Wednesday, January 10, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Nov 2017 03.41 PM

ശരണം വിളിയുടെ പൊരുള്‍

uploads/news/2017/11/167815/joythi221117a.jpg

'' നീ ആരെ തേടിയാണോ എത്തിയത് അത് നീ തന്നെയാണ് എന്ന സത്യമാണ്. നമ്മുടെയുള്ളില്‍ അസാധാരണമായ ശക്തിചൈതന്യമുണ്ട്. ആ ചൈതന്യത്തെ തിരിച്ചറിയാന്‍ ഭക്തന് കഴിയണം.''

തത്ത്വമസി


ശബരിമലയെന്ന് കേള്‍ക്കുമ്പോള്‍ തത്തമസിയാണ് ഓര്‍മ്മയില്‍ വരുന്നത്. സത്യമായ പൊന്നുപതിനെട്ടാം പടികയറിച്ചെന്നാല്‍ നാം ആദ്യം കാണുന്നതും ഇതാണ്. ഈശ്വരീയ ചൈതന്യത്തെ തിരിച്ചറിഞ്ഞ് ഭഗവാന്റെ അനുഗ്രഹം തേടിയാണ് ഓരോ ഭക്തനും വ്രതാനുഷ്ഠാനത്തോടെ മല ചവിട്ടുന്നത്.

പടികയറി എത്തുമ്പോള്‍ ഭഗവാന്‍ തന്നെ ഓര്‍മ്മപ്പെടുത്തുന്നത് 'നീ ആരെ തേടിയാണോ എത്തിയത് അത് നീ തന്നെയാണ്' എന്ന സത്യമാണ്. നമ്മുടെയുള്ളില്‍ അസാധാരണമായ ശക്തിചൈതന്യമുണ്ട്. ആ ചൈതന്യത്തെ തിരിച്ചറിയാന്‍ ഭക്തന് കഴിയണം.

അവനവന്റെ ഉള്ളിലുള്ള ഈശ്വരീയ ശക്തിയെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഈശ്വരന്‍ സര്‍വ്വ ചരാചരനാണ്, സര്‍വ്വഗുണ സമ്പന്നനുമാണ്. ഈശ്വരന്‍ കരയുന്നവരെ ആശ്വസിപ്പിക്കുന്നു.

അതുപോലെ ദുഃഖങ്ങള്‍ അനുഭവിക്കുന്നവരെ നാം ആശ്വസിപ്പിക്കണം, സഹായിക്കണം. ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കിലും ഞാന്‍ എല്ലായിടത്തും ഇല്ല. നമ്മുടെയുളളില്‍ മാത്രമാണ് ഞാനെന്ന ഭാവമുള്ളത്. ഞാനെന്നും എന്റേതെന്നുമുള്ള ചിന്ത വെടിയണം. സങ്കുചിതഭാവത്തില്‍നിന്ന് സമഗ്രമായ ഭാവത്തിലേക്കുള്ള അടയാളമാണ് 'തത്ത്വമസി'.

ശരണം വിളിയുടെ പൊരുള്‍


ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന മന്ത്രം 'സ്വാമി ശരണം' എന്നാണ്. അയ്യപ്പനെപ്പറ്റി ചിന്തിക്കുമ്പോഴും മനസ്സില്‍ ആദ്യം വരുന്നത് സ്വാമിശരണമെന്നാണ്.
'സ്വ' എന്ന അക്ഷരം ഉച്ചരിക്കുമ്പോള്‍ പരബ്രഹ്മത്താല്‍ തിളങ്ങും.

'അ' ശിവനെയും 'ഇ' ശക്തിയേയുമാണ് സൂചിപ്പിക്കുന്നത്. ഇവ രണ്ടും ചേര്‍ത്ത് 'വി' ആകുമ്പോള്‍ ശിവശക്തി സാന്നിധ്യമാണ്. ശരണം എന്ന വാക്കിലെ 'ശ' ഉച്ചരിക്കുന്ന മാത്രയില്‍ ത
ന്നെ ശത്രുക്കളെ ഇല്ലാതാക്കുന്നു. 'ര' ജ്ഞാനത്തെയും 'ണം' എല്ലാത്തിനും ദൈവികത കൈവരിച്ച് ശാന്തിയും പ്രദാനം ചെയ്യുന്നു.

''സ്വാമിയേ ശരണമയ്യപ്പ...'' എന്ന മന്ത്രം ഈശ്വരനില്‍ ശരണം പ്രാപിക്കുവാനുള്ള വ്യഗ്രത ഭക്തന്റെ ഉള്ളില്‍ വളര്‍ത്തുന്നു. നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും പ്രകൃതി തത്ത്വവുമായി ബന്ധമുണ്ട്.

കണ്ണുകള്‍ സൂര്യനാണ്, മനസ്സ് ചന്ദ്രനാണ്, നാവ് അഗ്നിയാണ്. നാവിന് അഗ്നിശുദ്ധി ഉണ്ടാകണം. എങ്കിലേ നല്ലതു സംസാരിക്കാന്‍ കഴിയൂ. സ്വാമിയേ ശരണമയ്യപ്പ എന്ന് നിരന്തരം ഉച്ചരിക്കുമ്പോള്‍ അഗ്നി തത്ത്വമായ വാക്കുകൊണ്ട് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു.

തയ്യാറാക്കിയത്:
രാജേഷ് പൊന്‍കുന്നം
മൊ: 9495394592

Ads by Google
Wednesday 22 Nov 2017 03.41 PM
YOU MAY BE INTERESTED
TRENDING NOW