Tuesday, February 19, 2019 Last Updated 46 Min 31 Sec ago English Edition
Todays E paper
Ads by Google
പി.വി ബിജേഷ് വൈക്കം
Wednesday 29 Nov 2017 07.23 PM

മുസ്ലിം സമുദായത്തെ താന്‍ സ്‌നേഹിക്കുന്നു, കമ്മ്യുണിസ്റ്റുകാരുടെ മക്കളെയാണു തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്, മകള്‍ ആരേയും പ്രണയിച്ചിട്ടില്ല: ഹാദിയയുടെ അച്ഛന്‍ തുറന്നു പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

താന്‍ കമ്മ്യൂണിസ്റ്റുകാരനായി പോയതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. പ്രശ്‌നങ്ങള്‍ ഇത്രയധികം ഉണ്ടായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പോലും എത്തിയില്ല. കമ്മ്യൂണിസ്റ്റുകാരുടെ മക്കളെയാണ് തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇതുതന്നെയാണ് തന്റെ മകള്‍ക്കും സംഭവിച്ചത്.
Hadiya, Ashokan
അശോകന്‍: ഹാദിയ(അഖില)യുടെ പിതാവ് അശോകന്‍.

വൈക്കം: കോടതിവിധിയില്‍ മനംനിറഞ്ഞ് ഹാദിയ(അഖില)യുടെ പിതാവ് അശോകന്‍. പോലീസുകാരൊഴിഞ്ഞ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിക്കെത്തുമ്പോള്‍ അശോകനും ഭാര്യയും മകളെ വിധിയെ തുടര്‍ന്ന് പഠനത്തിന് അയച്ചതിന്റെ ആശ്വാസത്തിലായിരുന്നു. സന്തോഷത്തിലും ചെറിയ ദുഃഖം അവര്‍ക്കുണ്ടായിരുന്നു. കാരണം വീട്ടില്‍നിന്ന് അവള്‍ പോയതായിരുന്നു വേദനയ്ക്ക് കാരണം. ഇന്നലെ മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഹാദിയ എന്ന പേര് ഒരിക്കലും അംഗീകരിക്കില്ലെന്നും അവള്‍ എന്നും തങ്ങളുടെ അഖില തന്നെയായിരിക്കുമെന്നും വിമുക്തഭടന്റെ സ്വരത്തില്‍ അശോകന്‍ അടിവരയിട്ടു.

Hadiya, Ashokan

തന്റെ മകള്‍ ആരെയും പ്രണയിച്ചിട്ടില്ല. ഇവിടെയെല്ലാം നടന്നത് രഹസ്യസ്വഭാവത്തോടുകൂടിയുള്ള കരുനീക്കങ്ങളായിരുന്നു. ഇതു കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മകളുടെ വിവാഹം റദ്ദ് ചെയ്തത്. സേലത്ത് കോളേജില്‍ പഠിക്കുമ്പോള്‍ ഭക്ഷണമൊന്നും പിടിക്കുന്നില്ലെന്ന് അഖില പറഞ്ഞതിനെ തുടര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം പുറത്ത് താമസിക്കാന്‍ തീരുമാനിച്ചു. ഇവള്‍ക്കൊപ്പം താമസിച്ച പെരിന്തല്‍മണ്ണ സ്വദേശികളായ കൂട്ടുകാരികളാണ് മകളെ ഈ രീതിയില്‍ എത്തിച്ചത്. ഷെഫിന്‍ ജാഹാനെന്ന ആളെ അഖിലയ്ക്ക് അറിയില്ലായിരുന്നു. ഇയാളുമായി ഒരു പ്രണയവുമില്ല. പക്ഷേ ആസൂത്രിത കരുനീക്കങ്ങള്‍ അഖിലയെ കുഴിയില്‍ ചാടിച്ചു.

Hadiya, Ashokan

പഠനകാലത്ത് ആരോടും അധികം സംസാരിക്കാത്ത സ്വഭാവക്കാരിയായിരുന്നു മകള്‍. പത്ത് വരെ ടി.വി പുരം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലും പ്ലസ്ടു പഠനം വൈക്കം ആശ്രമം സ്‌ക്കൂളിലുമായിരുന്നു. പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയിരുന്ന മകള്‍ അധ്യാപകര്‍ക്കിടയിലും പ്രിയപ്പെട്ടവളായിരുന്നു. മകള്‍ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ ഒരിക്കല്‍പോലും വിദ്യാലയമുറ്റത്ത് പോകേണ്ടി വന്നിട്ടില്ല. പിന്നെ ഇവള്‍ എങ്ങനെ ഇപ്പോഴത്തെ കുഴപ്പത്തില്‍ ചാടിയെന്നു ചോദിച്ചാല്‍ അശോകന് വ്യക്തമായ മറുപടിയില്ല.

Hadiya, Ashokan

സേലത്ത് ഹോമിയോ ഡോക്ടറാകാന്‍ മകളെ അയച്ചതില്‍ ഇപ്പോള്‍ അല്‍പം ദുഃഖമുണ്ട്. കാരണം ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ മകള്‍ എപ്പോഴും വീട്ടിലുണ്ടായിരുന്നു. താന്‍ കമ്മ്യൂണിസ്റ്റുകാരനായി പോയതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. പ്രശ്‌നങ്ങള്‍ ഇത്രയധികം ഉണ്ടായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പോലും എത്തിയില്ല. കമ്മ്യൂണിസ്റ്റുകാരുടെ മക്കളെയാണ് തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇതുതന്നെയാണ് തന്റെ മകള്‍ക്കും സംഭവിച്ചത്.

Hadiya, Ashokan

രമേശ് ചെന്നിത്തലയോടും പരിഭവമുണ്ട്. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് മകള്‍ കുഴപ്പത്തില്‍പെടുന്നത്. ഒരു ചെറുവിരല്‍ അനക്കാന്‍പോലും സാധിച്ചില്ല. മുസ്‌ലിം സമുദായത്തെ താന്‍ സ്‌നേഹിക്കുന്നു. പക്ഷേ ഇതുപോലെയുള്ള നെറികേടുകള്‍ സംഭവിക്കുമ്പോള്‍ ഇവര്‍ക്ക് കുടപിടിക്കുന്നവരെ സമുദായം ഒറ്റപ്പെടുത്തണമെന്നും അശോകന്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി മകള്‍ വീട്ടിലേക്കുതന്നെ വരുമെന്നാണ് വിശ്വാസം. പഠനത്തിനിടയില്‍ മകളുടെ മനസ്സ് മാറുമെന്ന വിശ്വാസത്തിലാണ് ഈ അച്ഛനമ്മമാര്‍. ആളൊഴിഞ്ഞ വീട്ടില്‍ ഇപ്പോഴും രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ കാവലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW