Tuesday, December 11, 2018 Last Updated 34 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Nov 2017 02.56 PM

ആദം ജോണിന്റെ അമരക്കാരന്‍

'' മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥയ്ക്കു ശേഷം ആദ്യമായി ജിനു.വി.ഏബ്രഹാം സംവിധായകനായ ചിത്രമാണ് ആദം ജോണ്‍. ആദ്യ ചിത്രം വന്‍വിജയമായതിന്റെ സന്തോഷത്തിലാണ് ജിനു.''
uploads/news/2017/11/169893/adamjohn291117.jpg

അനവധി പ്രതിഭാധനരായ ചലചിത്ര പ്രവര്‍ത്തകര്‍ക്ക് ജന്മം നല്‍കിയ നാടാണ് പത്തനംതിട്ട. ആ ശ്രേണിയിലേക്ക് ഇപ്പോള്‍ ശക്തമായി കടന്നുവന്നിരിക്കുകയാണ് ജിനു വി.ഏബ്രഹാം.

ആദ്യ ത്രില്ലര്‍ ചിത്രമായ മാസേ്റ്റഴ്‌സിനും പ്രണയ ചിത്രമായ ലണ്ടന്‍ ബ്രിഡ്ജിനും ശേഷം ജിനു തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദം ജോണ്‍ ഓണചിത്രങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടി ജൈത്രയാത്ര തുടരുകയാണ്.

ആദം ജോണ്‍ ഒരു ത്രില്ലര്‍ സിനിമ മാത്രമല്ല. മറിച്ച് സമൂഹത്തില്‍ നടക്കുന്ന ചില ദുരാചാരങ്ങളുടെ ഇരകളായി തീര്‍ന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചകൂടിയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ജിനു ഏബ്രഹാം.

സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ വിജയമായതിന്റെ സന്തോഷം എങ്ങനെ പങ്കുവെയ്ക്കുന്നു?


സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഞാ ന്‍ പൊതുവെ വലിയ സന്തോഷ പ്രകടനങ്ങള്‍ പുറത്തുകാണിക്കാത്ത ആളാണ്. എന്നാല്‍ ആദത്തിന്റെ വിജയവും പ്രേക്ഷകരുടെ പ്രതികരണവും സഹപ്രവര്‍ത്തകരുടെ ആശംസകളുമൊക്കെ വലിയ ആഹ്ലാദം തരുന്നവയാണ്.

സിനിമയിലേക്കുള്ള കടന്നുവരവ്?


കോളജ് കാലഘട്ടത്തില്‍ത്തന്നെ തിരക്കഥാകൃത്തും സംവിധായകനും ആകാനുള്ള മോഹം എന്നില്‍ ഉണ്ടായിരുന്നു. വലിയ പ്രയാസം നിറഞ്ഞ എന്‍ഡ്രിയൊന്നുമായിരുന്നില്ല എനിക്ക് സിനിമയിലേക്ക്.

പി.ജി. കാലയളവില്‍ തന്നെ മധു മുട്ടം എന്ന തിരക്കഥാകൃത്തിനോടൊപ്പം സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി അവസരം ലഭിച്ചിരുന്നു. അധികം താമസിക്കാതെ തന്നെ എന്റെ ആദ്യ ചിത്രത്തിന് തിരക്കഥ എഴുതി.

ജോണി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അനില്‍ സി.മേനോന്‍ സംവിധാനം ചെയ്ത ലണ്ടന്‍ ബ്രിഡ്ജിന് തിരക്കഥ എഴുതി. ഇപ്പോള്‍ ആദം ജോണില്‍ എത്തി നില്‍ക്കുന്നു.

ജിനു എന്ന പത്തനംതിട്ടക്കാരന്‍?


പത്തനംതിട്ടയിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ഞാന്‍. എന്നെ അറിയാവുന്ന ആളുകള്‍ക്കിടയില്‍ നിന്നും കാര്യമായ പിന്തുണയൊന്നും സിനിമാ സ്വപ്നവുമായി നടന്ന എനിക്ക് ലഭിച്ചിരുന്നില്ല. മറ്റുള്ളവരുടെ മുഖത്ത് പലപ്പോഴും ഒരു പരിഹാസ ഭാവം നിഴലിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

കുടുംബത്തില്‍ തന്നെ വലിയൊരു അനിശ്ചിതത്വം പലപ്പോഴും ഉടലെടുത്തിരുന്നു. സിനിമ എത്രത്തോളം സേഫ് പ്രൊഫഷന്‍ ആണെന്നതില്‍ കുടുംബാംഗങ്ങള്‍ക്കു തന്നെ ആശങ്കകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അധികം സമയം കളയാനില്ലായിരുന്നു. അതുകൊണ്ടായിരിക്കാം അധികം വൈകാതെ തന്നെ ഞാന്‍ സിനിമയില്‍ എത്തിയത്.

uploads/news/2017/11/169893/adamjohn291117a2.jpg

സാത്താന്‍ സേവ പോലുള്ള ഒരു വിഷയം സിനിമയുടെ പശ്ചാത്തലം ആകുവാനുള്ള കാരണം?


ഇതൊരു ത്രില്ലര്‍ കാറ്റഗറിയില്‍ വരുന്ന ഫിക്ഷനാണ്. മനഃപൂര്‍വ്വമായി ഉള്‍പ്പെടുത്തിയതൊന്നുമല്ല. സിനിമയ്ക്ക് ആവശ്യമായതിനാല്‍ തന്നെ സാത്താന്‍ ആരാധനയെപ്പറ്റിയും അതിനു പിന്നില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയുമെല്ലാം കാര്യമായിതന്നെ പഠിക്കുകയുണ്ടായി.

അവരുടെ ബൈബിള്‍ അതായത് സാത്താന്‍ ബൈബിള്‍ വായിച്ചു. സാത്താന്‍ വര്‍ഷിപ്പുകളെപ്പറ്റി പഠിച്ചു. ഈ കാലഘട്ടത്തില്‍ ഇത്തരം തെറ്റായ പ്രവണതകള്‍ പലരേയും ഇരയാക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു വാസ്തവം.

സ്‌കോട്ട്‌ലാന്റ്് പോലുള്ള ഒരു രാജ്യത്ത് 90 ശതമാനവും ചിത്രീകരിച്ചു. വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?


ഒട്ടും സിനിമാ ഫ്രെണ്ട്‌ലി ആയ നാടായിരുന്നില്ല സ്‌കോര്‍ട്ട്‌ലാന്റ്. പക്ഷെ സിനിമയുടെ പശ്ചാത്തലത്തിന് വളരെ അനിവാര്യമായിരുന്നു ആ രാജ്യം. ഫ്രെയിമുകളുടെ ഭംഗിക്കോ ലുക്കിനോ വേണ്ടി മാത്രമായിരുന്നില്ല.

സ്വാഭാവികമായും മറ്റൊരു രാജ്യത്തിന്റെ നിയമങ്ങളും കാലാവസ്ഥയുമൊക്കെ നമുക്ക് പെട്ടെന്ന് പരിചിതമാവുകയില്ല. അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സുഹൃത്തുക്കളുടെ ഇടപെടലുകള്‍ കൊണ്ട് എല്ലാം വളരെ സുഖകരമായി പോയി.

Wednesday 29 Nov 2017 02.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW