Sunday, October 14, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Nov 2017 07.40 PM

നഗ്നമായി പോസ് ചെയ്യുക,സുഖമായി കിടന്ന് ഉറങ്ങുക, ചുമ്മാ കെട്ടിപ്പിടിക്കുക, കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന ശമ്പളം

uploads/news/2017/11/169934/hgss.jpg

രാവിലെ ഒമ്പതു മണിക്ക് ഓഫീസില്‍ പോയി വൈകിട്ട് അഞ്ചു മണിക്കു തിരിച്ചു വരുന്നതരത്തിലല്ലാതെ വളരെ വ്യത്യസ്തമായ ജോലികള്‍ ഈ ലോകത്തില്‍ ഉണ്ട്. കൗതുകകരമായ അത്തരം ചില ജോലികള്‍ ഇങ്ങനെ.

വല്ലാതെ വിഷമിച്ചിരിക്കുമ്പോള്‍ ആരെങ്കിലും ഒന്നു കെട്ടിപ്പിടിച്ചു കരയാനോ ഒന്നു മനസുതുറന്നു സംസാരിക്കാനോ തോന്നാറുണ്ടോ? ഒരു വൈകാരിക കെട്ടുപാടുകളും ഇല്ലാതെ തന്നെ. വിദേശ രാജ്യങ്ങളില്‍ ഇത് ഒരു തൊഴില്‍ മേഖലയാണ്. ഇങ്ങനെ മറ്റുള്ളവരെ ആലിംഗനം ചെയ്തു ശമ്പളം വാങ്ങുന്ന നിരവധിയാളുകള്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ട്. മണിക്കൂറിന് 60 മുതല്‍ 80 ഡോളര്‍ വരെയാണ് ഈ ജോലി ചെയ്യുന്നവര്‍ക്കു ലഭിക്കുന്നത്.

വെറുതെ കിടന്ന് ഇറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എങ്കിലും നിങ്ങള്‍ക്കു പറ്റിയ ജോലിയും ഉണ്ട്. വെറുതെ കിടക്കുക മാത്രമല്ല വേണമെങ്കില്‍ നന്നായി ഒന്നു ഉറങ്ങുകയും ചെയ്യാം. മെത്തക്കമ്പനികള്‍ക്കും 5 സ്റ്റാര്‍ ഹോട്ടലുകളിലുമൊക്കെയാണു മെത്ത പരിശോധകരുടെ സേവനം തേടുന്നത്. മെത്തയ്ക്കു കുഴിയുണ്ടോ, ചെരിവുണ്ടോ, അഗ്രങ്ങള്‍ക്കു ഘനം ഉണ്ടോ എന്നിവയൊക്കെയാണ് ഇവര്‍ സൂഷ്മമായും പരിശോധിക്കുന്നത്.

ചിത്രകലാകാരന്മാര്‍ക്കു മോഡലാകാന്‍ വേണ്ടി നഗ്നയായി മണിക്കൂറുകള്‍ ഇരിക്കുന്നതും ധാരാളം പ്രതിഫലം ലഭിക്കുന്ന ജോലി തന്നെയാണ്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള ജോലിയല്ല. മണിക്കൂറുകളോളം ഫോട്ടോഗ്രാഫേഴ്‌സിനു മുന്നില്‍ ഇത്തരക്കാര്‍ക്കു പോസ് ചെയ്യേണ്ടി വരും.

Ads by Google
Wednesday 29 Nov 2017 07.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW