Wednesday, June 26, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 30 Nov 2017 03.54 PM

വിജയം കൊയ്യുന്ന വിജയ്

uploads/news/2017/11/170227/Weeklynetcafevijay301117a.jpg

പ്രായഭേദമന്യേ ഏവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമൂല്യമുള്ള നടനാണ് തമിഴകത്തിന്റെ ഇളയദളപതി. തികഞ്ഞ അര്‍പ്പണബോധമാണ് ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ താരത്തിന് സഹായിച്ചത്.

വളരെ വേഗത്തില്‍ സ്‌റ്റെപ്പുകള്‍ പഠിച്ച് ഡാന്‍സ് ചെയ്യുന്ന ഈ താരം പിന്നണിഗാനരംഗത്തും മുത്തമിട്ടു കഴിഞ്ഞിരുന്നു. ഏറ്റെടുത്ത പ്രേജക്ടുകളില്‍ പകുതിയും വിജയത്തിളക്കത്തില്‍ എത്തിനില്‍ക്കുമ്പോഴും വിവാദങ്ങളില്‍ അകപ്പെടാതെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ഇളയദളപതി ശ്രദ്ധിക്കാറുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കിമാറ്റുന്നു


ഏറ്റവും പുതിയ ചിത്രമായ മെര്‍സല്‍ 200കോടി ക്ലബില്‍ ഇടം പിടിക്കുമ്പോള്‍ വീണ്ടും ഒരു സൂപ്പര്‍ഹിറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ വിജയ് സന്തോഷിക്കുന്നു.

പഞ്ചിംഗ് ഡയലോഗുകളും ഇമ്പമേറിയ ഗാനങ്ങളും കേട്ടുപരിചയിക്കാത്ത കഥകളുമാണ് ഇളയദളപതിസിനിമകളുടെ ഹൈലൈറ്റ്.

അഭിനയിക്കുന്ന സിനിമകളില്‍ ഏതെങ്കിലുമൊന്ന് പരാജയപ്പെട്ടാല്‍ അതിന് കാരണമായി തന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അതെങ്ങനെയും പരിഹരിക്കാന്‍ അദ്ദേഹം ശ്രമിക്കും. സെലക്ടീവായ സിനിമകള്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ കൈമുതല്‍.

uploads/news/2017/11/170227/Weeklynetcafevijay301117b.jpg

സംസാരപ്രിയനായിരുന്നു പക്ഷേ


ആവശ്യത്തിലധികം കുട്ടിക്കുറുമ്പുകള്‍ കുട്ടിക്കാലം മുതലേ താരത്തിനുണ്ടായിരുന്നു. ഒപ്പം കളിക്കാന്‍ തന്റെ സഹോദരി വിദ്യ കൂടി വന്നതോടെ വിജയ് സന്തോഷവാനായി. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നല്ല സഹോദരീസേഹാദരന്മാരായിരുന്നു വിദ്യയും വിജയ്‌യും.

എന്നാല്‍ ഈ സന്തോഷം അധികനാളുകള്‍ നീണ്ടുനിന്നില്ല. മരണം സഹോദരിയെ തട്ടിയെടുത്തപ്പോള്‍ അവളുടെ അണ്ണനായ വിജയ് തകര്‍ന്നു. സഹോദരിയുടെ മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മോചിതനാകാന്‍ ഒരുപാട് നാളുകള്‍ വേണ്ടിവന്നു.

പൊന്നുപോലെ സ്‌നേഹിച്ച സഹോദരി മരിച്ചതിന് ശേഷം സംസാരപ്രിയനായിരുന്ന താരം സൈലന്റായി. മരിച്ചുപോയ സഹോദരിയുടെ ഓര്‍മ്മയ്ക്കായി തന്റെ മകള്‍ക്ക് ദിവ്യ എന്നാണ് പേരിട്ടത്. മാത്രമല്ല, അനുജത്തി വിദ്യയുടെ പേരില്‍ ചെന്നൈയില്‍ ജെ.എസ്. മണ്ഡപം എന്ന വിവാഹമണ്ഡപവും പണി കഴിപ്പിച്ചിട്ടുണ്ട്.

മാതാപിതാക്കളെ ഞെട്ടിച്ച് സിനിമയിലേക്ക്


നിര്‍മ്മാതാവ് എസ്.എ. ചന്ദ്രശേഖറും ഭാര്യ ശോഭയും മകന്റെ സിനിമാപ്രവേശനത്തില്‍ അത്യന്തം സന്തുഷ്ടരാണ്. ഒരിക്കല്‍ മാതാപിതാക്കള്‍ക്കടുത്തെത്തിയ ഈ കുട്ടിത്താരം തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നും നിര്‍മ്മാതാവ് കൂടിയായ അച്ഛന്‍ അതിന് സഹായിക്കണമെന്നും പറഞ്ഞു.

ഉള്ളിലെ അഭിനയമോഹം മകന്‍ തുറന്നുപറഞ്ഞപ്പോള്‍ അത് തെളിയിക്കാന്‍ പിതാവ് താരത്തിനോട് ആവശ്യപ്പെടുകയും 'അണ്ണാമലൈ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ രജനീകാന്തിന്റെ നെടുനീളന്‍ഡയലോഗ് അതേ പഞ്ചോടെ മാതാപിതാക്കള്‍ക്ക് മുമ്പില്‍ അഭിനയിച്ച് കാട്ടിയപ്പോള്‍ ഇരുവരും അദ്ഭുതപ്പെട്ടു.

തുടര്‍ന്ന് പിതാവിന്റെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. യൗവ്വനം എത്തിയപ്പോള്‍ ആരും മോഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തുതുടങ്ങി. കോമഡിയും സെന്റിമെന്‍സും പ്രണയവും ഓരോ സിനിമകളിലും ആവര്‍ത്തനമില്ലാതെ ചെയ്യാന്‍ ഇളയദളപതിക്ക് മാത്രമേ കഴിയൂ.

uploads/news/2017/11/170227/Weeklynetcafevijay301117c.jpg

ശുദ്ധരില്‍ ശുദ്ധന്‍


അനാഥരായ കുട്ടികളുടെ പഠനച്ചിലവ് നിര്‍വ്വഹിക്കുക, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ വിവാഹപ്രായമെത്തിയ പെണ്‍കുട്ടിളെ വിവാഹം കഴിച്ചയക്കുക തുടങ്ങി ധാരാളം കാര്യങ്ങള്‍ ഇളയദളപതി നേരിട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നുംതന്നെ മാധ്യമങ്ങളെ അറിയിക്കാന്‍ ഇദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ താരത്തെ സ്‌നേഹിക്കുന്ന ആരാധകരാണ് ഇളയദളപതിയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എല്ലാവരെയും അറിയിച്ചത്.

സന്തുഷ്ടകുടുംബത്തിന്റെ കാവല്‍ക്കാരന്‍


തിരക്കുകള്‍ക്കിടയില്‍ ജീവിതസഖി സംഗീതയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ ഇദ്ദേഹം മറക്കില്ല. വെക്കേഷന്‍ കിട്ടുമ്പോള്‍ കുടുംബത്തിനൊപ്പം വിദേശയാത്രകള്‍ നടത്തുന്നത് പതിവാണ്. അച്ഛന്‍ എന്നതിലുപരി തന്റെ മക്കളുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് വിജയ്.

ദേവിന റെജി

Ads by Google
Thursday 30 Nov 2017 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW