Saturday, November 10, 2018 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 27 Nov 2017 01.58 PM

അറിവില്ലായ്മ ആനന്ദമാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ അറിവു തേടുന്നത്? ലോകസൗന്ദര്യ വേദിയിലെ പ്രിയങ്കയുടെ ആ ഉത്തരമാണ് ഇന്നും മികച്ചതായി വിലയിരുത്തപ്പെടുന്നത്..

Beauty pageant Competition, Priyanka chopra

അറിവില്ലായ്മ ആനന്ദമാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ അറിവു തേടുന്നത്..? തോമസ് ഗ്രേയുടെ പ്രശസ്തമായ കവിതയില്‍ നിന്നാണ് ഈ ചോദ്യം രൂപപ്പെടുത്തിയത്. 'വേര്‍ ഇഗ്‌നൊറന്‍സ് ഈസ് ബ്ലിസ്, ഇറ്റ് ഈസ് ഫോളി ടു ബി വൈസ്' എന്ന കവിതയില്‍ നിന്ന് രൂപപ്പെട്ട, ലോക സൗന്ദര്യ വേദിയില്‍ ആവര്‍ത്തിച്ച ഏറ്റവും മനോഹരമായ ചോദ്യം.

ലോകവേദിയിലെ ഏറ്റവും മനോഹരമായ ഈ ചോദ്യം ആദ്യം നേരിടേണ്ടി വന്നത് ഇന്ത്യയുടെ പ്രിയങ്ക ചോപ്രയ്ക്ക് ആയിരുന്നു. 2009 ല്‍ മിസ് വേള്‍ഡ് മത്സരത്തില്‍ വിജയിച്ച പ്രിയങ്ക ചോപ്ര എന്നാല്‍ ആ ചോദ്യത്തിന് മുന്നില്‍ ഒട്ടും പകച്ചില്ല. ആ മറുപടിക്കു പിന്നാലെ ഇന്ത്യയുടെ ത്രിവര്‍ണ്ണ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ന്നിരുന്നു.

അറിവില്ലായ്മയെ ആനന്ദമെന്നു വേണമെങ്കില്‍ വിളിക്കാം.. എന്നാല്‍ എന്താണ് അറിവില്ലായ്മയെന്ന തിരിച്ചറിവു നമ്മുക്ക് തരുന്നത് അറിവാണ്. ലോകത്തെ വിശാലമായ അര്‍ത്ഥത്തില്‍ കാണാന്‍ സാധിക്കുന്നതും അറിവാണ്..' ഇതായിരുന്നു പ്രിയങ്ക ചോപ്രയുടെ ആ മറുപടി.

ഇതേ ചോദ്യം വീണ്ടും ആ വേദിയില്‍ ആവര്‍ത്തിച്ചു. യുറഗ്വേയില്‍ നിന്നുള്ള സുന്ദരി കട്ജ തോംസണ്‍ ഗ്രീനിനോടാണ് ഇതേ ചോദ്യം വീണ്ടും ഉയര്‍ന്നത്. എന്നാല്‍ ആ മറുപടി ഒറ്റ വാക്കില്‍ ഒതുങ്ങി. അറിവില്ലായ്മയാണ് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നായിരുന്നു ആ സുന്ദരിയുടെ മറുപടി. ലോകവേദിയിലെ പ്രിയങ്കയുടെ ആ ഉത്തരമാണ് ഇന്നും മികച്ചതായി വിലയിരുത്തപ്പെടുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW