Wednesday, January 10, 2018 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Nov 2017 03.31 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/11/169582/Weeklyjokes281117a.jpg

രണ്ടു കുട്ടികള്‍ തമ്മില്‍:
ആണ്‍കുട്ടി: നമുക്കിനി അച്ഛനും അമ്മയും കളിക്കാം.
പെണ്‍കുട്ടി: ശരി.
അനന്തരം അവര്‍ രണ്ടുപേരും കളിപ്പാട്ടങ്ങളുടെ ഇടയില്‍നിന്ന് രണ്ടു മൊബൈല്‍ഫോണുകള്‍ എടുത്ത് വീടിന്റെ രണ്ടു മൂലയില്‍പോയി പരസ്പരം മിണ്ടാതെ ഫോണും നോക്കിയിരുന്നു.
- വിനോദ്, എഴുപുന്ന

****

മദ്യപനോട് സുഹൃത്ത്:
നീയറിഞ്ഞോ... ബാറുകളില്‍ ഇനിമുതല്‍ ബിയര്‍ ഉണ്ടാക്കാമെന്ന്.
മദ്യപന്‍: അപ്പോ അവര്‍ക്കെന്തുമാവാം. ഞാന്‍ ഇത്തിരി സാധനം വീട്ടിലുണ്ടാക്കിയപ്പോള്‍ കേസായി... ബഹള മായി...
- മോന്‍സി, കണിയാപുരം

****

uploads/news/2017/11/169582/Weeklyjokes281117b.jpg

രാധ കൂട്ടുകാരിയോട്:
എന്റെ ഏറ്റവും വലിയ ആഗ്രഹം മരിക്കുംവരെ ചെറുപ്പമായിരിക്കണം എന്നുള്ളതാ...
കൂട്ടുകാരി: അതിനി നടക്കുമെന്നു തോന്നുന്നില്ല.
രാധ: അതെന്താ?
കൂട്ടുകാരി: അതിനു നീ ചെറുപ്പത്തിലേ മരിക്കണമായിരുന്നു.
- പ്രദീപ്, കോതമംഗലം

*****

ഗീത സുനിതയോട്:
എടീ, നീയറിഞ്ഞോ? മദ്യത്തിന് വില കൂട്ടിയെന്ന്.
സുനിത: മുമ്പ് ആയിരം രൂപ കൂലി കിട്ടിയാല്‍ ഇരൂനൂറ് രൂപയെങ്കിലും വീട്ടില്‍ തരുമായിരുന്നു. ഇനി അതും നോക്കണ്ട.''
- ഷൈനി, ഗാന്ധിനഗര്‍

****

കളിപ്പാട്ടക്കടയിലെത്തിയ സ്ത്രീ സെയില്‍സ്മാനോട്:
ആ മൂലയിലിരിക്കുന്ന ഉരുണ്ട ബൊമ്മയ്ക്ക് എന്തു വിലയാ?
സെയില്‍സ്മാന്‍: ''അത് ബൊമ്മയല്ല ചേച്ചീ... ഈ കടയുടെ ഉടമസ്ഥനാ...''
- ബിനു, കുമ്പളം

****

uploads/news/2017/11/169582/Weeklyjokes281117c.jpg

ഓഫീസില്‍നിന്ന് നേരത്തെ എത്തിയ ഭര്‍ത്താവ് ഭാര്യയോട്:
മഴയത്ത് ഞങ്ങളുടെ ഓഫീസ് കെട്ടിടം ഇടിഞ്ഞു രണ്ടുപേര്‍ മരിച്ചു. ഭാഗ്യത്തിന് ഞാനൊരു സിഗരറ്റ് വലിക്കാന്‍ പോയി. അതുകൊണ്ട് രക്ഷപ്പെട്ടു.
ഭാര്യ: ദൈവമേ... നിനക്കു നന്ദി...
ഭര്‍ത്താവ്: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ അനുവദിച്ചു. ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമേയാണിത്.''
ഭാര്യ: അല്ലെങ്കിലും നിങ്ങളുടെ ഈ മുടിഞ്ഞ സിഗരറ്റുവലി മൂലം എനിക്കും മക്കള്‍ക്കും ഒരു ഗുണവുമില്ലാതെ പോയല്ലോ.
- സജി, പേയാട്

*****

ബയോളജി ക്ലാസില്‍ അധ്യാപകന്‍ കുട്ടികളോട്:
ഒരാള്‍ക്ക് തലച്ചോറില്ലാതെ എത്രനാള്‍ ജീവിക്കാന്‍ കഴിയും. കുട്ടി പറയൂ.
കുട്ടി: സാറിനെത്ര വയസുണ്ട്?
- സജി, മാവേലിക്കര

Ads by Google
Ads by Google
TRENDING NOW