Friday, September 07, 2018 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Nov 2017 04.41 PM

രത്‌നങ്ങള്‍ എന്താണെന്നും എന്തിനാണെന്നും അറിയുക

''ഭൂമിക്കുള്ളില്‍ പാറകളുടെ അടുക്കുകള്‍ക്കിടയില്‍ ഭൂമിയുടെ ചൂടും സമ്മര്‍ദ്ദവും കാരണം പ്രത്യേക രീതിയിലുള്ള രാസപ്രവര്‍ത്തനം മൂലം ഉരുകി കാലക്രമേണ തണുത്ത് രൂപഭേദം ഉണ്ടായി രത്‌നങ്ങളായി മാറുന്നു. ''
uploads/news/2017/11/169912/joythi291117a.jpg

രത്‌നം ധരിക്കുമ്പോള്‍ തീര്‍ച്ചയായും എന്താണെന്നും എന്തിനെന്നും അറിഞ്ഞിരിക്കണം. അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാക്കി ധരിച്ചാല്‍ തീര്‍ച്ചയായും നമ്മുടെ ജീവിതത്തില്‍ പല നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. രത്‌നധാരണം തന്നെയല്ല നമ്മുടെ ജീവിതത്തിലെ എന്തുകാര്യം തന്നെയായാലും പൂര്‍ണ്ണ അറിവോടെ പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ വിജയം നിശ്ചയമായും ഉണ്ടാകും.

ജ്യോതിഷത്തില്‍ ഗ്രഹദോഷങ്ങള്‍ക്ക് പല രീതിയിലുള്ള പരിഹാരമാര്‍ഗങ്ങളും നിലവിലുണ്ട്. ഹോമം, പരിഹാരപൂജകള്‍, യന്ത്രങ്ങള്‍, മന്ത്രവിധികള്‍, ജപം മുതലായ പല മാര്‍ഗങ്ങളും നിലവിലുണ്ട്. നല്ല ജ്ഞാനികളാല്‍ നിര്‍വ്വഹിക്കപ്പെട്ടാല്‍ ഫലവത്താകുകയും ചെയ്യും. എന്നാല്‍ സമൂഹത്തിന്റെ തിരക്കുപിടിച്ച ജീവിതരീതി മൂലം സമയക്കുറവും സാമ്പത്തിക കുറവ് മുഖാന്തിരവും ഇവയെല്ലാം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പ്രയാസമായി കാണുന്നു.

ഇങ്ങനെയുള്ള ചുറ്റുപാടില്‍ അല്പം മനസ്സിരുത്തിയാല്‍ ജീവിതത്തില്‍ എല്ലായിപ്പോഴും നമ്മളെ സംരക്ഷിക്കുവാനും തടസ്സങ്ങള്‍ നീക്കി ജീവിതത്തില്‍ പല നേട്ടങ്ങളും നേടിയെടുക്കുവാനും രത്‌നധാരണംകൊണ്ട് കഴിയും.

ഭൂമിക്കുള്ളില്‍ പാറകളുടെ അടുക്കുകള്‍ക്കിടയില്‍ ഭൂമിയുടെ ചൂടും സമ്മര്‍ദ്ദവും കാരണം പ്രത്യേക രീതിയിലുള്ള രാസപ്രവര്‍ത്തനം മൂലം ഉരുകി കാലക്രമേണ തണുത്ത് രൂപഭേദം ഉണ്ടായി രത്‌നങ്ങളായി മാറുന്നു. മുത്ത്, പവിഴം മുതലായ സമുദ്രങ്ങളില്‍ നിന്നെടുക്കുന്നതൊഴിച്ചാല്‍ മറ്റ് രത്‌നങ്ങളെല്ലാം ഭൂമിയില്‍നിന്നും ഖനനം ചെയ്‌തെടുക്കുന്നതാണ്.

അനേകം രാസവസ്തുക്കളും അയിരുകളും വിവിധ അനുപാതത്തില്‍ രത്‌നങ്ങളില്‍ അടങ്ങിയിരിക്കുന്നു. ആയതിനാല്‍ രത്‌നങ്ങള്‍ക്ക് പ്രകാശത്തെ ആഗിരണം ചെയ്യുവാനും വിഗിരണം ചെയ്യുവാനും കഴിയുന്നു.

രത്‌നങ്ങള്‍ ഭൂമിയില്‍നിന്നും ഖനനം ചെയ്ത് എടുത്തതിനു ശേഷം ചെറിയ കഷണങ്ങളാക്കി അതിന്റെ നല്ല ഭാഗങ്ങള്‍ കട്ട് ചെയ്ത് പോളിഷ് ചെയ്‌തെടുക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തനശേഷി നൂറ് ഇരട്ടി വര്‍ദ്ധിക്കുന്നു. ആയതിനാല്‍ നല്ല നിറമുള്ള ശുദ്ധതയുള്ള രത്‌നങ്ങള്‍ ധരിക്കണം.

നിറവും ശുദ്ധതയും വര്‍ദ്ധിക്കുന്തോറും വിലയില്‍ വര്‍ദ്ധന വരുമെന്ന് മാത്രം. പക്ഷേ, ഒരു പ്രാവശ്യത്തെ മുതല്‍മുടക്കേ ഉണ്ടാകുന്നുള്ളുവെന്നതാണ് സത്യം. സൂര്യനില്‍നിന്നുമുള്ള പ്രകാശരശ്മികളും സൂര്യപ്രകാശം മറ്റ് ഗ്രഹങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന രശ്മികളും ചേര്‍ന്ന പ്രകാശരേണുക്കളാണ് ഭൂമിയില്‍ പതിക്കുന്നത്.

നമുക്ക് അനുയോജ്യമായ രത്‌നങ്ങള്‍ കണ്ടെത്തി ധരിച്ചു കഴിഞ്ഞാല്‍ ഭൂമിയിലേക്ക് പതിക്കുന്ന പ്രകാശരേണുക്കളില്‍നിന്നും നമുക്കാവശ്യമായ ഗ്രഹത്തിന്റെ പ്രകാശരേണുക്കളെ ആഗിരണം ചെയ്ത് മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് കടത്തിവിടാന്‍ രത്‌നങ്ങള്‍ക്ക് കഴിയുന്നു.

ആവശ്യമില്ലാത്തവയെ വിഗിരണം ചെയ്യാനും രത്‌നങ്ങള്‍ക്ക് കഴിയുന്നു. ആയതിനാല്‍ നമ്മുടെ മനസ്സിനും ശരീരത്തിനും തലച്ചോറിനും ഉണര്‍വ്വും ഉന്മേഷവും അനുഭവത്തില്‍ വരുന്നു.

ആത്മീയമായി പറഞ്ഞാല്‍ ഗ്രഹനിലപ്രകാരം നമ്മളെ സ്വാധീനിക്കേണ്ട ദേവതകളുടെ (ഈശ്വര ശക്തി) സാമീപ്യവും സംരക്ഷണവും നമ്മളില്‍ വന്നുചേരുന്നു. ആയതിനാല്‍ തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍, വിദ്യാഭ്യാസപുരോഗതി, ദാമ്പത്യസുഖവും സന്തോഷവും, പുത്രസൗഭാഗ്യം, വിവാഹം, ലൈംഗികസുഖം, മാനസികസുഖം, സമാധാനം എന്നിവ എല്ലാം വന്നുചേരുകയും അതിലൂടെ വിജയിക്കുവാന്‍ കഴിയുകയും ചെയ്യുന്നു.

ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ വളരെ സൂക്ഷ്മതയോടെ രത്‌നങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കണമെന്ന് മാത്രം. രത്‌നധാരണത്തിന്റെ എല്ലാ നിയമങ്ങളും അനുഷ്ഠിച്ച് രത്‌നം ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും ജീവിതവിജയം സുനിശ്ചിതം.

ഗണേശന്‍. എസ്
ജെം കണ്‍സള്‍ട്ടന്റ്
കായംകുളം , ഫോണ്‍: 09656173591

Ads by Google
Wednesday 29 Nov 2017 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW