Wednesday, October 17, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Friday 01 Dec 2017 02.49 PM

ഗൃഹപ്രവേശനത്തിനുള്ള ഉത്തമ മുഹൂര്‍ത്തവും ദിവസവും

uploads/news/2017/12/170516/Weeklyvasthu011217a.jpg

വീടുപണി സമയബന്ധിതമായി തീരണമെങ്കില്‍ നേരത്തേതന്നെ ഗൃഹപ്രവേശനത്തിനുള്ള മുഹൂര്‍ത്തവും ദിവസവുമൊക്കെ നിശ്ചയിച്ചുവയ്ക്കുന്നത് നല്ലതാണ്.

ഗൃഹനാഥന്റെ ജന്മമാസം ഇതിന് ഒഴിവാക്കണം. കര്‍ക്കടകം, കന്നി, കുംഭം എന്നീ മാസങ്ങളും പാടില്ല. ഉത്തമമായ മുഹൂര്‍ത്തത്തില്‍ വേണം ഇത് ചെയ്യാന്‍.

വാസ്തുബലി, ഗണപതിഹോമം, ഭഗവതിസേവ എന്നിവയും ഇതോടൊപ്പം ചെയ്യണം. ഗൃഹനാഥനും പത്‌നിയും വീടിനു വലംവച്ച് പുരുഷന്‍ വലതുകാലും സ്ത്രീ ഇടതുകാലും വച്ച് ഒറ്റശരീരം എന്ന സങ്കല്‍പ്പത്തില്‍ വേണം വീട്ടിലേക്ക് പ്രവേശിക്കുവാന്‍.

വീടുപണി പൂര്‍ത്തിയാക്കി വേണം ഗൃഹപ്രവേശം നടത്താന്‍. തുടര്‍ന്ന് പാല് കാച്ചാം. രോഹിണി, മകയിരം, ഉത്രം, ചിത്തിരി, അനിഴം, ഉത്രാടം, രേവതി നക്ഷത്രങ്ങള്‍ ഗൃഹപ്രവേശത്തിന് ഉത്തമം ആണ്.

അശ്വതി, പുണര്‍തം, പൂയം, അത്തം, ചോതി, തിരുവോണം, അവിട്ടം, ചതയം മധ്യമമാണ്. ശേഷം അധമവും. ജ്യോതിഷത്തില്‍ നാലാംഭാവം ആണ് ഗൃഹത്തിന്റെ സ്ഥാനം. അവിടെ ശുഭഗൃഹങ്ങള്‍ നില്‍ക്കുന്ന സമയം ഉത്തമം.

Ads by Google
Ads by Google
Loading...
TRENDING NOW