Wednesday, January 10, 2018 Last Updated 56 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Nov 2017 11.53 AM

കയ്യിലിരിക്കുന്നത് മൂന്ന് തിരക്കഥ, സ്വന്തമായി സിനിമ നിര്‍മ്മിക്കണം ; മലയാളിയുവാവ് പണം കണ്ടെത്തിയ വഴി മയക്കുമരുന്ന് കടത്ത്...!!

uploads/news/2017/11/169528/drug-trafficing.jpg

കൊച്ചി: സിനിമയെടുക്കാനുള്ള പണം ഉണ്ടാക്കാനായി മലയാള സിനിമാക്കാര്‍ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുകയും വ്യാപകമായി തമിഴ്‌നാട്ടില്‍ നിന്നും മയക്കുമരുന്ന് കടത്തുകയും ചെയ്തിരുന്ന യുവാവ് പോലീസ് പിടിയില്‍.

പുതുവൈപ്പ് സ്വദേശിയായ ലിബുമോന്‍ ബാലകൃഷ്ണന്‍ എന്ന 37 കാരനാണ് കുടുങ്ങിയത്. സ്വന്തം സിനിമ എന്ന സങ്കല്‍പ്പത്തില്‍ മുംബൈ അധോലോകത്തെക്കുറിച്ചുള്ള മൂന്ന് തിരക്കഥ ഒരുക്കിവെച്ച് പെട്ടെന്ന പണമുണ്ടാക്കാനുള്ള വഴി തേടിയാണ് ഇറങ്ങിയത്.

കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ സിനിമ തലയ്ക്ക് പിടിച്ച് ഇറങ്ങിയ യുവാവ് ഒരു വര്‍ഷമായി ബംഗലുരുവിലാണ് താമസിക്കുന്നത്. ഇടയ്ക്കിടെ പളനിയിലേക്ക് പോയിരുന്ന ഇയാള്‍ അവിടെ നിന്നും കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ശേഷം കൊച്ചിയില്‍ കൊണ്ടു വില്‍ക്കുകയായിരുന്നു. വിവരം കിട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇടപാടുകാരെന്ന വ്യാജേനെ കൊച്ചിയില്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

തൃപ്പൂണിത്തുറയിലെ ഒരു ഇടപാട് കാരന് 4.5 കിലോ കഞ്ചാവ് വില്‍ക്കുമായിരുന്നു. മറ്റൊരു ഇടപാടുകാരന് വേണ്ടി 2.2 കിലോ മയക്കുമരുന്നുമായി കാത്തു നില്‍ക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ പതിയെ സമീപിച്ചതും പിടികൂടിയതും. ആഴ്ചയില്‍ രണ്ടു തവണ പളനിക്ക് പോകുകയും കഞ്ചാവ് കൊണ്ടുവന്ന കൊച്ചിയില്‍ വില്‍ക്കുമെന്നുമാണ് ഇയാള്‍ നല്‍കിയിട്ടുള്ള മൊഴി. ഓരോ ട്രിപ്പിനും 40,000 രൂപ വീതമാണ് ഉണ്ടാക്കിയിരുന്നത്.

സിനിമാ വ്യവസായത്തിലുള്ളവരാണ് പ്രധാന ഇടപാടുകാര്‍. കഞ്ചാവിന് പുറമേ മറ്റ് മയക്കുമരുന്നും കടത്തിയിരുന്ന ഇയാള്‍ കോയമ്പത്തൂരിലേക്ക് കഞ്ചാവ് കൊണ്ടുപോയിരുന്നത് ബസിലും കൊച്ചിയിലേക്ക് കൊണ്ടുവന്നിരുന്നത് ട്രെയിനിലുമായിരുന്നെന്നുമാണ് മൊഴി നല്‍കിയത്.

Ads by Google
TRENDING NOW