Saturday, September 08, 2018 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
സനില്‍ അടൂര്‍
Sunday 19 Nov 2017 08.48 AM

സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന ശബരിമലയുടെ 360 ഡിഗ്രി ചിത്രങ്ങള്‍ പുറത്ത്: പോലീസ് കേസെടുത്തു

sabarimala

സന്നിധാനം: അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ പനോരമചിത്രങ്ങള്‍(360 ഡിഗ്രിയില്‍ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍) സ്വകാര്യ വെബ്‌െസെറ്റിലൂടെ പുറത്ത്. എരുമേലി കൊച്ചമ്പലം മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്തെ പനോരമചിത്രങ്ങള്‍ പുറത്തായത് വന്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നു.

കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് സമാന രീതിയില്‍ സന്നിധാനത്തെ ദൃശ്യങ്ങള്‍ യുട്യൂബില്‍ പ്രചരിച്ചിരുന്നു. സുരക്ഷാ ഏജന്‍സികള്‍ പ്രശ്‌നം ഗൗരവത്തിലെടുത്തിലെടുത്തതോടെ ഈ ദൃശ്യങ്ങള്‍ പിന്‍വലിച്ചെങ്കിലും പോലീസ് കേസെടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങളെക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നതാണ് 360 ഡിഗ്രിയില്‍ ചിത്രീകരിച്ചിരിക്കുന്ന പനോരമ ചിത്രങ്ങള്‍. ഭീകരാക്രമണങ്ങള്‍ക്കു പദ്ധതി തയാറാക്കാന്‍ ഇത്തരം പനോരമ ചിത്രങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാറുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ശബരിമലയിലെ പനോരമ ചിത്രങ്ങള്‍ വെബ്‌െസെറ്റിലൂടെ പുറത്തായത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

എരുമേലി പട്ടണം, എരുമേലി കൊച്ചമ്പലം, പമ്പ, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ക്ഷേത്രം, പതിനെട്ടാംപടി, മാളികപ്പുറം ക്ഷേത്രം, പരിസരം, നാഗരാജ ക്ഷേത്രം, ഭസ്മക്കുളം, നടപ്പന്തല്‍ തുടങ്ങി ഇരുപതു സ്ഥലങ്ങളുടെയും സന്നിധാനത്തിന്റെ രാത്രിക്കാഴ്ചയുടെ ചിത്രങ്ങളുമാണ് ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും കാണാന്‍ കഴിയുന്ന രീതിയില്‍ നല്‍കിയിരിക്കുന്നത്. കേന്ദ്രസേനയുടെ വിന്യാസത്തിന്റെ സ്വഭാവം, ആഴിയുടെ സ്ഥാനം എന്നിവയും നടപ്പന്തല്‍ മുഴുവനും സന്നിധാനത്തെ വിദൂര ദൃശ്യങ്ങളും കാണാന്‍ കഴിയും.

പതിനെട്ടാംപടിക്ക് മുന്നിലെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതും സമീപത്തായി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നതും ചിത്രത്തിലുണ്ട്. ഈ ഉദ്യോഗസ്ഥനോടൊപ്പം മറ്റൊരാളും ഉണ്ടെന്നതൊഴിച്ചാല്‍ സന്നിധാനവും പരിസരവും വിജനമാണ്. പതിനെട്ടാംപടിക്ക് മുകളിലെ മേല്‍പ്പുരയില്‍ പൂമാലകള്‍ കെട്ടിത്തൂക്കിയിരിക്കുന്നതും കാണാം. വാട്ട്‌സ്ആപ്പിലും ഈ ചിത്രം കാണാനുള്ള ലിങ്ക് പ്രചരിക്കുന്നുണ്ട്. വെബ്‌െസെറ്റ് വിലാസത്തില്‍ വിരലമര്‍ത്തിയാല്‍ ആദ്യം ദൃശ്യമാകുന്നത് അയ്യപ്പന്റെ ഫോട്ടോയും തുടര്‍ന്ന് എരുമേലിയുടെ ആകാശദ്യശ്യങ്ങളും പേട്ട ശ്രീധര്‍മശാസ്താ ക്ഷേത്രവുമാണ്. തുടര്‍ന്ന് ഏത് സ്ഥലത്തെ ദൃശ്യമാണ് കാണേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഉണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാത, ക്ഷേത്രങ്ങള്‍, തന്ത്രപ്രധാന മേഖലകള്‍ എന്നിവ കാണാന്‍ കഴിയും. നട തുറന്നിരിക്കുന്ന സമയത്തെയും നടയടച്ചിരിക്കുന്ന സമയത്തെയും ചിത്രങ്ങളാണുള്ളത്.

ഈ തീര്‍ഥാടന കാലത്തിന് തൊട്ടുമുമ്പ് കേരളാ പോലീസും സ്വകാര്യ ഐടി വിദഗ്ധരുമടങ്ങുന്ന െസെബര്‍ ഡോം ശബരിമലയുടെ ത്രിമാന ചിത്രം ഉപയോഗിച്ച് സുരക്ഷാ ഓഡിറ്റിങ് നടത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ശബരിമല ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും തത്സമയ ദൃശ്യങ്ങള്‍ വെബ്‌െസെറ്റില്‍ നല്‍കിയത് സര്‍ക്കാര്‍ ഇടപെട്ടാണു പിന്‍വലിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW