Tuesday, December 11, 2018 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 23 Nov 2017 03.27 PM

ബിഗിബിയും പ്രണയവും

'ദോ അഞ്ചാനേ' എന്ന സിനിമയില്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിച്ചത്. ആ സിനിമയുടെ വന്‍വിജയത്തിന് ശേഷമാണ് ഈ ജോടികള്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ബച്ചെന്റ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.
uploads/news/2017/11/168114/weeklyfrndshpbigbe.jpg

ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. പ്രായത്തെ തോല്‍പിക്കുന്ന ഊര്‍ജസ്വലതയാണ് ബിഗ്ബിയുടെ മുഖമുദ്ര.

തനിക്കെതിരെ വരുന്ന ആരോപണങ്ങളെ ചിരിച്ചുകൊണ്ടാണ് ബച്ചന്‍ നേരിടുന്നത്.

ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു


മകനെ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായി കാണണമെന്നാണ് ബച്ചെന്റ പിതാവ് ആഗ്രഹിച്ചിരുന്നതെങ്കിലും അത് നടക്കാതെ പോയി. ആ മോഹം നടന്നിരുന്നെങ്കില്‍ ഒരുപക്ഷേ ബച്ചന്റെ അഭിനയമികവ് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകള്‍ക്കിടയില്‍ തീരുമായിരുന്നു.

മികച്ച കഥാപാത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ പ്രതിഭയാണ് അമിതാഭ് ബച്ചന്‍. കാലമേറെ കഴിഞ്ഞിട്ടും നായകവേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്ന താരങ്ങള്‍ ബിഗ്ബിയെ കണ്ടുപഠിക്കണം.

കിട്ടുന്ന വേഷം എന്തായാലും അത് നന്നായി ചെയ്യുകയെന്നല്ലാതെ കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ എത്ര സീനുകളുണ്ടെന്ന് തിരക്കാറില്ല ഇദ്ദേഹം.

പ്രായം എത്ര കടന്നാലും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം മാത്രമേ അദ്ദേഹത്തിനുള്ളൂ. ശാരീരികമായി ഒരുപാട് അസുഖങ്ങള്‍ തന്നെ തളര്‍ത്തിയിട്ടും സിനിമയോട് ഗുഡ്‌ബൈ പറയാന്‍ ഇദ്ദേഹത്തിനാകില്ല.

കല്‍ക്കട്ടയോടുള്ള പ്രണയം


കല്‍ക്കട്ടയില്‍ എട്ടുവര്‍ഷത്തോളം താമസിച്ച വ്യക്തിയായിരുന്നു ബച്ചന്‍. അവിടെയുള്ള ഓരോ സ്ഥലങ്ങളും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. അവിടെ താമസിച്ചപ്പോള്‍ പരിചയപ്പെട്ട സുഹൃത്തുക്കളുടെ മുഖം അദ്ദേഹമിന്നും ഓര്‍മിച്ചുവയ്ക്കുന്നുണ്ട്.

മനസ് വിഷമിച്ചിരിക്കുന്ന സുഹൃത്തുക്കളെ കണ്ടാല്‍ അദ്ദേഹം അവരുടെ മൈന്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലവും കല്‍ക്കട്ടയാണ്. ലോകം കണ്ട നടന്റെ പ്രിയപ്പെട്ട സിറ്റിയാണ് കല്‍ക്കട്ട.

uploads/news/2017/11/168114/weeklyfrndshpbigbe1.jpg

കത്തുകളിലൂടെ അഭിനന്ദനം


ഇഷ്ടതാരങ്ങളുടെ അഭിനയം ഇഷ്ടപ്പെട്ടാല്‍ അവരെ അഭിനന്ദിക്കാന്‍ ബച്ചന്‍ മടിക്കാറില്ല. അഭിനന്ദനങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ രേഖപ്പെടുത്തുന്നതിനോട് ഇദ്ദേഹത്തിന് താല്‍പര്യമില്ല.

സാങ്കേതികവിദ്യകള്‍ അനുദിനം വളരുന്ന ഈ കാലഘട്ടത്തില്‍ കത്തുകള്‍ മുഖേനയാണ് അഭിനന്ദനങ്ങള്‍ താരങ്ങളെ അറിയിക്കുന്നത്.

ബച്ചന്‍ സിനിമയില്‍ തുടക്കംകുറിച്ച കാലത്ത് ഇദ്ദേഹം ആരാധിച്ചിരുന്ന നടന്‍ ദിലീപ് കുമാര്‍ ബിഗ്ബിയുടെ അഭിനയത്തെ അനുമോദിച്ചുകൊണ്ട് കത്ത് അയച്ചിരുന്നു. അന്നു മുതലാണ് താനും ഈ പാത പിന്തുടര്‍ന്നത്.

ഇഷ്ടമുള്ളവര്‍ക്കായി പ്രണയം ത്യജിച്ചു


സിനിമകളിലെ സാങ്കല്പിക പ്രണയത്തെ മറികടക്കുന്ന ചില യഥാര്‍ത്ഥ പ്രണയകഥകള്‍ ഈ ലോകത്ത് സംഭവിച്ചിട്ടുണ്ട്. അതിന്റെ നേര്‍സാക്ഷ്യമാണ് അമിതാഭ്-രേഖ പ്രണയജോടികള്‍.

'ദോ അഞ്ചാനേ' എന്ന സിനിമയില്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിച്ചത്. ആ സിനിമയുടെ വന്‍വിജയത്തിന് ശേഷമാണ് ഈ ജോടികള്‍ പ്രണയത്തിലാകുന്നത്.

തുടര്‍ന്ന് ബച്ചെന്റ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പ്രണയത്തിന് വേണ്ടി ചുറ്റും നില്‍ക്കുന്നവരെ വേദനിപ്പിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ അമിതാഭും രേഖയും പ്രണയബന്ധത്തില്‍ നിന്ന് വിട പറഞ്ഞു. പിന്നീടൊരിക്കലും ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നു.

ദേവിന റെജി

Ads by Google
Thursday 23 Nov 2017 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW