Friday, November 16, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
എ.എസ്. അജയ്‌ദേവ്
Sunday 26 Nov 2017 08.58 AM

സംസ്‌കൃത കോളജില്‍ ലൈംഗികാതിക്രമം; അധ്യാപകനെതിരെ ആറ് വിദ്യാര്‍ത്ഥിനികളുടെ പരാതി

uploads/news/2017/11/168927/rape-attempt.jpg

തിരുവനന്തപുരം: സംസ്‌കൃത കോളജില്‍ ആറു വിദ്യാര്‍ഥിനികളെ അധ്യാപകന്‍ െലെംഗികാതിക്രമത്തിനു വിധേയരാക്കിയെന്നു പരാതി. ഇതുസംബന്ധിച്ചു പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കി 40 ദിവസം കഴിഞ്ഞിട്ടും അധ്യാപകനെതിരേ നടപടിയില്ല.

അന്വേഷണറിപ്പോര്‍ട്ട് ഡയറക്ടറേറ്റില്‍ നല്‍കിയിട്ടുണ്ടെന്നു തിരുവനന്തപുരം സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അധ്യാപകന് അനുകൂലമാണെന്നാണു സൂചന. ഇതിനിടെ, കോളജിയേറ്റ് ഡയറക്ടര്‍ നേരിട്ട് തെളിവെടുപ്പു നടത്തുന്നുണ്ടെന്നാണു വിവരം. പ്രിന്‍സിപ്പല്‍ നല്‍കിയ റിപ്പോര്‍ട്ടും ഡയറക്ടറുടെ തെളിവെടുപ്പും പരിഗണിച്ചായിരിക്കും നടപടിയുണ്ടാകുക. സംഭവം കോളജ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. വേദാന്തം, സാഹിത്യം, ജ്യോതിഷം, ന്യായം, വ്യാകരണം എന്നിവയിലാണു ബിരുദകോഴ്‌സുള്ളത്. ഇതില്‍ ഏതു വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളാണു െലെംഗികാതിക്രമത്തിനിരയായതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല. അധ്യാപകനെയും പരാതിക്കാെരയും തെളിവെടുപ്പിനായി ഡയറക്ടറേറ്റില്‍ വിളിപ്പിച്ചിരുന്നു.

മറ്റധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടിയെടുക്കുമെന്നാണ് വിവരം. എന്നാല്‍, പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതിരിക്കുന്നത് ആക്ഷേപത്തിന് വഴിവച്ചിട്ടുണ്ട്. പീഡനവിവരം പുറത്തറിഞ്ഞാല്‍ വിദ്യാര്‍ഥിനികളുടെ ഭാവിയെ ബാധിക്കുമെന്ന ഭീതിയാല്‍ വനിതാ കമ്മിഷനിലോ, വനിതാ സെല്ലിലോ പരാതി നല്‍കിയില്ല. കുട്ടികളുടെ മാതാപിതാക്കളും കേസുമായി ബന്ധപ്പെട്ട് കോളജിയേറ്റ് ഡയറക്ടറേറ്റില്‍ മൊഴിനല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്ന് കോളജിയേറ്റ് ഡയറക്ടറേറ്റ് അധികൃതര്‍ സമ്മതിക്കുന്നു. ഡയറക്ടര്‍ എം.എസ്. ജയ നേരിട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

മുമ്പും ഈ കോളജില്‍ സമാനസംഭവം ഉണ്ടായിട്ടുണ്ട്. യു.പി.എസ്.സി പരീക്ഷയ്ക്കിടെ ഒരധ്യാപകന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. അന്നും അധ്യാപകനെതിരേ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW