Monday, June 24, 2019 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Nov 2017 02.33 PM

സ്‌നേഹം തുടിക്കുന്ന കഥ 'പശു'

uploads/news/2017/11/167451/CiniLOcTPashu211117.jpg

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അവിഭാജ്യ ബന്ധത്തിന്റെ സ്‌നേഹത്തിന്റെ ജീവന്‍ തുടിക്കുന്ന ഒരു കഥ ചലച്ചിത്രമാകുന്നു. പശു എന്നാണ് ചിത്രത്തിന് നാമകരണം ചെയ്തിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ എം.ഡി. സുകുമാരന്‍ സംവിധാനം ചെയ്യുന്നു. കഥ-എബ്രഹാം മാത്യു, തിരക്കഥയും സംഭാഷണവും എം.ഡി. സുകുമാരനും എബ്രഹാം മാത്യുവും ചേര്‍ന്നെഴുതുന്നു

സിനിമയെ ഗൗരവമായി കാണുന്ന ചലച്ചിത്രകാരനാണ് എം.ഡി. സുകുമാരന്‍. ഏതാണ്ട് ഇരുപതോളം സിനിമകള്‍ക്ക് ക്യാമറ പ്രവര്‍ത്തിപ്പിച്ചിട്ടുള്ള സുകുമാരന്‍ സുരേഷ്‌ഗോപിയെ നായകനാക്കി ഉള്ളം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ ചര്‍ച്ചാവിഷയമായ ഈ സിനിമയ്ക്കു ശേഷം വീണ്ടും ശ്രദ്ധേയമായ സിനിമ അണിയിച്ചൊരുക്കുകയാണ് സുകുമാരന്‍.

uploads/news/2017/11/167451/CiniLOcTPashu211117a.jpg

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എബ്രഹാം മാത്യുവിന്റെ കഥ കേട്ടപ്പോള്‍ തന്നെ സിനിമയാക്കാന്‍ മോഹമായി. സുഹൃത്തും ഛായാഗ്രഹകനുമായ സാലു ജോര്‍ജുമായി കഥ ചര്‍ച്ച ചെയ്തപ്പോള്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും താന്‍ തന്നെ ഇതിന്റെ ഛായാഗ്രഹണം നിര്‍വഹിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു.

പ്രമേയത്തിന്റെ ശക്തി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ പ്രേരണയായതെന്ന് സുകുമാരന്‍ പറഞ്ഞു. വലിയ കച്ചവടക്കണ്ണുകളൊന്നും ഈ സിനിമയില്‍ ഉണ്ടായില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പശുവും പുലിയും എന്ന എബ്രഹാം മാത്യുവിന്റെ കഥയാണിത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രം രാമഭദ്രനാണ്. അയാള്‍ക്ക് ദാനമായി ഒരു പശുക്കുട്ടിയെ ലഭിക്കുന്നു. ജീവനു തുല്യം അയാള്‍ അതിനെ സ്‌നേഹിക്കുന്നു. ശരിക്കും പറഞ്ഞാല്‍ മനുഷ്യനേക്കാള്‍ കൂടുതല്‍ അയാള്‍ ആ പശുക്കുട്ടിയെ സ്‌നേഹിക്കുന്നു. അതുകൊണ്ടു തന്നെ പശുക്കുട്ടിയും രാമഭദ്രനെ സ്‌നേഹിച്ചു.

പശുവുമായി ഒരുനാള്‍ രാമഭദ്രന്‍ തനിക്ക് അപരിചിതമായ മറ്റൊരു ഗ്രാമത്തിലേക്ക് മാറിത്താമസിക്കേണ്ടി വന്നു. പക്ഷേ അവിടെ അയാള്‍ക്ക് അപരിചിതമായ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. എം.ഡി. സുകുമാരന്‍ സംവിധാനംചെയ്യുന്ന പശു എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ കഥയുടെ ചുരുള്‍ നിവരുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാമഭദ്രനെ ആര് അവതരിപ്പിക്കുമെന്ന ചിന്തയായെങ്കിലും അധികം വൈകിയില്ല, നന്ദു എന്ന നടന്റെ പേര് ഓര്‍മ്മയില്‍ ഓടിയെത്തി. നന്ദു രാമഭദ്രനായി.

uploads/news/2017/11/167451/CiniLOcTPashu211117b.jpg

കഥാപാത്രങ്ങളുടെ ഗ്ലാമറിലല്ല, ശക്തിയിലാണ് നന്ദു ശ്രദ്ധിക്കുന്നത്. പുലിക്കുന്നിലെ പൊരിഞ്ഞ വെയിലില്‍ നന്ദു രാമഭദ്രനായി അഭിനയിച്ചു. തോമാച്ചനായി റോയ് പാലയും പഞ്ചായത്ത് പ്രസിഡന്റായി ബാബു കലാശാലയും രമണിയായി പ്രീതിയും സ്‌നേഹം ബേബിയായി അനിയപ്പനും അഭിനയിക്കുന്നു.

പുലിക്കുന്നിലെത്തിയ രാമഭദ്രന് തോമാച്ചന്‍ എന്ന പ്രവാസിയാണ് തൊഴില്‍ നല്‍കിയത്. അവിടെ അയാളുടെ കുഞ്ഞാടുകളുമായും രാമഭദ്രന്‍ ചങ്ങാത്തത്തിലാകുന്നു. മൃഗങ്ങളോടുള്ള രാമഭദ്രന്റെ സ്‌നേഹം ആ ഗ്രാമത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ അയാള്‍ക്ക് ആ ഗ്രാമത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിഞ്ഞോ... പിന്നീട് അവിടെയുണ്ടായ ചില സംഭവവികാസങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നതായിരുന്നു.

വനാന്തരത്തിലെ കടുത്ത ചൂടിലും വളരെ കഷ്ടപ്പെട്ടാണ് 'പശു' എന്ന ചിത്രം പൂര്‍ത്തിയാക്കിയത്. മുണ്ടക്കയം, കൂട്ടിക്കല്‍, ചേര്‍ത്തല എന്നിവിടങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നു. വലിയ ആര്‍ഭാടങ്ങളില്ലാതെ ചിത്രം ഒരു ഷെഡ്യൂളില്‍ പൂര്‍ത്തിയായി. ആര്‍.എല്‍.വി. പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത.

എബ്രഹാം മാത്യുവിന്റ കഥയ്ക്ക് സംവിധായകന്‍ എം.ഡി. സുകുമാരന്‍ തിരക്കഥയും സംഭാഷണവുമെഴുതി സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് സുകുമാരന്‍ പറഞ്ഞു.

ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവരുംതന്നെ ഒരു കുടുംബത്തെപ്പോലെ വളരെ ആത്മാര്‍ത്ഥതയോടെയാണ് സഹകരിച്ചത്. അതും ഈ ചിത്രത്തിന്റെ ഒരു വിജയമായി സംവിധായകന്‍ കരുതുന്നു. പ്രമേയത്തിലെ പ്രത്യേകത കൊണ്ടുതന്നെ ഈ ചിത്രം അവര്‍ക്ക് ഇഷ്ടമാകും. സുകുമാരന്‍ പറഞ്ഞു.

uploads/news/2017/11/167451/CiniLOcTPashu211117c.jpg

നന്ദ, കലാശാല ബാബു, അനിയപ്പന്‍, റോയ് പാല, ഉണ്ണി വി.കെ., രവീന്ദ്രന്‍, പ്രീതി, നിഷ എന്നിവര്‍ അഭിനയിക്കുന്നു. സാലു ജോര്‍ജാണ് ഛായാഗ്രഹണം. പി.സി. മോഹനന്‍ എഡിറ്റിംഗും കൈലാഷ് തൃപ്പൂണിത്തുറ കലാസംവിധാനവും സൗബിന്‍ ജോസഫ് വസ്ത്രാലങ്കാരവും ഷമീര്‍ ശ്രീമൂലനഗരം നിശ്ചല ഛായാഗ്രഹണവും എബ്രഹാം ലിങ്കണ്‍ വാര്‍ത്താ വിതരണവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി മാള, ഫിനാന്‍സ് കണ്‍ട്രോളര്‍ നന്ദകുമാര്‍, അസോ. ഡയറക്ടര്‍- അഭിലാഷ് ഗ്രാമം, ആസിഫ് കുറ്റിപ്പുറം, അസോ. ക്യാമറാമാന്‍- അജയ് ഫ്രാന്‍സിസ് ജോര്‍ജ്, അസി. ക്യാമറാമാന്‍ ബല്ലു, റൂബിന്‍ ജോണ്‍ എബ്രഹാം, പരസ്യകല- സജീഷ്.

കുടുംബാന്തരീക്ഷത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രത്തിനെന്റ അവതരണം. മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിുന്നു പശുവിന്റെ ചിത്രീകരണം. എല്‍.ജെ. ഫിലിംസ് തിയേറ്ററുകളിലെത്തിക്കുന്നു.

-എബ്രഹാം ലിങ്കണ്‍

Ads by Google
Ads by Google
Loading...
TRENDING NOW