Tuesday, December 11, 2018 Last Updated 39 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Nov 2017 04.32 PM

പഴയ നാപ്കിന്‍ ഇനി വളവും ഗ്രോബാഗും !

''സ്വച്ഛ്് ഭാരത് പദ്ധതിയുടെ സ്വച്ഛത്തണ്‍ മത്സരത്തില്‍ സാനിറ്ററി നാപ്കിനുകള്‍ പുനഃചംക്രമണം ചെയ്ത് രണ്ടാം സ്ഥാനം നേടിയ പി.ജി ഐശ്വര്യ എന്ന മലയാളി വിദ്യാര്‍ത്ഥിനിയെക്കുറിച്ച്.''
uploads/news/2017/11/169595/aiswaryapg281117a.jpg
ഐശ്വര്യ

സ്വപ്നം കാണുകക മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഈ വാക്കുകളാണ് ഐശ്വര്യയെ ഉയരങ്ങള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്.

ഒടുവില്‍ ഐശ്വര്യയുടെ സ്വപ്നങ്ങളെ തേടിയെത്തിയതോ ദേശീയ അംഗീകാരവും! സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ദേശീയ കുടിവെള്ള, ശുചിത്വ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛത്തണ്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ഐശ്വര്യ കേരളത്തിന് അഭിമാനമായി. ദേശീയ അംഗീകാരത്തെക്കുറിച്ചും സമ്മാനാര്‍ഹമായ പ്രോജക്ടിനെക്കുറിച്ചും പി.ജി ഐശ്വര്യ.

മറക്കാനാവാത്ത ദിനങ്ങള്‍


രാജ്യത്തിന്റെ അംഗീകാരം ലഭിച്ച പ്രോജക്ടിനെക്കുറിച്ച് വാചാലയാണ് ഐശ്വര്യ.

സ്വച്ഛ് ഭാരതിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നാണ് ദേശീയ കുടിവെള്ള, ശുചിത്വ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛത്തണ്‍ മത്സരത്തെക്കുറിച്ചറിഞ്ഞത്.

ടെക്‌നോളജി ഫോര്‍ ദ സേഫ് ഡിസ്പോസല്‍ ഓഫ് മിനിസ്റ്റല്‍ വേസ്റ്റ് കാറ്റഗറിയിലായിരുന്നു മത്സരിച്ചത്. ആറ് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു.

വിഷയത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ചെലവു കുറഞ്ഞ, അതേ സമയം പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഒരു പ്രോജക്ട് ചെയ്യണമെന്ന് തോന്നി.

ആ സമയത്താണ് ഒരു വര്‍ഷം ഏതാണ്ട് 9000 ടണ്‍ സാനിറ്ററി നാപ്കിനുകള്‍ മാലിന്യമായി മാറി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ട് കാണുന്നത്. ഇതു തന്നെ വിഷയമാക്കാമെന്ന് തീരുമാനിച്ചു.

അതേ തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്കൊടുവില്‍ സാനിറ്ററി പാഡിലെ കോട്ടണ്‍, കമ്പോസ്റ്റാക്കി മാറ്റാമെന്നും, പ്ലാസ്റ്റിക്, ഗ്രോ ബാഗ് ആക്കാമെന്നും മനസിലായി. ഉപയോഗശേഷം സാനിറ്ററി നാപ്കിനുകള്‍ എങ്ങനെ ഫലപ്രദമായി നിര്‍മാര്‍ജ്ജനം ചെയ്യാമെന്നത് സ്ത്രീകള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്.

ഒരു വെല്ലുവിളിയായി ഞാന്‍ അതേറ്റെടുത്തു. ഒരു സ്ത്രീയെന്ന നിലയില്‍ സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന സംഭാവനയാണീ പ്രോജക്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.. ഐശ്വര്യ പറയുന്നു.

uploads/news/2017/11/169595/aiswaryapg281117a1.jpg

പ്രതീക്ഷിക്കാത്ത നേട്ടം


പ്രോജക്ട് തയാറാക്കി അയക്കുമ്പോള്‍ സെലക്ട് ആകുമെന്ന് ഐശ്വര്യ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സെമിഫൈനലിലേക്ക് സെലക്ഷന്‍ കിട്ടിയെന്നറിഞ്ഞപ്പോള്‍ ഒരു പാട് സന്തോഷം തോന്നി ഐശ്വര്യയ്ക്ക്.

കേരളത്തില്‍ നിന്ന് മൂന്നു പേരാണു സെമിയിലേക്ക് യോഗ്യത നേടിയത്. ഡല്‍ഹി എ.ഐ.സി.പി യില്‍ മൂന്നംഗ ജൂറിക്ക് മുമ്പിലായിരുന്നു സെമി ഫൈനല്‍ പ്രോജക്ട് പ്രസന്റേഷന്‍. തൊട്ടടുത്ത ദിവസമായിരുന്നു ഫൈനല്‍.

ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേരെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് ഐശ്വര്യ മാത്രമേ ഉണ്ടായിരുന്നുള്ളു. ഫൈനലില്‍ ക്ഷണിക്കപ്പെട്ട സദസിന് മുമ്പിലായിരുന്നു പ്രോജക്ടിന്റെ വീഡിയോ പ്രസന്റേഷന്‍.

എനിക്കൊപ്പമുണ്ടായിരുന്നവരൊക്കെ ടീമുകളായിട്ടാണ് മത്സരിച്ചത്. സ്ഥാപനങ്ങളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന നാലു ടീമുകളില്‍ പഞ്ചാബിലെ ഒരു കമ്പനിക്കായിരുന്നു ഒന്നാം സ്ഥാനം. എനിക്ക് രണ്ടാം സ്ഥാനവും.

ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് എനിക്ക് സമ്മാനം കിട്ടിയത്. സമ്മാനത്തേക്കാളേറെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ.

അക്കാദമിക് മികവ്


തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ നാലാം വര്‍ഷ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. പഠനവുമായി ബന്ധപ്പെട്ട ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

മൂന്നാം വര്‍ഷ പ്രോജക്ടിന്റെ ഭാഗമായി ചെയ്ത ബില്ലിംഗ് സോഫ്റ്റ്‌വെയര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കാനനുമതി കിട്ടിയിട്ടുണ്ട്. മറ്റൊരു പ്രോജക്ടായ റെസ്‌ക്യു റോബോര്‍ട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സയന്‍സ്, പ്രത്യേകിച്ച് കെമിസ്ട്രിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. പ്രോജക്ടിനായി കെമിക്കല്‍ എന്‍ജിനീയറിങ് തെരഞ്ഞെടുക്കാന്‍ കാരണമിതാണ്.. ഐശ്വര്യ കൂട്ടിേച്ചര്‍ത്തു.

uploads/news/2017/11/169595/aiswaryapg281117a2.jpg
* ഐശ്വര്യ കുടുംബത്തോടൊപ്പം

കരുത്തും പിന്തുണയും


അംഗീകാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും വന്ന വഴികള്‍ ഐശ്വര്യ മറക്കുന്നില്ല. മത്സരത്തിലേക്ക് തെരഞ്ഞെടുത്ത വിവരമറിഞ്ഞപ്പോള്‍ മുതല്‍ കോളജില്‍ നിന്ന് നല്ല സപ്പോര്‍ട്ടുണ്ടായിരുന്നു.

രവിശങ്കര്‍ സാര്‍ പ്രോജക്ട് കറക്ട് ചെയ്യാന്‍ സഹായിച്ചപ്പോള്‍ മോഡല്‍ ഉണ്ടാക്കാന്‍ സഹായിച്ചത് മാതാപിതാക്കളാണ്. അച്ഛന്‍ ഗോപാലകൃഷ്ണന്‍, ഫര്‍ണ്ണിച്ചര്‍ ബിസിനസ് ചെയ്യുന്നു. അമ്മ ശാന്തകുമാരി വീട്ടമ്മയാണ്. അനുജത്തി അക്ഷര ബിരുദ വിദ്യാര്‍ത്ഥിയാണ്.

പ്രോജക്ടിന് പിന്തുണയുമായി ചില കമ്പനികള്‍ സമീപിച്ചിട്ടുണ്ട്. ഈ കണ്ടെത്തലിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ കൊടുത്തിരിക്കുകയാണ്. അതു കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല.

പെണ്‍കുട്ടികളുടെ സ്‌കൂളുകളിലും കോളജുകളിലുമടക്കം നേരിടുന്ന ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്രശ്‌നമാണിത്. ഐശ്വര്യയുടെ കണ്ടെത്തലിന് പേറ്റന്റ് കിട്ടുകയും അതുവച്ച് കമ്പനികള്‍ നാപ്കിന്‍ പുനഃചംക്രമണം വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുകയും ചെയ്താല്‍ നാപ്കിന്‍ മൂലമുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വന്‍ തോതില്‍ പരിഹാരമുണ്ടാക്കാനാവും.

അശ്വതി അശോക്

Ads by Google
Tuesday 28 Nov 2017 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW