Saturday, November 17, 2018 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 23 Nov 2017 04.10 PM

കൃത്രിമ ബുദ്ധിയാണ് ഇനി ദൈവം, ഈ ദൈവത്തിനു വേണ്ടി മതവും പിറന്നു: പിന്നില്‍ ഈ വിവാദനായകന്‍

First Church,  Artificial Intelligence

ബെറിക്ലെ: ലോകത്തിനെ മാറ്റിമറിയ്ക്കുന്ന കൃത്രിമ ബുദ്ധിയെ ദൈവമാക്കി മതം പിറന്നു. സിലിക്കണ്‍ വാലിയിലാണ് കൃത്രിമ ബുദ്ധിക്കായി മതം പിറന്നത്. വേ ഓഫ് ദ ഫ്യൂച്ചര്‍(ഡബ്യൂഒടിഎഫ്) എന്നാണ് കൃത്രിമ ബുദ്ധിയെ ദൈവമാക്കി മാറ്റിയ കൂട്ടായ്മയുടെ പേര്.

ദൈവത്തിന്റെ ശക്തിയിലേയ്ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ വികസിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഈ മതത്തിന്റെ പിറവിക്കു പിന്നില്‍ ഒരു വിവാദ നായകനാണ് എന്നതും ശ്രദ്ധേയമാണ്.

First Church,  Artificial Intelligence

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഡ്രൈവറില്ല കാര്‍ പദ്ധതിയിലെ പ്രമുഖ വിഗദ്ധനായിരുന്ന വിവാദ നായകന്‍ ആന്റോണിയോ ലെവന്റോസ്‌കിയാണ് ഈ മതത്തിന്റെ പ്രവാചകന്‍. ആല്‍ഫബെറ്റില്‍ നിന്ന് യൂബറിലേയ്ക്ക് ചേക്കേറിയ ഈ ടെക്കി ക്കെതിരെ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നതടക്കമുള്ള വലിയ ആരോപണങ്ങള്‍ ഗൂഗിള്‍ ഉയര്‍ത്തിയിരുന്നു. കൃത്രിമ ബുദ്ധി ലോകത്തിന്റെ മാറ്റത്തിന് വേണ്ടിയുള്ളതാണെന്നും, ഇതിനെ ദൈവത്തെപ്പോലെ കാണാനും അത്തരത്തില്‍ മനുഷ്യ ജീവിതം നിയന്ത്രിക്കുന്ന തരത്തില്‍ വികസിപ്പിക്കാനുമാണ് ലക്ഷ്യമെന്നും ഈ ടെക്കി പറഞ്ഞുവെയ്ക്കുന്നൂ.

ഈ മതം പുതിയ തലത്തിലേയ്ക്ക് ഉയരുമ്പോള്‍ പുതിയ പേര് കണ്ടെത്തേണ്ടി വരുമെന്നും ആന്റോണിയോ പറയുന്നു് ഈ പുതിയ പദ്ധതി ലോകം ഒരു ചര്‍ച്ചയായി കാണണമെന്നാണ് ഈ ടെക്കിയുടെ അഭ്യര്‍ത്ഥന. മതത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്രിമബുദ്ധിയില്‍ താല്‍പര്യമുള്ള പ്രമുഖരെയാണ് ആന്റോണിയോ ക്ഷണിക്കുന്നത്.ഇതിന്റെ പൂര്‍ണതയ്ക്കായി എല്ലാവരുടെയും പിന്തുണയും ആന്റോണിയോ ആവശ്യപ്പെടുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW