Tuesday, December 11, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 04.12 PM

സ്‌നേഹവര്‍ഷം...

നിര്‍ധനരും രോഗികളുമായ ധാരാളം പേര്‍ക്ക് ആശ്രയമാകുന്ന സ്ത്രീകളുടെ കൂട്ടായ്മ അക്വയുടെ പിന്‍കരുത്തായ ശൈലജയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി..
uploads/news/2017/11/167205/shylajaaqaa1.jpg

കരുണയുടെ തെളിനീരുറവ വറ്റിയിട്ടില്ലാത്ത മനസുകള്‍ ഇനിയും ബാക്കിയുണ്ടെന്ന പ്രതീക്ഷ നല്‍കുകയാണ് ഒരു കൂട്ടം സ്ത്രീ രത്‌നങ്ങള്‍. വേദനി ക്കുന്ന ജന്‍മങ്ങള്‍ക്ക് താങ്ങും തണലു മായ അക്വ (ഓള്‍ കേരള വിമന്‍സ് കോള ജസ് അലും നെ) ഒറ്റക്കെട്ടായി നിന്നാല്‍ നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുന്നു.

ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് പറയുമെങ്കിലും ഈ സ്ത്രീ കൂട്ടായ്മയെക്കുറിച്ച് പറയാതെ വയ്യ. കാരണം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുമനസുകളുടെ സഹായം തന്നെയാണ് പ്രധാന ആശ്രയം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതികളുടെ വിവാഹം, ചികിത്സാ സഹായം, വിധവകള്‍ക്ക് തൊഴിലവസരം, കുട്ടികളുടെ വിദ്യാഭ്യാസം, തുടങ്ങി പല പ്രവര്‍ത്തനങ്ങളാണ് അക്വ നിര്‍വഹിക്കുന്നത്്. സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്ന ശൈലജ, അക്വയെക്കുറിച്ച്.... .

ഗൗരി പാര്‍വ്വതി കൊളുത്തിയ ദീപം...


വിവാഹ ശേഷമാണ് തിരുവനന്തപുരംകാരിയായ ശൈലജ അബുദാബിയിലെത്തുന്നത്. പഠനകാലം മുതല്‍ തന്നെ കലാ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശൈലജ അബുദാബിയിലെ മലയാളി അസോസിയേഷന്റെ പ്രോഗ്രാമുകളിലെല്ലാം സജീവ പ്രവര്‍ത്തകയായിരുന്നു.

സഹപാഠികളായ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് അബുദാബിയില്‍ സാമൂഹിക കലാപ്രവര്‍ത്തനങ്ങള്‍ക്ക് ശൈലജ ചുക്കാന്‍ പിടിച്ചത്.

നാട്ടില്‍ സുഖമില്ലാതെ കഷ്ടപ്പെടുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ഒരു കുട്ടിയെക്കുറിച്ച് യാദൃച്ഛികമായിട്ടാണ് ശൈലജയോട് സുഹൃത്ത് പറയുന്നത്. ഉടനെതന്നെ തന്റെ മൂന്ന് നാല് സുഹൃത്തുക്കളേയും കൂട്ടി ആ കുട്ടിക്കുവേണ്ടി ധനസഹായം കണ്ടെത്താനിറങ്ങി.

അതിനിടെയാണ് അബുദാബി മലയാളി അസോസിയേഷന്റെ ഒരു പ്രോഗ്രാമില്‍ അതിഥിയായി തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂയംതിരുനാള്‍ ഗൗരി പാര്‍വ്വതിഭായ് തമ്പുരാട്ടി എത്തുന്നത്.

കൂട്ടുകാരികള്‍ നടത്തുന്ന ഈ സംഘടനയെക്കുറിച്ച് കേട്ട തമ്പുരാട്ടിയാണ് ഓള്‍ കേരള വിമന്‍സ് കോളജസ് അലുംനെ എന്ന് പേര് നല്‍കിയത്. അങ്ങനെ കേരളത്തിലെ 14 ജില്ലകളിലായി തങ്ങളുടെ പെണ്‍സുഹൃത്തുക്കളെ മാത്രം ഉള്‍ക്കൊള്ളിച്ച് ശൈലജയും കൂട്ടുകാരും അക്വയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.

അക്വയെക്കുറിച്ച്...


ഒന്‍പതുവര്‍ഷം അക്വയുടെ പ്രസിഡന്റായിരുന്നയാളാണ് ശൈലജ. അന്നും ഇന്നും ഈ സംഘടനയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. അക്വയെക്കുറിച്ച് ശൈലജ പറയുന്നതിങ്ങനെ...

18 വര്‍ഷമായി ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ പ്രവര്‍ത്തി ചെയ്യാന്‍ തുടങ്ങിയിട്ട്. ഉള്ളവന്റെ കൈയില്‍നിന്ന് വാങ്ങി ഇല്ലാത്തവന് കൊടുത്തുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍.

അബുദാബിയിലുള്ള സ്‌പോണ്‍സര്‍മാരില്‍നിന്നും ഞങ്ങളുടെ സ്വന്തം കൈയില്‍നിന്നുമുള്ള പണം ശേഖരിച്ച് അത് നാട്ടില്‍ കൊണ്ടുവന്നാണ് ആവശ്യങ്ങള്‍ നടത്തുന്നത്.

18 വര്‍ഷത്തിനിടെ 14 ജില്ലകളിലായി 35 വിവാഹങ്ങള്‍ നടത്തി. 70 പേര്‍ക്ക് വീല്‍ ചെയര്‍. 1500 ല്‍ കൂടുതല്‍ വിധവകള്‍ക്ക് തയ്യല്‍ മെഷീന്‍. വിധവകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെ ത്താന്‍ സഹായം. കിഡ്‌നി പേഷ്യന്‍സിന് ഡയാലിസിസ് കിറ്റ്, നേത്രപരിശോധനാ ക്യാമ്പ്, ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം... എന്നിങ്ങനെ പലതും ചെയ്യുന്നു.

വണ്ടിയോടിക്കാനുള്ള ഡ്രൈവര്‍ ഒഴികെ ഒരു ആണ്‍തരിപോലും ഞങ്ങളുടെ കൂടെയില്ലായിരുന്നു. പണം പിരിക്കുന്ന തുള്‍പ്പടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്ത്രീകളായ ഞങ്ങള്‍ തന്നെയാണ്. ധാരാളം ആളുകളുടെ പ്രാര്‍ഥനയാണ് ഞ ങ്ങളുടെ കൂട്ടായ്മയ്ക്ക് ലഭിച്ചിരിക്കുന്ന വിജയം.

18 വര്‍ഷമായി പ്രവാസികളടക്കമുള്ള ധാരാളം സുഹൃത്തുക്കള്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്നുണ്ട്. ഇതുവരെ സഹായം ചോദിച്ചുചെന്നിടത്തുനിന്നൊന്നും നിരാശയോടെ മടങ്ങേണ്ടി വന്നിട്ടില്ല. ഇന്ന് ഞങ്ങളോടൊപ്പം 150 അംഗങ്ങളു ണ്ട്. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പ്രവാസികളും നാട്ടിലുള്ള അംഗങ്ങളും ഒന്നിക്കും..

uploads/news/2017/11/167205/shylajaaqaa.jpg

കരുത്തായികുടുംബം


സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പിന്തുണയും കരുത്തും നല്‍കുന്നത് കുടുംബമാണെന്ന് പറയാന്‍ ശൈലജ മടിക്കുന്നില്ല.

ഭര്‍ത്താവ് ശരത് ചന്ദ്രനും മക്കളുമാണ് എല്ലാ പിന്‍തുണയുമായി എന്നോടൊപ്പമുള്ള ത്. അദ്ദേഹവും എന്നെപ്പോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ണ്ട്. അനോര(അനന്തപുരം നോണ്‍ റസിഡന്‍സ് അസോസിയേഷന്‍) എന്ന എന്‍. ആര്‍. ഐ സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു അദ്ദേഹം. അബുദാബിയില്‍ മെറ്റീരിയല്‍ കണ്‍ട്രോളറായിരുന്നു. ഇപ്പോള്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ബിസിനസും ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തുന്നു.

രണ്ട് ആണ്‍മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ മുരളീചന്ദ്, രണ്ടാമത്തെയാള്‍ ഭരത്ചന്ദ്. രണ്ടുപേരും പഠനം കഴിഞ്ഞ് സിനിമാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇടയ്ക്ക് സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞങ്ങളെ സഹായിക്കാറുമുണ്ട്.

സിനിമാരംഗത്തോടുള്ള താല്‍പര്യം കൊണ്ടുതന്നെ 72 മോഡല്‍, രൂപാന്തരം, വാക്കിംഗ് മൈന്‍ഡ്(ഡോക്യൂ ഡ്രാമ), ഇലവങ്കോട് ദേശം എന്നിങ്ങനെ നാല് സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്..

വേദനയ്ക്കിടയിലും....


മുന്നിലെത്തുന്ന ഓരോരുത്തരുടേയും ജീവിതം ദയനീയം തന്നെ. നമ്മുടെ പ്രശ്‌നങ്ങളാണ് വലുതെന്ന് വിചാരിക്കുന്നവര്‍ ചുറ്റുപാടുമുള്ളവരുടെ പ്രശ്‌നങ്ങള്‍ കാണാനും അറിയാനും ശ്രമിക്കുകയും അവര്‍ക്ക് വേണ്ടി ഒരു രൂപയെങ്കിലും നീക്കിവയ്ക്കാനുള്ള മനസുകാണിക്കുകയും ചെയ്യണം. അങ്ങനെയുള്ളവരുടെ ഉളളിലാണ് ദൈവം ഉണ്ടാവുന്നത്.

തിരുവനന്തപുരത്ത് ആളുകള്‍ കടന്നുചെല്ലാന്‍ പേടിക്കുന്ന ചെങ്കല്‍ചൂള, വലിയതുറ തുടങ്ങിയ കോളനികളിലെ സാധാരണക്കാരുടെയിടയില്‍ കടന്നുചെന്ന് സാഹചര്യങ്ങളൊക്കെ ക ണ്ട് മനസിലാക്കിയാണ് അവര്‍ക്കുവേണ്ട സഹായങ്ങള്‍ എത്തിച്ചുകൊടുത്തത്.

ഒരിക്കല്‍ നെയ്യാര്‍ഡാമിനടുത്തുള്ള കള്ളിക്കാട് എന്ന സ്ഥലത്ത് ഒരു ഹൃദ്രോഗിക്ക് ധനസഹായം ചെയ്യാന്‍ പോയി. അവര്‍ വീടുപോലും ഇല്ലാത്തവരായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു മരച്ചുവട്ടില്‍ മൂന്ന് കല്ലുകള്‍ കൂട്ടിയിട്ട് തീകത്തിച്ച് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു അവര്‍.

ഞങ്ങള്‍ കൊടുത്ത തുക കൈയില്‍ വാങ്ങിയപ്പോള്‍ അവരുടെ മുഖത്ത് കണ്ട സന്തോഷം മറക്കാനാവാത്ത കാഴ്ചയാണ്. അതൊക്കെയാണ് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം.

ദൈവത്തേയും, അതുപോലെ എന്റെ യും ഭര്‍ത്താവിന്റെയും അച്ഛനമ്മമാരേയും മനസില്‍ വിചാരിച്ചാണ് ഞാനും ഭര്‍ത്താവും എന്ത് കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നത്..

ഷെറിങ്ങ് പവിത്രന്‍

Ads by Google
Monday 20 Nov 2017 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW