Thursday, June 20, 2019 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 26 Nov 2017 09.16 AM

പോലീസിന് പിടികിട്ടാപ്പുള്ളി: സിപിഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തോമസ് ഐസക്കിനൊപ്പം ഫേസ്ബുക്കില്‍

Criminal,  Thomas Issac

പാലക്കാട്: ക്രിമിനല്‍ കേസുകളിലെ പ്രതി മന്ത്രി തോമസ് ഐസക്കിനെ സന്ദര്‍ശിച്ചത് വന്‍ വിവാദമാകുന്നു. സിപിഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ സിപിഎം തിരുമിറ്റക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമായ ചാലിശ്ശേരി സ്വദേശി മനോമോഹനാണ് മന്ത്രിക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മന്ത്രി തോമസ് ഐസകിനെ ഈ മാസം 23 നു തിരുവനന്തപുരത്ത് വീട്ടില്‍ പോയി സന്ദര്‍ശിച്ച ചിത്രമാണ് മൂന്നു ക്രിമിനല്‍ കേസില്‍ പ്രതിയായ മനോമോഹന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ മാസം 13ന് സിപിഐ നേതാവ് ഇഞ്ചീരിവളപ്പില്‍ ഹംസയെ ഇരുചക്രവാഹനം ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും വധഭീഷണി മുഴക്കിയ കേസിലും ഇയാള്‍ ഉള്‍പ്പെടെ 12 പേര്‍ പ്രതികളാണ്. ജൂലൈ 23ന് അകിലാണം നരിക്കുഴിയില്‍ ഭാര്‍ഗവിയെയും മരുമകളെയും വീട്ടില്‍ കയറി ആക്രമിച്ച കേസിലും ഇവരുടെ ചെറുമകളെ കത്തി കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തിയ കേസിലും മനോമോഹനന്‍ ഉള്‍പ്പെടെ നാലു പേര്‍ പ്രതികളാണ്. മകന്റെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതു ചോദ്യം ചെയ്തതിനാണ് ആക്രമണമെന്നാണു കേസ്.പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഒരു സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ മനോമോഹനന്‍ അദ്ധ്യാപകര്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരത്തു പോയത്. ഇതു കഴിഞ്ഞു മടങ്ങും വഴിയാണു മന്ത്രിയെ സന്ദര്‍ശിച്ചതും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും.തുടര്‍ന്ന്
തന്നെ കാണാനെത്തിയ സ്‌കൂള്‍ അധികൃതരെന്ന കുറിപ്പോടെ മന്ത്രി തോമസ് ഐസക്കും ഈ ചിത്രം ഷെയര്‍ ചെയ്തു. ഇതിനു താഴെ 'താങ്കള്‍ക്കൊപ്പമിരിക്കുന്നയാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണ്' എന്നു ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തെസി.പി.എം നടത്തുന്ന ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ സ്്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചത് വിവാദമായിരുന്നു.44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു ജാഥ നയിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW