Wednesday, January 10, 2018 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Nov 2017 01.49 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/11/167443/Weeklyjokes211117a.jpg

പുതുമണവാട്ടി ഓഫീസറായ ഭര്‍ത്താവിനോട്:
ഇനി ആ പെണ്‍കുട്ടിയെ സെക്രട്ടറിയായി ജോലിക്ക് നിര്‍ത്തേണ്ട. അവളെ പറഞ്ഞുവിട്ടേക്ക്.
ഭര്‍ത്താവ്: നീ എന്താ പറയുന്നത്? നീയും കുറേവര്‍ഷം ഒരോഫീസറുടെ സെക്രട്ടറിയായി ഇരുന്നിട്ടുള്ളതല്ലേ?
ഭാര്യ: ആ അനുഭവമാ എന്നെക്കൊണ്ട് ഇതു പറയിക്കുന്നത്.
- ഫിറോസ്, ആലപ്പുഴ

****

കടക്കാരന്‍: ഏതു ഗൃഹോപകരണങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കാത്ത വിലക്കുറവിലാണ് ഞങ്ങള്‍ വില്‍ക്കുന്നത്.
സുഹൃത്ത്: അപ്പോള്‍ നിങ്ങള്‍ക്കെങ്ങനെ ലാഭം കിട്ടും?
കടക്കാരന്‍: ഞങ്ങള്‍ വിറ്റ സാധനങ്ങളുടെ റിപ്പയറിംഗ് നടത്തിയാണ് ഞങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്.
- വിനോദ്, സരോവരം

****

വാഹനാപകടം നടന്നുകഴിഞ്ഞ് അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറോട് മറ്റേയാള്‍:
സൈഡു തരണമെന്ന് ഞാന്‍ ഹെഡ്‌ലൈറ്റ് മിന്നിച്ച് സൂചന തന്നതല്ലേ?
ഡ്രൈവര്‍: പറ്റില്ലെന്നു വൈപ്പര്‍ ഓണാക്കി ഞാന്‍ സൂചന തന്നിരുന്നല്ലോ?
- രഞ്ജിത്, നെടുമങ്ങാട്

****

uploads/news/2017/11/167443/Weeklyjokes211117c.jpg

മീര ഷൈനിയോട്:
നിന്റെ അമ്മായിയമ്മ ട്രെയിനില്‍ നിന്നു വീണപ്പോള്‍ നിനക്ക് ചെയിനില്‍ പിടിച്ചു വലിക്കാമായിരുന്നില്ലേ?
ഷൈനി: വലിച്ചെടി... പക്ഷേ അവരുടെ സ്വര്‍ണച്ചെയിനിന്റെ പകുതി മാത്രമേ കിട്ടിയുള്ളൂ.
- ഹരി, പെരുമ്പാവൂര്‍

****

സിനിമാ തീയറ്റര്‍ ജോലിക്കാരന്‍ മാനേജരോട്:
സാര്‍... സൂപ്പര്‍സ്റ്റാറിന്റെ പടമായിട്ടും ആരും ടിക്കറ്റെടുത്ത് കയറുന്നില്ല.
മാനേജര്‍: എല്ലാവരെയും ഫ്രീയായിട്ട് കയറ്റിവിട്. പടം തീരുന്നതിനുമുമ്പ് ഇറങ്ങാന്‍ ഇരുനൂറു രൂപ ടിക്കറ്റ് വയ്ക്ക്.
- എബി, ആലുവ

****

ക്ലബിലെ അംഗങ്ങള്‍ നേതാവിനോട്:
ഞങ്ങള്‍ക്ക് അങ്ങയുടെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോ തരാമോ?
നേതാവ്: തീര്‍ച്ചയായും. പക്ഷേ ഭാര്യയും കുട്ടികളുമുള്ള ഫോട്ടോയാ... വിരോധമുണ്ടോ?
അംഗങ്ങള്‍: ഒരു വിരോധവുമില്ല. ഞങ്ങള്‍ക്കു വേണ്ടത് കണ്ണാടിയും ഫ്രെയിമുമാണ്.
- സതീഷ്, പന്തളം

****

uploads/news/2017/11/167443/Weeklyjokes211117b.jpg

മിഥുന്‍ രാജനോട്:
പരസ്യത്തിന് ഇത്ര പെട്ടെന്നു ഫലമുണ്ടാവുമെന്ന് ഞാനറിഞ്ഞില്ല.
രാജന്‍: അതെന്താ?
മിഥുന്‍: കഴിഞ്ഞദിവസമാ ഞങ്ങളുടെ സ്ഥാപനത്തില്‍ സെക്യൂരിറ്റിയെ ആവശ്യമുണ്ടെന്നു പരസ്യം കൊടുത്തത്. അന്നു രാത്രിതന്നെ ഞങ്ങളുടെ സേഫ് മോഷണം പോയി.
- ജോണ്‍, വേങ്ങച്ചേരില്‍

****

ജഡ്ജി പ്രതിയോട്:
നിങ്ങളെന്തിനാ ഭാര്യയുടെ തലയ്ക്ക് ഉലക്കകൊണ്ടടിച്ചത്?
പ്രതി: അവള്‍ക്കല്‍പ്പം പൊക്കം കൂടുതലാ... അതൊന്നു കുറയ്ക്കാനാ...
- വിപിന്‍, മാള

Ads by Google
Ads by Google
TRENDING NOW