Tuesday, November 06, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 07.59 PM

കാട്ടിലൂടെയുള്ള പര്യടത്തിനിടെ പ്രാണികളുടെ കടിയേറ്റു ; പിന്നീട് മൃഗസംരക്ഷക പ്രവര്‍ത്തകയായ യുവതിയെ ബാധിച്ചത് മാരകമായ രോഗം

uploads/news/2017/11/167222/rabeca.jpg

മൃഗസംരക്ഷക പ്രവര്‍ത്തകയായ ബ്രിട്ടീഷുകാരിയായ റെബേക്ക വില്ലേഴ്‌സിന് സംഭവിച്ചത് ഒരു വലിയ ദുരന്തമാണ്. ആറു മാസം മുന്‍പാണ് ഇവര്‍ക്ക് ഇന്തോനേഷ്യയിലെ കാടിനുള്ളില്‍ പര്യടനത്തിന് പോയത്. ടൈഗര്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിനൊപ്പം ട്രക്കിങ്ങില്‍ പങ്കെടുക്കുകയായിരുന്നു റെബേക്ക. അപ്പോഴാണ് തിരിച്ചറിയാന്‍ കഴിയാത്ത ചില പ്രാണികളുടെ കടിയേറ്റത്. കടിയേറ്റ സമയത്തു സാധാരണ പ്രാണികള്‍ കടുക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളാണ് ആദ്യം ഉണ്ടായത്.

എന്നാല്‍ പിന്നീട് കടിയേറ്റ ഭാഗം ചുവന്നു തടിച്ചു വന്നു. ഇത് ആദ്യമൊന്നും റെബേക്ക കാര്യമാക്കിയില്ല. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞതോടെ കടിയേറ്റ ഭാഗത്ത് ചുവപ്പു നിറവും തടിപ്പും പടര്‍ന്നതോടെയാണ് റെബേക്ക ഡോക്ടറെ സമീപിച്ചത്. തുടര്‍ന്നാണ് രോഗം തിരിച്ചറിഞ്ഞത്. ഇത് ഡിഫ്യൂസ് സിസ്റ്റമിക് സെലറോസിസ് എന്ന രോഗമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ശരീരത്തില്‍ ചുവന്ന പാടുകള്‍ വന്ന് അവിടെ തടിച്ചു കട്ടിയാകുന്നതാണ് അസുഖത്തിന്റെ തുടക്കം. തൊലി വലിഞ്ഞു മുറുകി ശരീരഭാഗങ്ങള്‍ അനക്കാനാകാത്ത വിധം കട്ടിയുള്ളതായി മാറും. വിരലുകളും മറ്റും ചലിപ്പിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടു തന്നെ ശരീരം കല്ലു പോലെയാകുന്ന രോഗമെന്നാണ് ഇതറിയപ്പെടുന്നത്.

കാടുകളിലും മറ്റും ട്രക്കിങ്ങിനു പോകുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഷൂവും മറ്റും ധരിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. ചികിത്സയില്ലാത്ത ഈ അസുഖം ബാധിച്ച പത്തിലൊന്നു പേരും ആദ്യ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കുകയാണു പതിവ്. പരമാവധി പതിനഞ്ചു വര്‍ഷത്തിനപ്പുറം ഈ അസുഖം ബാധിച്ചവര്‍ ജീവിച്ചിരിക്കാറില്ല. അടുത്ത രണ്ടു വര്‍ഷങ്ങള്‍ റെബേക്കയ്ക്കു നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ സമയത്ത് രോഗത്തിന്റെ പുരോഗതി നിയന്ത്രിക്കാനായാല്‍ റെബേക്കയുടെ ആയുസ്സ് അതിനനുസരിച്ചു നീട്ടി നല്‍കാനാകുമെന്നും ഡോക്ടര്‍മാര്‍ കരുതുന്നു. റെബേക്കയെ കടിച്ച പ്രാണിയില്‍ ഈ രോഗത്തിന്റെ വൈറസ് ഉണ്ടായിരുന്നിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW