Thursday, September 13, 2018 Last Updated 40 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 26 Nov 2017 07.12 PM

ഹാഫിസ് സയീദിനെ മോചിപ്പിച്ച പാക്കിസ്താന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്ലി

arun jaitley, hafiz saeed

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാഅത്ത ഉദ്ദവ നേതാവ് ഹാഫിസ് സയീദിനെ മോചിപ്പിച്ച പാക്കിസ്താന്‍ സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു.

ജമ്മുകശ്മീരില്‍ ആയിരക്കണക്കിന് ആളുകള്‍ സൈന്യത്തിന് നേരെ മുമ്പ് കല്ലെറിഞ്ഞിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് കൂടുതലായിരുന്നു. എന്നാല്‍, നോട്ട് നിരോധനത്തിന് ശേഷം ഇതില്‍ കുറവ് വന്നിട്ടുണ്ട്. നോട്ട് നിരോധനം അക്രമത്തെ നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട് ജെയ്റ്റ്ലി വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രാജ്യത്തെ സൈനികര്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ തീവ്രവാദ നേതാക്കള്‍ക്ക് ഇന്ത്യയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW