Tuesday, October 16, 2018 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 26 Nov 2017 01.07 AM

വെടിയുണ്ടവേഗത്തില്‍ ഗോള്‍...ഗോള്‍...

uploads/news/2017/11/168834/sun1.jpg

ഇതു വെറുമൊരു കളിയല്ല, തന്ത്രങ്ങളുടെ ഇന്ദ്രജാലത്തില്‍ വിരിയുന്ന ജീവന്‍ മരണ പോരാട്ടമാണ്‌, ജീവിതമാണ്‌. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലില്‍ പ്രതീക്ഷയുടെ വല കുലുക്കുകയെന്ന ദൗത്യവുമായി ഈ സീസണില്‍ തയാറെടുക്കുകയാണ്‌ ഇടുക്കിയുടെ ഫുട്‌ബോള്‍ രാജകുമാരനായ അജിത്ത്‌ ശിവന്‍ എന്ന കൗമാരക്കാരന്‍. കൊച്ചിയിലെ മഞ്ഞക്കടലില്‍ മുന്‍ വര്‍ഷങ്ങളില്‍ കാണികളിലൊരാളായി ആര്‍ത്തുവിളിച്ച ടീമിനുവേണ്ടി ബൂട്ടണിയുക എന്ന സ്വപ്‌നം പൂവണിയുന്ന സന്തോഷത്തിലാണ്‌ ഈ ഫുട്‌ബോളര്‍.

ഏഴുകമ്പിയില്‍നിന്ന്‌ അറുപതിനായിരത്തിന്റെ ഹൃദയത്തിലേക്ക്‌

ഇടുക്കി ഏഴുകമ്പി ഗവമെന്റ്‌ എല്‍.പി. സ്‌കൂളിലെ ചെറിയ ഗ്രൗണ്ടില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിന്റെ ആരവമുയരുന്ന പച്ചപ്പുല്‍ മൈതാനത്തിലേക്കുള്ള അജിത്ത്‌ ശിവന്‍ എന്ന കൗമാരക്കാരന്‍ ചേക്കേറുന്നത്തില്‍ ആകസ്‌മികത്തിനപ്പുറം അര്‍പ്പണത്തിന്റെ അര്‍ഹിക്കു അംഗീകാരമാണ്‌. കഞ്ഞിക്കുഴിയിലെ ഏഴുകമ്പി സ്‌കൂളിനു പിന്നിലുണ്ടായിരു കുഞ്ഞിക്കടയുടെ മിഠായി ഭരണികള്‍ക്കു ചുറ്റും ഓടിനടന്ന പയ്യന്‍, ഞാന്‍ നാലാം ക്ലാസിലെത്തിയപ്പോഴാണ്‌ ആ കുഞ്ഞന്‍ ഒന്നാം ക്ലാസിലെത്തിയത്‌ അവന്‍ ഓട്ടത്തിലും ചാട്ടത്തിലും മിടുക്കനായിരുന്നു. ടീച്ചര്‍മാര്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌ ' അജിത്ത്‌ മിടുക്കനാണെന്ന്‌ സ്‌പോര്‍ട്‌സില്‍ അവന്‌ ഒരു ഭാവിയുണ്ടെന്ന്‌ ' അന്നാണ്‌ ആ കൊച്ചുമിടുക്കന്റെ പേര്‌ ഞാനറിയുന്നത്‌. ഇന്ന്‌ എന്റെയല്ലെങ്കില്‍ എന്റെ നാടിന്റെ അഭിമാനമായ പേര്‌ അജിത്ത്‌ ശിവന്‍. പതിയെ സ്‌കൂളിലെ കായിക മത്സരത്തിലെ താരമായി. പതുക്കെപതുക്കെ അവന്റെ കാലുകളുടെ വേഗംകൂടി അത്‌ ഫുട്‌ബോള്‍ മൈതാനത്തിന്റെ മുക്കിലും മൂലകളിലേക്കും പടര്‍ന്നു.
അഞ്ചാം ക്ലാസില്‍ നിന്നു വെള്ളയാണി അയ്യങ്കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചതോടെയാണു ഫുട്‌്ബോള്‍ എന്ന സ്വപ്‌നം ജീവിതമായി മാറിയത്‌. സ്‌്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത്ത്‌ അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നു പ്ലസ്‌ടുവും പൂര്‍ത്തിയാക്കി. മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ബി.എ. ഇക്കണോമിക്‌സിന്‌ പഠിക്കുന്ന കാലത്താണു നാട്ടുകാരുടെ മനസിലേക്കു ആ ചെറിയ വലിയ ഫുട്‌ബോളര്‍ ആദ്യം അവതരിക്കുന്നത്‌.
നാട്ടിലെ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച പന്തടക്കവുമായി മൈതാനത്തു പാറിനടന്ന പയ്യന്റെ കാലുകളില്‍ ഫുട്‌ബോള്‍ അനുസരണയുള്ള കുട്ടിയപ്പോലെ ഒതുങ്ങി നിന്നു. ചിലപ്പോളത്‌ കുസൃതിക്കാറ്റുലെ മൈതാനത്ത്‌ കൊടുങ്കാറ്റു വിതച്ചു. നിര്‍മ്മല കോളജ്‌ ഫുട്‌ബോള്‍ ടീമിലും ഇടുക്കി ജില്ലാ ടീമിലും അണ്ടര്‍ 23 കേരള ടീമില്‍ അംഗമായി മത്സരങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുതിനിടയിലാണു അണ്ടര്‍ 23 ഇന്ത്യന്‍ ടീമില്‍ ഈ സീസണില്‍ ഇടം കിട്ടിയത്‌. ഇതിനിടയില്‍ യുവ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ റിലയന്‍സ്‌ ഫൗണ്ടേഷന്‍ സ്‌പോര്‍ട്‌സ് തുടക്കമിട്ട ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും അജിത്ത്‌ ശിവന്‍ പങ്കെടുത്തു. ജീവിതത്തിന്റെ ഗതി തിരിച്ച മത്സരവും അതായിരുന്നു. ഇടുക്കിയിലെ പ്രകൃതിയോടും കൂട്ടുകളോടും മല്ലിട്ടു ഏഴുകമ്പി ഗവമെന്റ്‌ എല്‍.പി. സ്‌കൂളിലെ ചെറിയ ഗ്രൗണ്ടില്‍ നിന്നും കാല്‍പ്പന്തുകളിയുടെ ബാല്യപാഠങ്ങള്‍ മനസിലും കാലുകളിലും ആവാഹിച്ച അജിത്ത്‌ ശിവന്‍ എന്ന കൗമാരക്കാരന്‍ റിലയന്‍സ്‌ ഫൗണ്ടേഷന്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും നേരേ പന്തുമായി പറന്നിറങ്ങിയതു മഞ്ഞപ്പടയുടെ ആരവങ്ങളിലേക്കാണ്‌.

ഭാവിയിലെ മിഡ്‌ ഫീല്‍ഡ്‌ ജനറല്‍

താരലേലത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പുതുമുഖങ്ങളെ ലേലം വിളിച്ചുതുടങ്ങിയപ്പോള്‍ ആദ്യം വിളിച്ചപേര്‌ ഇടുക്കിക്കാരന്‍ അജിത്‌ ശിവനെയാണ്‌. എന്തുകൊണ്ടാണ്‌ അജിത്തിനെപ്പോലെ ഒരു പുതുമുഖത്തെ ആദ്യം വിളിച്ചത്‌ എന്ന ചോദ്യത്തിന്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകന്‍ താങ്‌ ബോയിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഈ താരത്തിന്‌ മത്സരപരിചയം ഇല്ല. വന്‍കിട ക്ലബുകളില്‍ കളിച്ചിട്ടില്ല. പക്ഷേ അയാള്‍ കളിക്കുന്നത്‌ ബുദ്ധികൊണ്ടാണ്‌. മധ്യനിരയില്‍ കളിമെനയാന്‍ ഒരു താരം. അജിത്തില്‍ ഞങ്ങള്‍ കാണുത്‌ ഭാവിയിലെ ഒരു മിഡ്‌ ഫീല്‍ഡ്‌ ജനറലിനെയാണ്‌. മധ്യനിരയില്‍ കളിയുടെ ഗതിയറിഞ്ഞ്‌ നീക്കങ്ങള്‍ നടത്തി മുന്നേറ്റ നിരയിലേക്ക്‌ പന്തെത്തിക്കുകയും അപകട സമയത്ത്‌ ഒരു വന്‍ മതിലുപോലെ പ്രതിരോധ നിരയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന ഒരു താരം. ഒരു മിഡ്‌ഫീല്‍ഡ്‌ ജനറല്‍ എന്ന പദവിയിലേക്ക്‌ അജിത്ത്‌ എത്തുന്ന കാലം വിദൂരമല്ല.

അച്‌ഛനെന്ന ദ്രോണാചാര്യര്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിറഞ്ഞുനിന്നിരു ഒരു ഫുട്‌ബോള്‍ താരമുണ്ടായിരുന്നു. ഏഴുകമ്പി ഫുട്‌ബോള്‍ ടീമിന്റെ നായകനായ കമ്പിക്കകത്ത്‌ ശിവന്‍. പാറമടതൊഴിലാളിയായ ശിവന്റെ ബൂട്ടില്‍ നിന്നും പാഞ്ഞിരുന്ന വെടിയുണ്ടകള്‍ ഏഴുകമ്പി ഫുട്‌ബോള്‍ ടീമിനെ പ്രശസ്‌തമാക്കി. ഒപ്പം സ്‌ട്രൈക്കറെന്ന ശിവനേയും. ജീവനുതുല്യം ഫുട്‌്ബോളിനെ സ്‌നേഹിച്ച കമ്പിക്കകത്ത്‌ ശിവനാണു അജിത്തിന്റെ അച്‌ഛന്‍. ഫുട്‌്ബോള്‍ വെറുമൊരു കളിയല്ലെും ജീവിതമാണെും പഠിപ്പിച്ച ഗുരുനാഥനും അച്‌ഛനാണ്‌. കളിക്കളത്തിലെ തന്ത്രങ്ങള്‍ മനപ്പാഠമാക്കുതിനു മുന്‍മ്പ്‌ തന്നെ പന്തു കിട്ടിയാല്‍ ചീറ്റപ്പുലിയെപ്പോലെ കുതിക്കാനും എതിരാളിയില്‍നിന്നു പരുന്തിനെപ്പോലെ പന്തു റാഞ്ചാനും ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ അജിത്ത്‌ പഠിച്ചിരുന്നു. ഇതിനുള്ള ക്രെഡിറ്റ്‌ ഫുട്‌ബോള്‍ ആരാധികയായ അമ്മയ്‌ക്കു കൂടിയുള്ളതാണ്‌. ശിവന്‍ചേട്ടന്റെ മകന്‍ ഐഎസ്‌എല്ലില്‍ എത്തിയതില്‍ ഒരു അത്ഭുതവുമില്ല. വീട്ടുകാര്‍ക്കും അജിത്തിനും അതു ഒരു സ്വപ്‌നം പോലെ തോന്നിയാലും ശിവന്‍ചേട്ടനും നാട്ടുകാരായ ഞങ്ങള്‍ക്കും അതിലൊരു അത്ഭുതവുമില്ല.

ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള വഴി

മികച്ച കായികതാരങ്ങളെ കണ്ടെത്താനായി റിലയന്‍സ്‌ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ ഫുട്‌ബോള്‍ മത്സരമാണു അജിത്തിന്റെ ജീവിതത്തിലെ ഗതി തിരിച്ചത്‌. ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പില്‍ കളമശേരി രാജഗിരി പിക്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ റിലയന്‍സ്‌ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനും ഫൗണ്ടറുമായ നിത അംബാനിയുടെയും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍ സി.കെ. വിനീതിന്റേയും സാനിദ്ധ്യത്തില്‍ നടന്ന ആദ്യ മത്സരത്തിനിടയിലാണു അജിത്‌ ശിവനു നിത അംബാനി ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി കൈമാറിയത്‌. സ്‌കൂളുകളിലും കോളജുകളിലും കായിക മേഖലയ്‌ക്ക് പുത്തനുണര്‍വ്‌ നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്‌ റിലയന്‍സ്‌ ഫൗണ്ടേഷന്‍ യൂത്ത്‌ സ്‌പോര്‍ട്‌സ്. രാജ്യത്ത്‌ കായികമേഖലയില്‍ താഴെത്തട്ടില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സംരംഭമാണ്‌ ആര്‍.എഫ്‌.വൈ.എസ്‌. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌. 3000 വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നുള്ള 60,000 കുട്ടികളാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌. നിരവധി അജിത്തുമാരെ വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്‌ സമ്മാനിക്കാന്‍ ഈ ചാമ്പ്യന്‍ഷിപ്പിനു കഴിയും.

ഇല്ലായിമയില്‍ നിന്ന്‌

പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയ അജിത്തിനും സഹോദരി അനുപമയ്‌ക്കും തുടര്‍ വിദ്യാഭ്യാസത്തിന്‌ എങ്ങനെ പണം കണ്ടെതുമെന്ന്‌ ശിവന്‍ചേട്ടനും സിന്ധുചേച്ചിയും ആവലാതിപ്പെട്ടിരിക്കുമ്പോഴാണ്‌ ഈ കൊച്ചുകുടുംബത്തെതേടി ആ സന്തോഷവാര്‍ത്തയെത്തിയത്‌. അണ്ടര്‍ 23 ഇന്ത്യന്‍ ടീമില്‍ ഈ സീസണില്‍ ഇടം കിട്ടിയെങ്കിലും അതൊരു പരിഹാരമാകില്ലായിരുന്നു. എന്നാല്‍ കേരള ബ്ലാസേ്‌റ്റഴ്‌സ് പോലെയുള്ള പ്ര?ഫഷണല്‍ ടീമിലേയ്‌ക്ക് വിളി വന്നപ്പോള്‍ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്‌നങ്ങളാണ്‌ വിരിയുന്നത്‌.
ഇല്ലായ്‌മകളുടെയും വല്ലായ്‌മയുടെയും ലോകത്തു നിന്നും അജിത്ത്‌ ശിവന്‍ പറന്നെത്തുന്നത്‌ ഇന്ത്യയിലെ ഏതൊരു ഫുട്‌ബോളറും സ്വപ്‌നം കാണു ഐഎസ്‌എല്‍ മത്സരത്തിലേക്കാണ്‌. ഇടുക്കിയിലെ മരം കോച്ചു തണുപ്പിനിടയിലും ലക്ഷ്യത്തിനായി പോരാടിയ ഫുട്‌ബോളര്‍ക്കുള്ള സമ്മാനമാണിത്‌. ചെറിയ മൈതാനങ്ങളിലും ഇടവഴികളിലും പന്തുതടുന്ന ഓരോ ചെറുപ്പക്കാരന്റെയും പ്രതീക്ഷയാണ്‌ അജിത്തിന്റെ ബ്ലാസ്‌റ്റേഴ്‌സ് പ്രവേശനം. ഇതിനു നന്ദി പറയേണ്ടത്‌ യുവ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ റിലയന്‍സ്‌ ഫൗണ്ടേഷന്‍ സ്‌പോര്‍ട്‌സ് തുടക്കമി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനോടാണ്‌. അജിത്ത്‌ ശിവന്‍ ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ പ്രധാന കാരണം ഈ ചാമ്പ്യന്‍ഷിപ്പാണ്‌. നിരവധി അജിത്തുമാരെ വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്‌ സമ്മാനിക്കാന്‍ ഈ ചാമ്പ്യന്‍ഷിപ്പിനു കഴിയും.
പ്രതിസന്ധിഘങ്ങഴില്‍ കാലിടറാതെ പിടിച്ചു നിര്‍ത്തിയ അച്‌ഛന്‍ ശിവനും അമ്മ സിന്ധുവിനുമാണ്‌ ക്രിസ്‌മസ്‌ സമ്മാനം കൂടിയതാണ്‌ അജിത്തിന്റെ ബ്ലാസ്‌റ്റേഴ്‌സ് പ്രവേശനം. നിര്‍മ്മല കോളജിലെ കായിക അധ്യാപകന്‍ സന്തോഷും സ്‌പോര്‍ട്‌സ് കൗസിലര്‍ പരിശീലകന്‍ അന്‍വര്‍ സാദത്തിനും ഹൃദയത്തില്‍തൊട്ട നന്ദി.
ഹൈറേഞ്ചിലെ കൊച്ചുമൈതാനങ്ങളിലും ഇടവഴികളിലും പന്തുതട്ടി ബ്ലാസ്‌റ്റേഴ്‌സിലെത്തിയ യുവതാരം അജിത്ത്‌ ശിവന്‍ അതാ എതിരാളികളുടെ പോസ്‌റ്റിലേക്ക്‌ വെടിയുണ്ട വേഗത്തില്‍ ഗോള്‍.. ഗോള്‍.... അജിത്ത്‌ ശിവന്‍ ഇടുക്കിയുടെ മുത്ത്‌, ഹൈറേഞ്ചിന്റെ മുത്ത്‌, ഷൈജു ദാമോദരന്റെ ഈ കമന്‍ട്രി കേള്‍ക്കാനായി കാത്തിരിക്കുന്നു. അജിത്ത്‌ ശിവന്‍ മഞ്ഞപടക്കുവേണ്ടി ബൂട്ടണിയുന്ന നിമിഷത്തിനായി.

അഖില്‍ മനോജ്‌

Ads by Google
Sunday 26 Nov 2017 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW