Sunday, February 17, 2019 Last Updated 25 Min 31 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 22 Nov 2017 02.15 PM

കുഞ്ഞുനാള്‍ മുതലുള്ള ആ ആഗ്രഹം ഉള്ളിലൊതുക്കി അവള്‍ അച്ഛന്‍ പറഞ്ഞ കല്യാണത്തിന് സമ്മതംമൂളി; ഭര്‍തൃവീട്ടില്‍ അവളെ കാത്തിരുന്നത്

''അച്ഛനും അമ്മയ്ക്കും വിഷമം ആകുമെന്നോര്‍ത്തപ്പോള്‍ എല്ലാം ഉളളിലൊതുക്കി.''
uploads/news/2017/11/167791/Weeklyfmlycourt221117.jpg

കാഴ്ചയില്‍ നല്ല ഭംഗിയുളള ഒരു പെണ്‍കുട്ടി തനിച്ചാണ് കാണാന്‍ വന്നത്. ആമുഖമോ മുഖവുരയോ ഇല്ലാതെ ആ കുട്ടി തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞു.

''സര്‍, അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ രണ്ടുപെണ്‍മക്കളാണ്. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ അച്ഛന് കിട്ടുന്ന വരുമാനം മറ്റൊന്നിനും വേണ്ടി ചിലവാക്കാതെ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചു. ഒരു സാധാരണകുടുംബമായിരുന്നു ഞങ്ങളുടേതെങ്കിലും എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സാധിച്ചു തരുന്ന മാതാപിതാക്കളായിരുന്നു.

കുട്ടിക്കാലം മുതല്‍ എനിക്കൊരു ടീച്ചര്‍ ആകണമെന്നായിരുന്നു ആഗ്രഹം. അനുജത്തിക്ക് എന്‍ജിനീയറും. പണിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് അച്ഛന്‍ കിടപ്പിലായി. അതോടെ വീട്ടിലെ സന്തോഷം ഇല്ലാതായി. അസുഖം കൂടി മരിക്കുന്നതിന് മുന്‍പ് ഞങ്ങളില്‍ ഒരാളുടെയെങ്കിലും വിവാഹം നടന്ന് കാണണമെന്ന് അച്ഛന്‍ ആഗ്രഹം പറഞ്ഞു.

ടീച്ചര്‍ ആകുകയെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ അച്ഛന്‍ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ ഞാന്‍ എതിരൊന്നും പറഞ്ഞില്ല. അമ്മയുടെ പേരിലുണ്ടായിരുന്ന മൂന്നുസെന്റ് സ്ഥലം വിറ്റും ബന്ധുക്കളുടെസഹായത്തോടെയും വിഷ്ണുവേട്ടനുമായുളള എന്റെ വിവാഹം കഴിഞ്ഞു.

തുടര്‍ന്ന് പഠിപ്പിക്കാമെന്നാണ് വിവാഹത്തിന് മുന്‍പ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. കല്യാണശേഷം കോളേജില്‍ പോകുന്ന കാര്യം സംസാരിച്ചപ്പോള്‍ എട്ടന്‍ മറുപടിയൊന്നും പറഞ്ഞില്ല. 'കോളേജില്‍ വിടാനല്ല വിവാഹം കഴിച്ച് കൊണ്ടുവന്നതെന്നും വീട്ടിലെ ജോലിയൊക്കെ ചെയ്ത് ഇവിടെ കഴിഞ്ഞാല്‍ മതി.' എന്നും അമ്മായിയമ്മ പറഞ്ഞു.

ഞാന്‍ അദ്ദേഹത്തെ ഒന്നുനോക്കി. അമ്മ പറഞ്ഞതിനപ്പുറം ഒന്നുമില്ലായെന്ന അര്‍ത്ഥത്തില്‍ വിഷ്ണുവേട്ടന്‍ തലകുനിച്ചു. കുട്ടിക്കാലം മുതല്‍ ഞാന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്നം അതോടു കൂടി ഇല്ലാതായി.

പിന്നീട് വീട്ടിലെ മുഴുവന്‍ ജോലിയും ഞാന്‍ തനിച്ച് ചെയ്തു. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചില്ല. ചികിത്സതേടിയപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷേ എന്റെ കുഴപ്പം കൊണ്ടാണ് കുട്ടികളുണ്ടാകാത്തതെന്ന് പറഞ്ഞ് അമ്മയെന്നെ കുറ്റപ്പെടുത്തി. കുത്തുവാക്കുകള്‍ കേട്ട് മടുത്തു.

വീട്ടില്‍ വരുന്നവരുടെ മുന്നില്‍ വച്ചും എന്നെ ഓരോന്ന് പറഞ്ഞ് കുറ്റപ്പെടുത്തും. എന്റെ വിഷമങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമുണ്ടായിരുന്നില്ല. വിഷ്ണുവേട്ടനോട് ഇതൊന്നും പറയാറില്ല, അദ്ദേഹം എന്റെ വിഷമങ്ങള്‍ കേള്‍ക്കാറുമില്ല. അദ്ദേഹത്തിന് അമ്മ പറയുന്നതിനപ്പുറം ഒന്നുമില്ല.

എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ജീവിതം മടുത്തു. ഒരു കുഞ്ഞിനെ ലാളിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എല്ലാം വിധിയെന്ന് കരുതി സമാധാനിച്ചു. എന്റെ സങ്കടങ്ങളും കാണാന്‍ ആരും ഉണ്ടായിരുന്നില്ല.

എന്റെ വീട്ടിലറിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും വിഷമം ആകുമെന്നോര്‍ത്തപ്പോള്‍ എല്ലാം ഉളളിലൊതുക്കി. ഒരു ദിവസം അദ്ദേഹത്തിന്റെ അപ്പച്ചിയും മക്കളും വീട്ടില്‍ വന്നു. അവരുടെ മുന്നില്‍ വച്ച് അദ്ദേഹത്തിന്റെ അമ്മയെന്നെ ഒരുപാട് കുറ്റപ്പെടുത്തിയെങ്കിലും ഒന്നും കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ നിന്നതേയുളളൂ.

അവസാനം എന്റെ അച്ഛനെയും അമ്മയെയും മോശമായി ഓരോന്നു പറയാന്‍ തുടങ്ങി. അത് കേട്ടപ്പോള്‍ സഹിക്കാനായില്ല. ഞാന്‍ പ്രതികരിച്ചു. അതിന്റെ പേരില്‍ എന്നെ ആ വീട്ടില്‍ നിന്നിറക്കി വിട്ടു.

വിഷ്ണുവേട്ടനുമായി പിണങ്ങിച്ചെന്ന വിവരമറിഞ്ഞ് അച്ഛന് അസുഖം മൂര്‍ച്ഛിക്കുകയും അതേത്തുടര്‍ന്ന് മരിക്കുകയും ചെയ്തു. എനിക്ക് എന്റെ എല്ലാമെല്ലാം അച്ഛനായിരുന്നു.

ആ അച്ഛനെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും അദ്ദേഹം വന്നില്ല. ഇനിയൊരു തിരിച്ച് പോക്ക് ഉണ്ടാവില്ല. എത്രയും പെട്ടെന്ന് തന്നെ ബന്ധം വേര്‍പെടുത്തിതരണം സാര്‍'' എന്ന് അഭിരാമി എന്നോട് ആവശ്യപ്പെട്ടു.

നീണ്ടനാളത്തെ നിയമയുദ്ധത്തിനൊടുവില്‍ ഇരുവരും തമ്മിലുളള ബന്ധം വേര്‍പിരിഞ്ഞു. അഭിരാമി വീണ്ടും കോളേജില്‍ പോകുകയും പഠനശേഷം അവള്‍ ആഗ്രഹിച്ചതുപോലെ ജോലി ലഭിക്കുകയും ചെയ്തു. അഭിരാമിയിപ്പോള്‍ അമ്മയ്ക്കും അനുജത്തിക്കുമൊപ്പം സുഖമായി കഴിയുന്നു.

അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW