന്റെ സിനിമയെക്കുറിച്ചും പുതിയ സ്വപ്നങ്ങളെക്കുറിച്ചും ഇടവേളകളില്ലാതെ സംസാരിക്കുന്നു...
uploads/news/2017/12/170524/altafdirector011217.jpg

കാന്‍സര്‍ പോലെ ശരീരത്തെ കാ ര്‍ന്നു തിന്നുന്ന സ്വപ്നമായി വെള്ളിത്തിര മാറുമ്പോള്‍ മുന്നിലുള്ള വഴിത്താരകള്‍ മാന്ത്രികസ്പര്‍ശത്തിലൂടെ തുറന്നു കിട്ടിയവര്‍ പലരുണ്ട്.

അതുപോലെ ഉറക്കമുണര്‍ന്ന് കണ്ട സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനായി ദൃഢനിശ്ചയത്തോടെ നടന്നു നീങ്ങിയ കലാകാരന്മാരില്‍ പെടുന്നയാളാണ് യുവസംവിധായകന്‍ അല്‍ത്താഫ് സലീം.

നടനായി വെള്ളിത്തിരയിലെത്തിയ അ ല്‍ത്താഫിന്റെ മനസ്സെന്നും സംവിധായകക്കുപ്പായം തുന്നിച്ചേര്‍ക്കുന്ന തിരക്കിലായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിച്ചത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്.

ആദ്യ സിനിമ തന്നെ പ്രേക്ഷകമനസ്സില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ ആ യുവസംവിധായകന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ചിറകുകള്‍ മുളച്ചു. അടുത്ത സിനിമയെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും അല്‍ത്താഫ്...

വ്യത്യസ്തമായ സിനിമാപേരിലൂടെ ഒരു പുതുമുഖസംവിധായകന്റെ എന്‍ട്രി. ?


പേരിന്റെ കടപ്പാട് ചന്ദ്രമതി ടീച്ചറിന്റെ അതേ പേരിലുള്ള ഒരു പുസ്തകത്തിനോടാണ്. ആ വിഷയത്തിന്റെ വ്യത്യസ്തമായ ഒരു ആംഗിള്‍ എന്റെ സിനിമയുടെ കഥാതന്തു ആക്കിയപ്പോള്‍ പേരും അതു തന്നെ മതിയെന്ന് തോന്നി.

അര്‍ബുദമെന്ന വിഷയത്തെ വളരെ സീരിയസ്സായി സമീപിക്കുന്നതിനു പകരം അല്‍പ്പം തമാശയിലൂടെ എന്നാല്‍ അത്ര തന്നെ ഗൗരവമായി സമീപിച്ചു, അത്ര മാത്രം. ആ സമീപനം പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടതു കൊണ്ടാണല്ലോ സിനിമ വിജയിച്ചത്.

ഞണ്ടുകളുടെ നാട്ടിലേക്ക് എത്തിപ്പെട്ടത് ?


സിനിമ എനിക്കെന്നും പാഷനായിരുന്നു. വളരെക്കാലം മുമ്പേ ഈ വിഷയം മനസ്സില്‍ വന്നതാണ്. പ്രേമത്തില്‍ മാത്യൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോര്‍ജ്ജ് കോര എന്റെ സുഹൃത്താണ്.

കഥയെ കൂടുതല്‍ തേച്ചുമിനുക്കാന്‍ ജോര്‍ജ്ജും സഹായിച്ചു. കോമഡിക്ക് പ്രാധാന്യം നല്‍കിയാല്‍ കഥയുടെ സീരിയസ്സ്‌നെസ്സ് പോകുമെന്നുള്ളതു കൊണ്ട് രണ്ടിനും തുല്യപ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചത്.

ശാന്തികൃഷ്ണയുടേതടക്കം കാസ്റ്റിംഗും ശ്രദ്ധിക്കപ്പെട്ടല്ലോ ?


കഥയെഴുതിയ ശേഷമാണ് കഥാപാത്രങ്ങള്‍ക്കു വേണ്ടി തിരഞ്ഞത്. അല്ലാതെ ആരെയും മനസ്സില്‍ കണ്ട് എഴുതിയതല്ല. കഥാപാത്രങ്ങളെക്കാള്‍ പ്രാധാന്യം കഥയ്ക്കാണ് നല്‍കിയത്.
uploads/news/2017/12/170524/altafdirector011217c_1.jpg

നിവിന്‍ പോളിക്ക് നായകവേഷം നന്നായി ചേരുമെന്ന് തോന്നിയപ്പോള്‍ അത് നേരിട്ട് സംസാരിച്ചു. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സമയത്ത് പറഞ്ഞതാണത്. കഥ കേട്ടപ്പോള്‍ നിവിനത് നിര്‍മ്മിക്കാമെന്നും പറഞ്ഞു. നിവിനൊരിക്കലും എനിക്ക് സ്‌ട്രെസ്സ് തന്നിട്ടില്ല.

ശാന്തികൃഷ്ണ മാഡത്തിന്റെ കഥാപാത്രവും അവരെ മനസ്സില്‍ കണ്ട് എഴുതിയതല്ല. പക്ഷേ ഒരു അഭിമുഖത്തില്‍ മാം സംസാരിക്കുന്നതും ഇടപെടുന്നതും കണ്ടപ്പോള്‍ ഷീല ചാക്കോയ്ക്ക് ആ മാനറിസങ്ങള്‍ ചേരുമെന്ന് തോന്നി. ഒരു കുടുംബത്തിന്റെ ശക്തിയായി മാറുന്ന സ്ത്രീ കഥാപാത്രമാണതില്‍ ഷീല.

ആ കഥാപാത്രത്തിന്റെ കാര്യം സംസാരിക്കുമ്പോള്‍ ശാന്തി മാഡം വിദേശത്തായിരുന്നു. തിരിച്ചെത്തിയപ്പോള്‍ നേരിട്ട് കഥ പറഞ്ഞു. അവര്‍ക്കതിഷ്ടമായി. സമ്മതവും പറഞ്ഞു.

ഞാന്‍ മനസ്സില്‍ കണ്ടതിലും നന്നായി ആ കഥാപാത്രത്തെ അവര്‍ വെള്ളിത്തിരയിലെത്തിച്ചു. മാഡത്തിന്റെ മടങ്ങി വരവ് ചിത്രം എന്റെയാണെന്നുള്ളതും അവിചാരിതം.

Friday 01 Dec 2017 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW