Sunday, August 12, 2018 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 26 Nov 2017 08.43 AM

വാടക നോട്ടീസ് വന്നു: കേരളാ പോലീസിന്റെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി സിബിഐ, വാഹനങ്ങളും വേണ്ട

uploads/news/2017/11/168926/CBI.jpg

തലശേരി: കേരളാ പോലീസിന്റെ സേവനം ഇനി സ്വീകരിക്കേണ്ടതില്ലെന്ന് സി.ബി.ഐ. തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരവകുപ്പില്‍ നിന്നു ലഭിച്ച ഏറ്റവും പുതിയ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. സര്‍ക്കുലര്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഒപ്പംനിന്നു സഹായിച്ച കേരള പോലീസ് സേനാംഗങ്ങളെയെല്ലാം സി.ബി.ഐ. തിരിച്ചയച്ചു. പോലീസ് അനുവദിച്ച വാഹനങ്ങളും വേണ്ടെന്നുവച്ചു.

ആഭ്യന്തരവകുപ്പിന്റെ ഉത്തരവുപ്രകാരം പോലീസില്‍ നിന്നു 30 ഓളം ഉദ്യോഗസ്ഥരെ വിവിധ ജില്ലകളില്‍ നിന്നായി സി.ബി.ഐക്ക് വിട്ടുനല്‍കിയിരുന്നു. വാഹനങ്ങളും ഡ്രൈവര്‍മാരെയും അനുവദിച്ചു. തലശേരി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസ് തുറന്ന് അഞ്ച് കൊലക്കേസുകളുടെ അന്വേഷണം നടത്തുന്ന സി.ബി.ഐയെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സേനാ യൂണിറ്റുകളില്‍ നിന്നും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുമായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ എ.എസ്.ഐ. വരെയുള്ള ഏഴോളം പോലീസ് ഉദ്യോഗസ്ഥരുണ്ട്.

2014 മുതല്‍ ഇവരെല്ലാം വിശ്വസ്തതയോടെ സി.ബി.ഐയെ സഹായിക്കുന്നുമുണ്ട്. എന്നാല്‍, പെട്ടെന്നാണ് പോലീസിലെ ആരെയും ഇനി മുതല്‍ കൂടെക്കൂട്ടേണ്ടെന്നുള്ള സര്‍ക്കുലര്‍ കേന്ദ്രത്തില്‍ നിന്നുമെത്തിയത്. പ്രകോപനത്തിന് കാരണം സി.ബി.ഐയ്‌ക്കെതിരേ വാടക സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് തുടരെത്തുടരെ പുറപ്പെടുവിച്ച നോട്ടീസുകളാണെന്നാണു വിവരം. മൂന്നു വര്‍ഷമായി പ്രധാനപ്പെട്ട ചില കൊലക്കേസുകളുടെ പുനരന്വേഷണത്തിന് സി.ബി.ഐയുടെ കൊച്ചി, തിരുവനന്തപുരം, ചെെന്നെ യൂണിറ്റുകള്‍ കേരളത്തിലുണ്ട്. അതത് ജില്ലകളിലെ റസ്റ്റ് ഹൗസുകളില്‍ ക്യാമ്പ് ഓഫീസ് തുറന്നാണ് പ്രവര്‍ത്തിക്കുന്നത്.

െഹെക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത ഏജന്‍സിയോട് മുന്‍ സര്‍ക്കാര്‍ മുറി വാടക ചോദിച്ചിരുന്നില്ല. എന്നാല്‍, ഭരണമാറ്റം വന്നതോടെ വാടക നല്‍കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കി.

കുടിശിക അടക്കം വാടക നല്‍കണമെന്നും തലശേരി റസ്റ്റ് ഹൗസിലെ ശീതീകരിച്ച മുറി ഒഴിയാനുമാണു കഴിഞ്ഞദിവസത്തെ നോട്ടീസിലുളളത്. 2014 ല്‍ മുറികള്‍ അനുവദിച്ച മുന്‍ സര്‍ക്കാറിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇതിന് മറുപടിയായി സി.ബി.ഐ. നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പോലീസുകാരെ ഒഴിവാക്കാനുളള നിര്‍ദേശമെത്തിയത്.

തലശേരി റസ്റ്റ് ഹൗസിലെ 7, 8, 9 മുറികളാണ് സി.ബി.ഐ. ഉപയോഗിക്കുന്നത്. രണ്ടു മുറികളുടെ വാടക നല്‍കിയാല്‍ തല്‍ക്കാലം ഉപയോഗിക്കാമെന്നും ഒരു മുറി അടിയന്തരമായും ഒഴിയണമെന്നും ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം നോട്ടീസ് അറിയിച്ചു. തലശേരിക്കു പുറമേ, തൃശൂര്‍, കോട്ടയം, കൊല്ലം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സി.ബി.ഐ. അന്വേഷണസംഘം റസ്റ്റ് ഹൗസുകള്‍ ഉപയോഗിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഏറെ പ്രമാദമായ കതിരൂര്‍ മനോജ് വധക്കേസിനും അരിയില്‍ ഷൂക്കൂര്‍ വധക്കേസിനും പുറമേ സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിപ്പട്ടികയിലുളള പയ്യോളി മനോജ് വധക്കേസ്, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഹക്കീം വധം, ദിനേശന്‍ വധക്കേസ് ഇങ്ങനെ അഞ്ച് കേസുകളാണ് തലശേരിയില്‍ അന്വേഷിക്കുന്നത്.

Ads by Google
Sunday 26 Nov 2017 08.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW