കോഴിക്കോട്: വിത്തുവിതയ്ക്കല്‍ യന്ത്രം ഇനി കേരളത്തിലേക്കും. അമേരിക്കയില്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ ചെറിയ പതിപ്പാണു കുറഞ്ഞ ചെലവില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചിരിക്കുന്നത്. അതും ഒന്നില്‍കൂടുതല്‍ ഗുണങ്ങളുമായി...
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ പത്തനംതിട്ട സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥികളായ സ്റ്റെഫിന് ഫിലിപ്പ് ബാബുവും ഹെബ്സിബ ബിജുവുമാണ് ഇന്ധനം ആവശ്യമില്ലാത്ത യന്ത്രം ഒരുക്കിയത്.
കുഴിയുണ്ടാക്കല്, വിത്തിടല്‍, വളം, വെള്ളം, നിരപ്പാക്കല്‍ എന്നിവ യന്ത്രം ചെയ്തുകൊള്ളും. സൈക്കിള്‍ ചെയിനും രണ്ടു ചക്രങ്ങളും ഇരുമ്പ് കഷണങ്ങളുമുണ്ടെങ്കില് യന്ത്രം നിര്‍മിക്കാം. മണ്ണുമാന്തി യന്ത്രത്തിന്റെ പല്ലുകളോട് സാമ്യമുള്ള യന്ത്രഭാഗം ഉപയോഗിച്ചാണു കുഴിയുണ്ടാക്കുന്നത്. ഈ കുഴിയില്‍ വ്യത്യസ്ത ഇനം വിത്തുകള്‍ വിതയ്ക്കാം. ഇതിനു മുമ്പ് യന്ത്രത്തിലെ നാലു വിത്തു ജാറുകളില്‍ നടാനുദ്യേശിക്കുന്ന വിത്തുകള്‍ നിറയ്ക്കണം. ഇപ്രകാരം കുഴിയില്‍ വീണ വിത്തുകള്‍ക്കു മുകളില്‍ വളം ഇടാനും യന്ത്രത്തില്‍ ക്രമീകിരണമുണ്ട്. വളം വിത്തിനു മുകളില്‍ വീണു കഴിഞ്ഞാല്‍ പിന്നെ വെള്ളവും അതിനു മുകളിലായി വീഴും. ഏറ്റവും ഒടുവില്‍ ഈ വിത്തും വളവും വെള്ളവും ഇട്ട കുഴിയ്ക്കുമുകളില് മണ്ണ് നിരത്തുകയും ചെയ്ും.യ
കര്‍ഷകകുടുംബത്തില്‍ ജനിച്ച സ്റ്റെഫിന് ഫിലിപ്പ് ബാബുവും ഹെബ്സിബ ബിജുവും മണ്ണിനെ അറിഞ്ഞാണു യന്ത്രം രൂപകല്പന ചെയ്തത്. 15,000 രൂപയാണ് ഈ യന്ത്രത്തിന്റെ വില.