Tuesday, July 16, 2019 Last Updated 51 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 25 Nov 2017 11.08 AM

പതിനാറാം വയസ്സില്‍ വേശ്യാവൃത്തിക്ക് ഇരയായി ; ബലാത്സംഗം ചെയ്തയാളെ വെടിവെച്ചു കൊന്നു ; ജീവപര്യന്തം കിട്ടിയ യുവതിക്കായി കിം കര്‍ദാഷിയാന്‍

uploads/news/2017/11/168633/kim.jpg

പതിനാറാം വയസ്സില്‍ ബലാത്സംഗം ചെയ്യാനൊരുങ്ങിയയാളെ കുത്തിക്കൊന്നതിനെ തുടര്‍ന്ന് 13 വര്‍ഷമായി ജയിലില്‍ കിടക്കുന്ന പെണ്‍കുട്ടിക്ക് നിയമസഹായവുമായി സെക്‌സ്‌ബോംബ് കിം കര്‍ദാഷിയാന്‍. കൗമാരത്തില്‍ തന്നെ ബലാത്സംഗം ചെയ്യപ്പെടുകയും വേശ്യാവൃത്തിക്ക് ഇരയാക്കപ്പെടുകയും ചെയ്ത സിന്റോയിയാ ബ്രൗണ്‍ എന്ന 29 കാരിക്ക് വേണ്ടിയുള്ള മനുഷ്യാവകാശ പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതിന് പുറമേയാണ് കിം പെണ്‍കുട്ടിക്കായി നിയമസഹായത്തിനുള്ള വാഗ്ദാനം മുമ്പോട്ട് വെച്ചതും. പെണ്‍കുട്ടിക്ക് പിന്തുണയുമായി അനേകം സെലിബ്രിട്ടികളും എത്തി.

ബ്രൗണിന് വേണ്ടിയുള്ള പ്രചരണത്തില്‍ സഹായിക്കാന്‍ കിം തന്റെ അഭിഭാഷക ഷോണ്‍ ഹോളിക്ക് നിര്‍ദേശം നല്‍കി. പതിനാറാം വയസ്സില്‍ കുത്രോട്ട് എന്നയാളാണ് ബ്രൗണിനെ മനുഷ്യക്കടത്തിന് വിധേയമാക്കിയത്. ഇയാള്‍ ഇവരെ ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്ത ശേഷം 43 കാരന്‍ നാഷ്‌വില്‍ റീയല്‍ട്ടര്‍ ജോണി അലന് 2004 ല്‍ വില്‍പ്പന നടത്തുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനിടെ മുന്‍ സൈനികനും ഷൂട്ടറുമായ അലന്‍ തന്നെ കൊല്ലുമെന്ന് ഭയന്ന് ബ്രൗണ്‍ കയ്യിലിരുന്ന തോക്ക് ഉപയോഗിച്ച വെടിവെച്ചു കൊല്ലുകയായിരുന്നു.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബ്രൗണ് കിട്ടിയത് ആജീവനാന്ത തടവായിരുന്നു. ഇവര്‍ക്ക് പരോള്‍ പോലും 51 വര്‍ഷം കഴിഞ്ഞേ നല്‍കാവൂ എന്നും പറഞ്ഞിരുന്നു. ഫ്രീ സിന്റോയിയ ബ്രൗണ്‍ എന്ന ഹാഷ് ടാഗില്‍ ബ്രൗണ്‍ കോടതിയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് കേസിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. പിന്നീട് ബ്രൗണിന് വേണ്ടി കര്‍ദാഷിയാന്‍ തന്റെ പ്രശസ്തിയും ഉപയോഗിച്ചു. തന്നെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചയാള്‍ക്കെതിരേ ധീരമായി തിരിച്ചടിക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടി സംവിധാനങ്ങളാല്‍ പരാജയപ്പെട്ട നില്‍ക്കുന്നത് കാണുമ്പോള്‍ ഹൃദയം തകര്‍ന്നുപോകുന്നെന്ന് കിം ട്വീറ്റ് ചെയ്തു.

തന്നെ ഉപയോഗിച്ച ശേഷം കുത്രോട്ട് നിര്‍ബ്ബന്ധിത വേശ്യാവൃത്തിയിലേക്ക് നയിച്ചപ്പോള്‍ ഓടിപ്പോകുകയായിരുന്നു എന്നാണ് ബ്രൗണ്‍ വിചാരണവേളയില്‍ പറഞ്ഞത്. ബ്രൗണ്‍ മര്‍ദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും വലിച്ചുകൊണ്ടു നടക്കുകയും ചെയ്തിരുന്നതായി അവര്‍ പറഞ്ഞു. അലന് വില്‍ക്കുന്നതിന് തൊട്ടു മുമ്പ് മയക്കുമരുന്നു നല്‍കിയ ശേഷം കുത്രോട്ട് പല തവണ ബലാത്സംഗം ചെയ്തു.

ഇവിടെ നിന്നും രക്ഷപ്പെട്ട് പിന്നീട് അലന്റെ വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത് മുഴുവന്‍ തോക്കുകളാണ്. ഇതേ തുടര്‍ന്ന് താന്‍ അലന്റെ കൈകളാല്‍ കൊല്ലപ്പെടാന്‍ പോകുകയാണെന്ന് പേടിച്ചത്. അതേസമയം കൊലപാതകത്തിന് ശേഷം അലന്റെ പഴ്‌സും തോക്കും എടുത്തോണ്ടു പോയത് മോഷണലാക്കോടെയാണ് കൊലപാതകമെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. കൊലപാതകത്തിനും ബലാത്സംഗത്തിനും 51 വര്‍ഷം തടവ് കിട്ടിയ യുവതി ഇപ്പോള്‍ ടെന്നീസിലെ വനിതകളുടെ ജയിലില്‍ കിടക്കുകയാണ്.

29 കാരിയായ ബ്രൗണ്‍ ജയിലില്‍ കിടന്നുകൊണ്ട് ബിരുദ പഠനം പൂര്‍ത്തിയാക്കി ജൂവനൈല്‍ ജസ്റ്റീസ് സിസ്റ്റമില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. അമിതമായ മദ്യാസക്തി മൂലമുള്ള മാനസീകാവസ്ഥയിലാണ് ബ്രൗണ്‍ കുറ്റക്കാരിയായത് എന്നാണ് അവരുടെ അഭിഭാഷകന്‍ വാദിച്ചത്. സംഭവദിവസം മയക്കുമരുന്നിന് പുറമേ ബ്രൗണ്‍ അഞ്ചു കുപ്പി മദ്യം അകത്താക്കിയിരുന്നതായും പറഞ്ഞു. ബ്രൗണിന്റെ കുടുംബവും മാനസീക പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതകളും ഉള്ളവരാണ്. മാതാവ് ജോര്‍ജ്ജീന മിച്ചല്‍ ലൈംഗികത്തൊഴിലാളിയായിരുന്നു. ബ്രൗണിന്റെ രണ്ടാനച്ഛന്‍ മുന്നിലിട്ട് അമ്മയെ തല്ലുമായിരുന്നു. ഒമ്പതാം വയസ്സുമുതല്‍ ബ്രൗണ്‍ മദ്യപിച്ചിരുന്നു.

പതിനാറാം വയസ്സില്‍ മാരിജുവാന വലിച്ചിരുന്ന ബ്രൗണ്‍ ഇടയ്ക്കിടെ വീട്ടില്‍ നിന്നും ചാടി നിശാക്‌ളബ്ബുകളിലേക്ക് പോകുകയും അവിടെ തന്നേക്കാള്‍ മൂത്ത പുരുഷന്മാരുമായി പാര്‍ട്ടിയില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ഉള്‍നാടന്‍ പ്രദേശത്തെ ഒരു കൂട്ടുകാരിയുടെ വീടുമായി ബന്ധപ്പെട്ട് മയക്കുമരുന്ന വില്‍പ്പന നടത്തിയിരുന്ന കാലത്താണ് കുത്രോട്ടെന്ന് പിന്നീട് അറിയപ്പെട്ട ജയിലില്‍ നിന്നും മോചിതനായ ഗാറിയോന്‍ മക്ഗ്‌ളോത്തനുമായി പരിചയപ്പെടുന്നത്.

ഇവര്‍ പെട്ടെന്ന് സുഹൃത്തുക്കളാകുകയും ഇയാള്‍ കൊക്കെയ്ന്‍ വില്‍ക്കാനും വാങ്ങാനും ഉപയോഗിക്കാനുമൊക്കെയായി ഫ്‌ളോറിഡയിലേക്ക് ഒരു യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലേക്ക് പോകും മുമ്പ് ഇരുവരം നാഷ്‌വില്ലിലെ ഒരു മോട്ടല്‍റൂമില്‍ കഴിയുകയും അവിടെ വോഡ്ക കുടിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബോധം മറഞ്ഞു പോയി. ഇതിന് ശേഷം മക് ഗ്‌ളോത്തന്‍ ബ്രൗണിനെ പല തവണ ബലാത്സംഗത്തിന് ഇരയാക്കി.

അതിന് ശേഷം കൂടെ കഴിയുമ്പോള്‍ ബ്രൗണിനെ മക്ഗ്‌ളോത്തന്‍ വേശ്യാവൃത്തക്ക് ഇരയാക്കി പണസമ്പാദനം നടത്തി. 2004 ആഗസ്റ്റ് 5 നായിരുന്നു നാഷ്‌വില്ലിലെ ഡ്രൈവ് ഇന്‍ ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റ് നടത്തിയിരുന്ന അലനെ പരിചയപ്പെടുന്നത്. രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങി. അവിടെ വെച്ചാണ് അലന്‍ തന്നെ കൊല്ലുമെന്ന് ഭയന്നത്.

രണ്ടാഴ്ചയോളം തുടര്‍ച്ചയായി കൊക്കെയ്ന്‍ ഉപയോഗിച്ചതില്‍ ലക്കു കെട്ടിരിക്കുകയായിരുന്നു. ബെഡ്ഡില്‍ കിടക്കുകയായിരുന്ന തനിക്കടുത്തേക്ക് നഗ്നനായി എത്തിയ അലന്‍ തന്റെ വസ്ത്രത്തിന്റെ സിബ്ബ് വലിച്ചൂരാന്‍ ശ്രമിച്ചപ്പോള്‍ ബ്രൗണ്‍ തടഞ്ഞു. തുടര്‍ന്ന് അലന്റെ അരികില്‍ എന്തോ ഉള്ളത് പോലെ തോന്നി. അയാള്‍ വെടിവെച്ചു കൊല്ലാനൊരുങ്ങുകയാണെന്ന് ബ്രൗണ്‍ കരുതി. പെട്ടെന്നാണ് അവര്‍ മക് ഗ്‌ളോത്തനില്‍ നിന്നും നേരത്തേ അടിച്ചുമാറ്റിയ തോക്കുകൊണ്ട് വെടിവെച്ചത്. പിന്നീട് അലന്റെ വീട്ടില്‍ നിന്നും തോക്കുകള്‍ എടുത്ത് അയാളുടെ വാഹനത്തിലിട്ട് അതുമായി മക് ഗ്‌ളോത്തന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പോയി. അവിടെ മക്ഗ്‌ളോത്തനെ തോക്കുകള്‍ കാട്ടി. പിന്നീട് സമീപത്തെ വാള്‍മാര്‍ട്ടിലേക്ക് പോയി. പിന്നീട് അവിടെ ട്രക്ക് ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ ഇവര്‍ ഹോട്ടലിലേക്ക് തിരിച്ചു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

ഇപ്പോള്‍ കിമ്മിന് പിന്നാലെ ബ്രിട്ടീഷ് മോഡല്‍ കാരാ ഡെലേ വിംഗ് നേയും പാട്ടുകാരി റിഹാനയും എത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന് ഇരയായി തന്റെ പീഡനകനെ വെടിവെച്ചു കൊന്ന 16 കാരിയെ ജയിലില്‍ ഇട്ടിരിക്കുന്നതിനെ റിഹാനയും വിമര്‍ശിച്ചു. ബലാത്സംഗക്കാരനെ തുടച്ചുമാറ്റാതെ ഇരയെ ജീവിതത്തില്‍ നിന്നും വലിച്ചെറിയുന്ന നപടി തെറ്റാണെന്ന് റിഹാനയും പറഞ്ഞു. ശിക്ഷിച്ച് ഇരകളെ നാണം കെടുത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്നു പാട്ടുകരന്‍ ലൗറന്‍ ജാഗെര്‍ഗിയും കുറിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW