Tuesday, November 28, 2017 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Nov 2017 04.37 PM

വേര്‍പിരിയല്‍ വേദനാജനകമാണ് - മലൈക്ക അറോറ

uploads/news/2017/11/169597/ciniINWMalikka281117.jpg

ചയ്യാ ചയ്യാ എന്ന പാട്ടിന്റെ ഒപ്പം നൃത്തംവച്ച മലൈക്ക അറോറയെ ആരും പെട്ടെന്ന് മറക്കാന്‍ വഴിയില്ല. ടിവി അവതാരകയും മോഡലുമായ അറോറ ശ്രദ്ധിക്കപ്പെട്ടത് ഈ പാട്ടിലൂടെയാണ്.

മല്ല എന്നു വിളിക്കുന്ന മലൈക്ക ഭര്‍ത്താവ് അര്‍ബാസ് ഖാനെ ഉപേക്ഷിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇരുവരും വേര്‍പിരിഞ്ഞെങ്കിലൂം അറോറയ്ക്ക് ഡിവോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കാന്‍ താല്പര്യമില്ല. ഭര്‍ത്താവ് അര്‍ബാസുമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയ മലൈക്കയുടെ പുതിയ വിശേഷങ്ങള്‍ അറിയാം.

? ജീവിതത്തില്‍ ഒറ്റയ്ക്കായി എന്ന് തോന്നുന്നുണ്ടോ.


ഠ ഞാന്‍ ഇപ്പോള്‍ സന്തോഷത്തിലും സമാധാനത്തിലുമാണ്. എന്റെ മനസ് ശാന്തമാണ്. മുമ്പ് ഉയര്‍ച്ചയും താഴ്ചയും ബുദ്ധിമുട്ടുകളും ഒരുപോല നേരിട്ടവളാണ് ഞാന്‍.

? നിങ്ങള്‍ മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്ന് പറയുന്നു. അര്‍ബാസുമായുള്ള വേര്‍പിരിയലിനെയാണോ ഉദ്ദേശിച്ചത്.


ഠ അതെ. കുറച്ച് നാളുകള്‍ക്കു മുമ്പ് എന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിരുന്നില്ല. കാരണം അത് അറിയേണ്ടവര്‍ നേരത്തെ തന്നെ അറിയുന്നു.

ജീവിതത്തിലെ വീഴ്ചകള്‍ നമ്മളെ പലതും പഠിപ്പിക്കുകയും നമ്മളെ മനക്കരുത്തുള്ളവരായും മാറ്റുന്നു. ജീവിതം അവസാനിച്ചു എന്ന തോന്നിത്തുടങ്ങുന്ന സമയത്തായിരിക്കും നമ്മള്‍ കൂടുതല്‍ ശക്തരാകുന്നത്.

uploads/news/2017/11/169597/ciniINWMalikka281117a.jpg

? മകന്‍ അര്‍ഹാന്‍ വേര്‍പിരിയലിനെ എങ്ങനെയാണ് സമീപിച്ചത്.


ഠ അവര്‍ രണ്ടുപേരും (അര്‍ബ്ബാസ്, അര്‍ഹാന്‍) എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. കാര്യങ്ങള്‍ തന്റേതായ രീതിയില്‍ ഗ്രഹിക്കാനും വിലയിരുത്താനും അര്‍ഹാന് കഴിയും. അതാണ് ഞങ്ങള്‍ക്കിടയിലും സംഭവിച്ചത്. ഒന്നും അവനെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

? നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിങ്ങളുടെ പേരില്‍ ഖാന്‍ ഇപ്പോഴും ഉണ്ടല്ലേ. നിങ്ങള്‍ ഒറ്റയ്ക്കാണെന്ന് തോന്നുന്നുണ്ടോ.


ഠ ശരിയാണ്, ഞാന്‍ പേരിലെ ഖാന്‍ ഇതുവരെ മാറ്റിയിട്ടില്ല. ഞാന്‍ ഒറ്റയ്ക്കാണെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.

? നിങ്ങളും അര്‍ബാസും പലയിടത്തും ഒരുമിച്ച് കണ്ടിട്ടുണ്ട്. വീണ്ടും ഒരു കൂടിച്ചേരല്‍ പ്രതീക്ഷിക്കാമോ.


ഠ അര്‍ബാസ് എന്റെ കുടുംബത്തിലെ ഒരംഗമാണ്. എന്റെ മകന്റെ പിതാവാണ്. ചില കാര്യങ്ങള്‍ ഒരു രാത്രികൊണ്ട് മാറ്റിയെഴുതാന്‍ കഴിയില്ല. ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതും സംഭവിക്കുന്നതും ഞങ്ങള്‍ രണ്ടുപേരെ മാത്രം ബാധിക്കുന്ന ഒന്നാണ്.

അര്‍ബാസിനെ കാണുന്നത് എന്റെ മകനെ ഏറെ സന്തോഷിപ്പിക്കുന്നു. ആ സന്തോഷം എന്നെയും ആനന്ദിപ്പിക്കുന്നു. എന്റെ സഹോദരിക്ക് അദ്ദേഹം നല്ലൊരു സഹോദരനും എന്റെ അമ്മയ്ക്കും അച്ഛനും നല്ല മകനും കൂടിയാണ് അദ്ദേഹം.

? അടുത്തിടെ മറ്റൊരാളുമായി ഡേറ്റിംഗ് നടത്തിയതായി അര്‍ബാസ് സമ്മതിച്ചു. അറോറയുടെ ഡേറ്റിംഗ്


ഠ ഞാന്‍ ഇതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ ദിവസവും എങ്ങനെയാണോ അതുപോലെ ഞാന്‍ ആസ്വദിക്കുന്നു. വീട്ടില്‍ സമയം ചിലവഴിച്ചു. അര്‍ഹാന്റെ കൂടെ യാത്ര ചെയ്തും ഞാന്‍ എന്റെ ദിവസം മനോഹരമാക്കുന്നു.

ഇതാണ് ഇപ്പോള്‍ എന്റെ ഡേറ്റിംഗ്. എനിക്ക് ഇപ്പോള്‍ 42 വയസായി. വേര്‍പിരിയല്‍ ആര്‍ക്കും അത്ര എളുപ്പമല്ല. അത് അഭിമുഖീകരിക്കുന്നവര്‍ക്കു മാത്രമേ മനസ്സിലാക്കാന്‍ സാധിക്കും.

? വേര്‍പിരിയല്‍ ബുദ്ധിമുട്ടുള്ളതാണോ.


ഠ അതെ. തീര്‍ച്ചയായും ഞങ്ങള്‍ക്ക് പരസ്പരം നല്ലതുപോലെ അറിയാം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും. വളരെയേറെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നു വേര്‍പിരിയല്‍. പക്ഷേ ഞങ്ങള്‍ പരസ്പരം ഇതുവരെ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അര്‍ബാസ് എപ്പോഴും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.
uploads/news/2017/11/169597/ciniINWMalikka281117b.jpg

? അര്‍ജുന്‍ കപൂറും നിങ്ങളും തമ്മില്‍ പ്രണയത്തിലാണെന്നും ഡേറ്റിംങ് നടത്തിയെന്നു വാര്‍ത്തകള്‍ കേള്‍ക്കുന്നു.


ഠ സീരിയസ്‌ലി ഞങ്ങളെക്കുറിച്ച് അങ്ങനെയും വാര്‍ത്തകള്‍ ഉണ്ടോ. വേറെ എന്തെല്ലാം നമുക്ക് അറിയാനുണ്ട്. ഗോസിപ്പുകള്‍ മാത്രം ശ്രദ്ധിക്കാത്ത സത്യത്തെക്കൂടി കേള്‍ക്കണമെന്ന് മലൈക്കാ പറഞ്ഞുനിര്‍ത്തി.

- അശ്വനി കൃഷ്ണ

Ads by Google
Ads by Google
TRENDING NOW