Monday, November 20, 2017 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 03.10 PM

ഇഴുകിച്ചേര്‍ന്ന ഗാനരംഗത്തില്‍ ബാലയും അനുമോളും 'നിലാവറിയാതെ'

uploads/news/2017/11/167190/CiniLOcTnilavariyathe201117.jpg

ബാലയും അനുമോളും ഏറെ ആകര്‍ഷകമായ ഒരു ഗാനരംഗത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഭിനയിച്ചു. ഏറെ ഇഴുകിച്ചേര്‍ന്നുള്ള ഒരു ഗാനരംഗം.

പ്രശസ്ത ഛായാഗ്രാഹകനായ ഉത്പല്‍ വി. നായനാര്‍ സംവിധാനം ചെയ്യുന്ന 'നിലാവറിയാതെ' എന്ന ചിത്രത്തിനു വേണ്ടിയുള്ളതായിരുന്നു ഈ ഗാനരംഗം.

യുവമനസ്സുകള്‍ക്ക് ഏറെ കൗതുകകരമായ ഈ ഗാനരംഗം ചിത്രീകരിച്ചത് നീലേശ്വരം, കാസര്‍കോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിലായിട്ടാണ്. ഈ പ്രദേശത്തെ മനോഹരമായ ലൊ
ക്കേഷനുകള്‍ ഈ ഗാനരംഗത്തിനു വേണ്ടി ഉത്പല്‍ പശ്ചാത്തലമാക്കി. സജന്‍ കളത്തിലായിരുന്നു ഈ ഗാനരംഗം ക്യാമറയില്‍ പകര്‍ത്തിയത്.

ക്യാമറ തന്റെ തൊഴിലാണെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്‍ നിന്നും സ്വയം മാറിനിന്നുകൊണ്ട് മറ്റൊരു ഛായാഗ്രാഹകനെ ഏല്‍പ്പിക്കുകയായിരുന്നു.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഫ്‌ളാഷ് എന്ന ചിത്രം ഉള്‍പ്പെടെ നിരവധി മികച്ച ചിത്രങ്ങള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച സജന്‍ മികച്ച ആഡ് ഫിലിം ക്യാമറാമാന്‍ കൂടിയാണ്.

uploads/news/2017/11/167190/CiniLOcTnilavariyathe201117a.jpg

കാഞ്ഞങ്ങാട് കേന്ദ്രമാക്കിയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. എച്ചിക്കാനത്തെ പുരാതനമായ തറവാടാണ് പ്രധാന ലൊക്കേഷന്‍.

ജാതീയ വ്യവസ്ഥയും അതിനോടനുബന്ധിച്ച ചില അനുഷ്ഠാനകലകളും പ്രധാന പശ്ചാത്തലമാക്കിയുള്ള ഒരു സാമൂഹ്യചിത്രം- അതിനിടയിലൂടെ പുറത്തുപോകുന്ന അതിശക്തമായ ഒരു പ്രണയകഥ. അതാണീ ചിത്രമെന്ന് സംവിധായകനായ ഉത്പല്‍ വി. നായനാര്‍ പറഞ്ഞു.

തെയ്യവും കോമരവും (വെളിച്ചപ്പാട്) നിലനിന്നു പോരുന്ന വടക്കേ മലബാറിലെ പുരാതനമായ കാരിക്കോട്ടു തറവാടിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥ നടക്കുന്നത്. പൊക്കനും പാറ്റയും
ഇവിടത്തെ ജോലിക്കാര്‍. പൊക്കന്‍ ജന്മിയുടെ ഏറെ വിശ്വസ്ഥനുമാണ്.

ആരോഗ്യദൃഢഗാത്രനും സുന്ദരനുമായ പൊക്കനെ പാറ്റ ഇഷ്ടപ്പെട്ടു പോയതില്‍ ആരും കുറ്റം പറയില്ല. ചോരത്തിളപ്പുള്ള പ്രായത്തില്‍ അടുത്തിടപഴകുന്നവര്‍ പരസ്പരം ഇഷ്ടപ്പെട്ടു പോകുന്നു.

പാറ്റയ്ക്ക് പൊക്കനോട് അതിരില്ലാത്ത പ്രണയമാണ് ഈ പ്രണയത്തെ മനസ്സുകൊണ്ട് ഏറെ അനുഗ്രഹിക്കുന്നത് കേളുവാണ്. ഇവരുടെ ഗാഢമായ ഈ പ്രണയമാണ് ഇവിടെ ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.

പാറ്റയുടെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ പോകുന്ന ചില സംഭവങ്ങള്‍ തറവാട്ടില്‍ അരങ്ങേറിയപ്പോള്‍ ഞെട്ടിയത് കേളുവാണ്.

uploads/news/2017/11/167190/CiniLOcTnilavariyathe201117b.jpg

അങ്ങനെ സംഭവിച്ചാല്‍ അതിന്റെ നഷ്ടം നേരിട്ടനുഭവികേകണ്ടത് പാറ്റയുമാണ്. അതോടെ കേളു പാറ്റയെ സ്വാധീനിച്ച് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഈ തന്ത്രമാണ് ചിത്രത്തിന്റെ കഥാഗതിയില്‍ പുതിയ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതും.

പുലിമുരുകനിലെ പ്രതിനായക വേഷമണിഞ്ഞ് വീണ്ടും മെയിന്‍ സ്ട്രീം സിനിമയുടെ ഭാഗമായി മാറിയ ബാലയ്ക്ക് ഇതിലെ പൊക്കന്‍ വീണ്ടും യശഃസുയര്‍ത്തുമെന്ന് കരുതാം. അത്രമാത്രം ശക്തമായ ഒരു കഥാപാത്രമാണിതിലെ പൊക്കന്‍ എന്ന കഥാപാത്രം.

ഈ ചിത്രം ആരംഭിക്കുമ്പോള്‍ ഉത്പലിനെ ഏറെ അലട്ടിയത് നായികാപ്രശ്‌നമായിരുന്നു. അസാധാരണമായ, അഭിനയസാധ്യത നിറഞ്ഞ ഒരു കഥാപാത്രം- തന്റെ സ്‌ത്രൈണഭംഗിയും മാദകത്വവും കൊണ്ട് ഒരു പുരുഷനെ വശീകരിക്കുന്ന കഥാപാത്രം ഏറെ അന്വേഷണത്തിനൊടുവിലാണ് അനുമോളില്‍ എത്തിച്ചേര്‍ന്നത്.

ആദ്യമേ അനുമോളെ പരിഗണിച്ചിരുന്നെങ്കിലും ചില തടസങ്ങള്‍ അതിനിടയില്‍ ഉണ്ടായി. പിന്നെ എത്തിച്ചേര്‍ന്നതും അനുമോളില്‍തന്നെ. ഇതിലെ പാറ്റ എന്ന കഥാപാത്രം അനുമോളെ ഒന്നുകൂടി അടിവരയിട്ടുറപ്പിക്കാന്‍ പോന്നതാണ്.

uploads/news/2017/11/167190/CiniLOcTnilavariyathe201117c.jpg

ശിവാനി, കലാശാല ബാബു, മുരുകന്‍, ഇന്ദ്രന്‍സ്, ശ്രീകുമാര്‍, സജിതാ മഠത്തില്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സുരാജ് മാവിലയുടേതാണ് തിരക്കഥ.

കൈതപ്രവും കെ.വി.എസ്. കണ്ണപുരവും രചിച്ച ഗാനങ്ങള്‍ക്ക് പ്രശസ്ത ഗായകനായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഈണം പകരുന്നു. എഡിറ്റിംഗ്- പി.സി. മോഹന്‍, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- രാജേഷ് നെന്മാറ, കോസ്റ്റിയൂം ഡിസൈന്‍- കുമാര്‍ എടപ്പാള്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍- സുധീഷ് ഗോപാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രമോദ് കുന്നത്തുപാലം.

തുളുനാടന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു വി. മത്തായി, കുഞ്ഞമ്പു നായര്‍, ബേത്തൂര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: ജയപ്രകാശ് ആതളൂര്‍

Ads by Google
Ads by Google
TRENDING NOW