Saturday, February 09, 2019 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 11.13 AM

ഇറങ്ങുമ്പോള്‍ ഷേക്ക് ഹാന്‍ഡിനായി നീട്ടിയ കയ്യില്‍ പിടിച്ചു വലിച്ച് അയാള്‍ കെട്ടിപ്പിടിച്ചു, കഴുത്തില്‍ ചുംബിച്ചു; കാസ്റ്റിംഗ് കൗച്ചില്‍ കുടുങ്ങിയ 26 കാരിയുടെ വെളിപ്പെടുത്തല്‍

uploads/news/2017/11/167138/casting-couch.jpg

ഓഡീഷനില്‍ എത്താന്‍ ഒട്ടേറെ തവണ അയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ സെപ്തംബറിലായിരുന്നു 26 കാരി വിളി സ്വീകരിച്ചത്. അതനുസരിച്ച് ഒഷിവാരയില്‍ എത്തിയ അവര്‍ അവിടെ നിന്നും അയാളെ വിളിച്ചു. എന്നാല്‍ ഹോട്ടലിന് പകരം കാറിലേക്കാണ് അയാള്‍ വിളിച്ചു കയറ്റിയത്. ഡ്രൈവിംഗ് സീറ്റിലായിരുന്ന അയാളുടെ അരികില്‍ തന്നെ ഇരിക്കാന്‍ നിര്‍ബ്ബന്ധിതമായി. ആറു വയസ്സുകാരിയായ അനന്തിരവളും അതിലുണ്ടായിരുന്നതിനാല്‍ ഒട്ടും ശങ്കിച്ചുമില്ല. എന്നാല്‍ പെട്ടെന്നാണ് അയാളുടെ കൈകള്‍ എന്റെ തുടയില്‍ അമര്‍ന്നതും ചലിക്കാന്‍ തുടങ്ങിയതും. പെട്ടെന്ന് പ്രതിഷേധിച്ചതോടെ അയാള്‍ വിഷയം മാറ്റി.

ഹോളിവുഡിലെ സിനിമാരംഗത്തെ സ്ത്രീപീഡനങ്ങള്‍ പരസ്യമായി തുറന്ന് പറഞ്ഞ മീ ടൂ വിന് പിന്നാലെ ബോളിവുഡിലെ പീഡന കഥകളും പങ്കുവെയ്ക്കാന്‍ നടിമാര്‍ മുന്നോട്ട് വന്ന സാഹചര്യത്തില്‍ സിനിമാ അഭിനയം സ്വപ്നങ്ങളിലുള്ള ഒരു 26 കാരിയുടെ അനുഭവമാണ് കുറിച്ചത്. അഭിനയിക്കാനുള്ള നല്ല കഴിവിനും സൗന്ദര്യത്തിനും പുറമേ ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള പരിശീലനവും കിട്ടിയ ജയ്പൂരുകാരിക്ക് മുംബൈയില്‍ കിട്ടിയ അനുഭവമായിരുന്നു ഇത്. ബോളിവുഡില്‍ താരമാകുന്നത് സ്വപ്നം കണ്ട് ബാഗും തൂക്കിയിറങ്ങിയെങ്കിലും വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കാതെ അവസരം തേടി നടക്കുമ്പോള്‍ മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇവര്‍ ഒരു കാസ്റ്റിംഗ് ഡയറക്ടറെ കണ്ടു മുട്ടിയത്.

കാറിന്റെ സണ്‍ഷീല്‍ഡ് ഇടാനായിരുന്നു യുവതിയോട് കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞത്. എന്നാല്‍ അത് നിഷേധിച്ചു. സംഭാഷണം കൊണ്ടു ഗുണമില്ല എന്ന് വന്നപ്പോള്‍ വിടാന്‍ തീരുമാനിച്ചു. ഒടുവില്‍ വിട പറയാന്‍ ഒരുങ്ങുമ്പോള്‍ ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയ അയാള്‍ തന്റെ കയ്യില്‍ പിടിച്ച് വലിച്ച് കെട്ടിപ്പിടിച്ചു. തന്റെ പ്രതിഷേധത്തിനിടയില്‍ കഴുത്തില്‍ ചുംബിക്കുകയും ചെയ്തു. കാസ്റ്റിംഗ് കൗച്ച് എന്ന പേരില്‍ അനേകം യുവതികള്‍ ഇങ്ങിനെ ഇരകളാക്കപ്പെടുന്നുണ്ടെങ്കിലും പലരും നാണക്കേട് മൂലം പുറത്തു പറയാതിരിക്കുന്നതാണ് പലര്‍ക്കും തുണയായി മാറുന്നത്. എന്നാല്‍ ആ 26 കാരി ഈ ഗണത്തില്‍ അല്ലായിരുന്നു.

പകവീട്ടാന്‍ കാസ്റ്റിംഗ് ഏജന്റ് കഥകള്‍ വളച്ചൊടിച്ച് പറഞ്ഞ് നാണംകെടുത്താന്‍ ശ്രമിച്ചപ്പോഴാണ് യുവതി സിനി ആന്റ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ പരാതി നല്‍കിയത്. ഒക്‌ടോബര്‍ 2 ന് പരാതി നല്‍കിയതോടെ ഇപ്പോള്‍ ഈ കാസ്റ്റിംഗ് ഡയറക്ടര്‍ ഒളിവിലാണ്. 2015 നും 2017 നും ഇടയില്‍ സ്ത്രീപീഡനങ്ങളുടെ ഇത്തരം 50 ലധികം പരാതികളാണ് ബോളിവുഡിലെ നടീനടന്മാരുടെ സംഘടനയായ സിന്‍ടായില്‍ എത്തിയത്. 47 പരാതികളും ഇതുവരെ കേട്ടു കഴിഞ്ഞു. പരാതികള്‍ പോലീസിനു വിടുകയാണ് ഇവരുടെ പതിവ്. ഒമ്പതെണ്ണത്തില്‍ ഇതുവരെ കേസെടുത്തു. കുറ്റക്കാര്‍ മാപ്പെഴുതി നല്‍കാന്‍ വരെ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്. അതേ സമയം 2012 നും 2015 നും ഇടയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 12 കേസുകള്‍ മാത്രമാണ്.

ഹാര്‍വി വെയ്ന്‍സ്‌റ്റെനെതിരേ ഹോളിവുഡ് നടിമാര്‍ രംഗത്ത് വന്നത് മുതല്‍ സ്ത്രീ പീഡനങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ സിനിമാ രംഗത്തെ സ്ത്രീകള്‍ അസാധാരണ ധൈര്യം കാട്ടിത്തുടങ്ങിയിട്ടുണ്ട്. കൊങ്കണാ റാണത്ത്, വിദ്യാബാലന്‍, റിച്ചാ ഛദ്ദ, എന്നിവരെല്ലാം ബോളിവുഡിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരേ പരസ്യമായി പ്രതികരിച്ചിരുന്നു. മോശമായി പെരുമാറിയെന്ന് പല നടിമാരും പരാതി പറഞ്ഞ സാഹചര്യത്തില്‍ അരുണാഭ് കുമാറിനെ പോലെയുള്ളവര്‍ക്ക് പടിയിറങ്ങേണ്ട സ്ഥിതിയും വന്നിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW