Tuesday, January 09, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 30 Nov 2017 03.05 PM

Shoes Can Change Your Life

uploads/news/2017/11/170220/womenlifestyle301117a.jpg

പാദങ്ങള്‍ക്ക് അനുയോജ്യമായ ചെരുപ്പുകള്‍ ഉപയോഗിക്കുക. ഫാഷന്‍ ഭ്രമം മൂലം ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം.

1. വസ്ത്രധാരണത്തിലെ സ്‌റ്റൈലിന്റെയും ഫാഷന്റെയും കൂടി ഭാഗമാണ് ചെരുപ്പ്. എന്നാല്‍ ഫാഷനനുസരിച്ച് വാങ്ങുന്ന പല ചെരുപ്പുകളും ആരോഗ്യത്തിന് അത്ര നന്നല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിന് കോട്ടം തട്ടാതെ ചെരുപ്പും ഷൂസുമൊക്കെ തെരഞ്ഞെടുക്കാം.

ധരിക്കാന്‍ ഏറ്റവും പാകമായ, സുഖകരമായ, കൂടുതല്‍ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകള്‍ വേണം തെരഞ്ഞെടുക്കാന്‍. പാദരക്ഷകള്‍ തെരഞ്ഞെടുക്കാനുമുണ്ട് ടിപ്‌സ്.

2. ചെരുപ്പു വാങ്ങുമ്പോള്‍ ഒരു പാദത്തില്‍ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം ചിലരിലെങ്കിലും രണ്ടു പാദങ്ങള്‍ക്കും വലിപ്പവ്യത്യാസം ഉണ്ടാവും. രണ്ടു പാദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങുക.

2. ഒരേ ചെരുപ്പോ ഷൂവോ തന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളില്‍ വെവ്വേറെ ചെരുപ്പുകള്‍ ഉപയോഗിച്ചാല്‍ ശരീര സന്തുലനാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന് പരിഹാരമുണ്ടാകും.

3. പിന്നില്‍ കെട്ടുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍.

4. പാദസംരക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടവരാണു പ്രമേഹരോഗികള്‍. മുറിവുണ്ടാക്കാത്ത, പാദങ്ങള്‍ക്കു പൂര്‍ണസംരക്ഷണം നല്‍കുന്ന ചെരുപ്പുകള്‍ അവര്‍ ധരിക്കണം. പാദത്തില്‍ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാന്‍ മൃദുവായവ തെരഞ്ഞെടുക്കുക. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. വള്ളിച്ചെരുപ്പുകളെക്കാള്‍ പാദം മൊത്തത്തില്‍ മൂടുന്നവയാണ് നല്ലത്. പിന്നില്‍ കെട്ടുള്ള ചെരുപ്പുകളാണെങ്കില്‍ കാലിന്റെ മരവിപ്പ് മൂലം ചെരുപ്പ് ഊരിപ്പോകുന്നത് പ്രമേഹരോഗികള്‍ക്ക് അറിയാന്‍ കഴിയും.

5. പ്ലാസ്റ്റിക് ചെരുപ്പുകള്‍ കാലിന്റെ ആരോഗ്യത്തെ ഗൗരവമായി ബാധിക്കാം.അതുകൊണ്ട് ഗുണമേന്മയുള്ളവ തെരഞ്ഞെടുക്കുക.

6. കൃത്യമായ അളവുള്ള ചെരുപ്പ് ഉപയോഗിക്കണം. ഉപയോഗിക്കുന്ന ആള്‍ തന്നെ ധരിച്ചു നോക്കി ചെരുപ്പു വാങ്ങുക. അളവു പറഞ്ഞ് വാങ്ങുന്ന രീതി നല്ലതല്ല. പല കമ്പനിയുടേയും അളവുകളിലും ഒരു കമ്പനിയുെട തന്നെ പല മോഡലുകള്‍ തമ്മിലും അളവില്‍ വ്യത്യാസം വരാം.

7. മഴക്കാല ഉപയോഗത്തിനുള്ള വില കുറഞ്ഞ ചെരുപ്പുകള്‍ ഗുണമേന്മ കുറഞ്ഞവയായിരിക്കും. അതിനാല്‍ മൃദുവായ കമ്പനി റബ്ബര്‍ ചെരുപ്പുകള്‍ ഉപയോഗിക്കുക.

uploads/news/2017/11/170220/womenlifestyle301117a1.jpg

8. വില കൂടിയ ലെതര്‍ഷൂവോ ക്യാന്‍വാസ് ഷൂവോ പ്ലാസ്റ്റിക്് ഷൂവോ തെരഞ്ഞെടുക്കുമ്പോള്‍ മാര്‍ദ്ദവമുള്ള സോള്‍ നോക്കി വാങ്ങുക. പ്ലാസ്റ്റിക് ഷൂസുകളുടെ സോള്‍ കട്ടിയുള്ളതാണെങ്കില്‍ മൃദുവായ സോള്‍ വാങ്ങി ഷൂവിനുള്ളില്‍ വച്ചാല്‍ മതി.

9. ചെരുപ്പുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കളില്‍ പലതും അലര്‍ജിക്ക് കാരണമാകാറുണ്ട്. ചെരുപ്പു ധരിക്കുമ്പോള്‍ ചൊറിഞ്ഞു തടിക്കുകയോ മറ്റോ ചെ യ്താല്‍ ആ മെറ്റീരിയല്‍ പിന്നീട് ഉപയോഗിക്കാതിരിക്കുക.

10. ജോഗിങ്ങിനും കായിക വിനോദങ്ങള്‍ക്കും വേണ്ടി ഷൂ തെരഞ്ഞെടുക്കുമ്പോള്‍ മുന്‍ഭാഗം ഇറുകിയവ വാങ്ങരുത്. വിരലുകള്‍ക്ക് അല്‍പം ബ്രീത്തിങ് സ്‌പെയ്‌സ് ആവശ്യമാണ്. ഒരല്‍പം അയവുള്ളത് വാങ്ങി, ലെയ്‌സ് പാകത്തിന് മുറുക്കി കെട്ടിയാല്‍ മതിയാകും.

11. ഷൂ ഉപയോഗിക്കുമ്പോള്‍ എപ്പോഴും സോക്സ് ധരിക്കുക. കോട്ടണ്‍ സോക്‌സാണ് ഉത്തമം. സോക്സ് ഇല്ലാതെ പ്ലാസ്റ്റിക് ഷൂ ഉപയോഗിക്കരുത്. ഒരു സോക്സ് ഒരു ദിവസമേ ഉപയോഗിക്കാവൂ.

12. നനഞ്ഞ സോക്സ്, ചെരുപ്പ് തുടങ്ങിയവ ധരിക്കരുത്. അവ ഉണങ്ങിയ ശേഷമേ ഉപയോഗിക്കാവൂ.

13. ഷൂവിനുള്ളില്‍ കാല്‍ വിരലുകള്‍ സ്വതന്ത്രമായി ചുഴറ്റാന്‍ തക്ക ഇടം ഉണ്ടായിരിക്കണം.

14. പുതിയ ചെരുപ്പിടുമ്പോള്‍ കാല്‍ ഉരഞ്ഞു പൊട്ടുന്നത് പതിവാണ്. ആദ്യ ദിവസങ്ങളില്‍ കുറച്ച് മണിക്കൂറുകള്‍ ധരിച്ച് പതിയെ കാലിനോട് ഇണക്കുക. കാലില്‍ ഉരച്ചിലുണ്ടാകുന്ന ഭാഗത്ത് ടാല്‍ക്കം പൗഡര്‍ പുരട്ടിയാല്‍ ഒരുപരിധിവരെ ഉരഞ്ഞുപൊട്ടല്‍ ഒഴിവാക്കാം.വാങ്ങുന്ന ദിവസം ഷൂ എട്ട് മണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ അളവ് കൃത്യമാകും.

15. വസ്ത്രങ്ങള്‍ എന്നും കഴുകിയുണക്കി തേച്ച് ഉപയോഗിക്കുന്നവരും ചെരുപ്പിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കാറില്ല. കാലിന്റെ ആരോഗ്യകാര്യത്തില്‍ ചെരുപ്പിന്റെ വൃത്തി പ്രധാനമാണ്. അതിനാല്‍ ചെരുപ്പ് ദിവസവും വൃത്തിയാക്കുക. കഴുകി ഉണക്കാവുന്നതാണെങ്കില്‍ അങ്ങനെ. അതല്ലെങ്കില്‍ ചെരുപ്പ് പതിവായി തുടച്ചെങ്കിലും വൃത്തിയാക്കുക.

അശ്വതി അശോക്

Ads by Google
Thursday 30 Nov 2017 03.05 PM
YOU MAY BE INTERESTED
TRENDING NOW