Wednesday, November 21, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 09.08 PM

ഒളിച്ചോടാന്‍ ഞങ്ങള്‍ ഭീരുക്കളല്ല; സോണിയയ്ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റലി

arun jaitley, sonia gandhi

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തി. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം വൈകുന്നതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ഭരണത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസും പലപ്പോഴും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ലെന്റ് സമ്മേളനം കൂടാതിരിക്കുന്നതാണ് മുന്‍കാലങ്ങളില്‍ പലപ്പോഴും നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് കരുതിയാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കുന്നത്.

കോണ്‍ഗ്രസ് 2011ലും അതിന് മുമ്പും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ സമ്മേളനം ഉടന്‍ തന്നെയുണ്ടാകും. ഈ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ തനിനിറം തുറന്നുകാട്ടും. പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയിട്ടുള്ള ഭരണണമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. എന്നാല്‍ ഇത്രയും നാളത്തെ ഭരണത്തില്‍ സത്യസന്ധമായാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW